മോട്ടറോള Moto G52 സ്മാർട്ട് ഫോണുകൾ ഏപ്രിൽ 25നു വിപണിയിൽ എത്തും

Updated on 19-Apr-2022
HIGHLIGHTS

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Moto G52 ഫോണുകളാണ് വിപണിയിൽ എത്തുന്നത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു . Moto G52 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 20000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

MOTO G52 SPECS AND FEATURES (EXPECTED)

ഡിസ്‌പ്ലേയുടെ ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന സ്മാർട്ട് ഫോൺ ആണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 90Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നു എന്നാണ് സൂചനകൾ .ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 6 ജിബിയുടെ റാംമ്മിൽ മുതൽ എത്തും എന്നാണ് സൂചനകൾ .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ് . 1TB വരെ ഈ സ്മാർട്ട് ഫോണുകളിൽ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 680 പ്രോസ്സസറുകൾ പ്രതീക്ഷിക്കാം .

അതുകൊണ്ടു തന്നെ 5ജി സപ്പോർട്ട് ഈ ഫോണുകളിൽ ലഭിക്കുകയില്ല .ആൻഡ്രോയിഡിന്റെ ഏറ്റവും വലിയ ആൻഡ്രോയ്ഡ് 12 ൽ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങും എന്നാണ് സൂചനകൾ .അതുപോലെ തന്നെ  5000ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഏപ്രിൽ 25 നു വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :