മോട്ടോറോളയുടെ എഡ്ജ് 30 5ജി ഫോണുകൾ ഇന്ന് പുറത്തിറങ്ങും

Updated on 12-May-2022
HIGHLIGHTS

Moto Edge 30 സ്മാർട്ട് ഫോണുകൾ ഇതാ ഇന്ന് വിപണിയിൽ എത്തുന്നു

Snapdragon 778G+ പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തുക

ലോകത്തിലെ ആദ്യത്തെ സ്ലിം ആയിട്ടൂള്ള 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Moto Edge 30 എന്ന സ്മാർട്ട് ഫോണുകളാണ് ഇനി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇന്ന്  ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .Snapdragon 778G+ 5G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ Moto Edge 30 സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

MOTO EDGE 30 SPECS AND FEATURES (EXPECTED)

FHD+ റെസലൂഷനിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .കൂടാതെ 144Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 778G+ പ്രോസ്സസറുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ ഓപ്പറേറ്റിങ് സിസ്റ്റവും പ്രതീക്ഷിക്കാം .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാം .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 4,020 mAh ന്റെ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :