മോട്ടോയുടെ E6S vs റെഡ്‌മിയുടെ 8 : ഫീച്ചർ താരതമ്മ്യം നോക്കാം

മോട്ടോയുടെ E6S vs റെഡ്‌മിയുടെ 8 : ഫീച്ചർ താരതമ്മ്യം നോക്കാം
HIGHLIGHTS

 

മോട്ടോ E6S -വില 7999 

6.1-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720 * 1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയാണ് ഇതിനുള്ളത് .MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . Rich Cranberry കൂടാതെ Polished Graphite എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3,000 mAhന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 10W ബാറ്ററി ചാർജർ ലഭിക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ ബാറ്ററി റിമൂവബിൾ ബാറ്ററികൾ ആണ് .4G LTE, ബ്ലൂടൂത്ത്  4.2, Wi-Fi 802.11 b/g/n, GPS, A-GPS എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .7999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഓഫറുകളിൽ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റെഡ്‌മിയുടെ 8

6.22  ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon™ 439പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12മെഗാപിക്സലിന്റെ  Sony IMX363 പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

കൂടാതെ സംരക്ഷണത്തിന് Corning® Gorilla® Glass 5 എന്നിവയും ഇതിനു നൽകിയിരിക്കുന്നു .AI ഫേസ് അൺലോക്കിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo