ഇന്ന് Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു
ആഗസ്റ്റ് 9 ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Moto G32 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് വിപണിയിൽ പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Unisoc T606 പ്രോസ്സസറുകളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
MOTO G32 SPECS AND FEATURES
ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ MOTO G32 സ്മാർട്ട് ഫോണുകൾ Unisoc T606 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .എന്നാൽ യൂറോപ്പിൽ പുറത്തിറങ്ങിയ MOTO G32 മോഡലുകളിൽ Snapdragon 680 4G പ്രോസ്സസറുകൾ ആയിരുന്നു ഉണ്ടായിരുന്നത് .
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .Android 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കാം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി കരുത്തിൽ തന്നെ പ്രതീക്ഷിക്കാം .
കൂടാതെ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .Moto G32 എന്ന സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 9 നു ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .