Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു
ആഗസ്റ്റ് 9 ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക
മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Moto G32 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 9 നു വിപണിയിൽ പുറത്തിറങ്ങുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് ഇത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Unisoc T606 പ്രോസ്സസറുകളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
MOTO G32 SPECS AND FEATURES
ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ പ്രകാരം ഈ MOTO G32 സ്മാർട്ട് ഫോണുകൾ Unisoc T606 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് സൂചനകൾ .എന്നാൽ യൂറോപ്പിൽ പുറത്തിറങ്ങിയ MOTO G32 മോഡലുകളിൽ Snapdragon 680 4G പ്രോസ്സസറുകൾ ആയിരുന്നു ഉണ്ടായിരുന്നത് .
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .Android 12 ൽ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രതീക്ഷിക്കാം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി കരുത്തിൽ തന്നെ പ്രതീക്ഷിക്കാം .
കൂടാതെ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .Moto G32 എന്ന സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 9 നു ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .