മോട്ടോയുടെ G7 സ്മാർട്ട് ഫോണുകൾ അടുത്ത മാസം എത്തുന്നു ?

Updated on 27-Feb-2019
HIGHLIGHTS

മോട്ടോയുടെ പുതിയ രണ്ടു മോഡലുകൾ വിപണിയിൽ ഉടൻ എത്തുന്നു

 

മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നു .മോട്ടോയുടെ ജി 7 കൂടാതെ മോട്ടോയുടെ ജി 7 പ്ലസ് എന്നി മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് .ഈ മാസം മോട്ടോയുടെ ജി 7 പവർ മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .13999 രൂപയാണ് ഈ ജി 7 പവർ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .മോട്ടോറോളയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇത് ഇപ്പോൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .മോട്ടോയുടെ ജി 7 & മോട്ടോ ജി 7 പ്ലസ് എന്നി മോഡലുകളുടെ സവിശേഷതകൾ നോക്കാം .

മോട്ടോയുടെ G7 സ്മാർട്ട് ഫോണുകൾ 

6.24 ഇഞ്ചിന്റെ ഫുൾ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ എടുത്തുപറയേണ്ടത് ഇതിന്റെ വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയാണ് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 1080×2270പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 632  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 250 euros (approx Rs 20,000) അടുത്താണ് .

Moto G7 Plus സവിശേഷതകൾ 

6.24 ഇഞ്ചിന്റെ ഫുൾ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 1080×2270പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

512 GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .16+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ12  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 300  euros (approx Rs Rs 24,500) അടുത്താണ് .എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മോട്ടോ ജി 7 പവർ എന്ന സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :