മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

Updated on 04-Jul-2022
HIGHLIGHTS

Moto G42 ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇതാ എത്തുന്നു

ഇന്ന് മോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക

ഇന്ത്യൻ വിപണിയിൽ മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ എത്തുന്നു .മോട്ടോ ജി 42 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ജൂലൈ 4 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ആയിരിക്കും ഇത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളും ബാറ്ററി ലൈഫും ആണ് .Snapdragon 680  പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

MOTO G42 സവിശേഷതകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4-inch FHD+ OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 680  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ഇത് 5ജി സപ്പോർട്ട് ലഭിക്കുന്ന ഫോൺ ആല്ല .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 12 ലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50+8+2MP പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ  5000mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .20W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇന്ന്  ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ തന്നെയായിരിക്കും ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :