മോട്ടോറോളയുടെ പുതിയ ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

മോട്ടോറോളയുടെ പുതിയ ഫോണുകൾ ഇന്ന് വിപണിയിൽ എത്തും
HIGHLIGHTS

Moto G22 ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും

ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും

ഇന്ത്യൻ വിപണിയിൽ ഇതാ മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു . Moto G22 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഈ സ്മാർട്ട് ഫോണുകൾ .മോട്ടോയുടെ Moto G22 ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം .

Moto G22 ഫോണുകൾ 

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 6.5 ഇഞ്ചിന്റെ  HD+ 90Hz LCD ഡിസ്പ്ലേ .അതുപ്പോലെ തന്നെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് ഇതിന്റെ  5000mAh ന്റെ ബാറ്ററി ലൈഫ് ആണ് 

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കുന്നത്  Helio G37 പ്രോസ്സസറുകളാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ ഫോണുകളിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകൾ പ്രതീക്ഷിക്കാം .

കൂടാതെ 1TB വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വില EUR 169.99 (ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് 14,300)രൂപയ്ക്ക് അടുത്താണ് .ഏപ്രിൽ 8 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo