മോട്ടറോള Moto G52 സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

മോട്ടറോള Moto G52 സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
HIGHLIGHTS

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Moto G52 ഫോണുകളാണ് വിപണിയിൽ എത്തുന്നത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു . Moto G52 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 20000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

MOTO G52 SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോൺ ആണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 90Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നു എന്നാണ് സൂചനകൾ .ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ മുതൽ എത്തും എന്നാണ് സൂചനകൾ .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ് . 1TB വരെ ഈ സ്മാർട്ട് ഫോണുകളിൽ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 680 പ്രോസ്സസറുകൾ പ്രതീക്ഷിക്കാം .

അതുകൊണ്ടു തന്നെ 5ജി സപ്പോർട്ട് ഈ ഫോണുകളിൽ ലഭിക്കുകയില്ല .ആൻഡ്രോയിഡിന്റെ ഏറ്റവും വലിയ ആൻഡ്രോയ്ഡ് 12 ൽ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങും എന്നാണ് സൂചനകൾ .അതുപോലെ തന്നെ  5000ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇന്ന് ഈ ഫോണുകൾ  വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo