റിമൂവബിൾ ബാറ്ററിയിൽ മോട്ടോയുടെ E6S വിപണിയിൽ എത്തി ;വില 7999 രൂപ

റിമൂവബിൾ ബാറ്ററിയിൽ മോട്ടോയുടെ E6S വിപണിയിൽ എത്തി ;വില 7999 രൂപ
HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .മോട്ടോ E6S എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ബഡ്ജറ്റ് ഫോണുകൾ എത്തിയിരിക്കുന്നത് ഡ്യൂവൽ പിൻ ക്യാമറകളിലാണ് .കൂടാതെ റിമൂവബിൾ ബാറ്ററികളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .7999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .സെപ്റ്റംബർ 23നു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മോട്ടോയുടെ E6S -സവിശേഷതകൾ 

6.1-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720 * 1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയാണ് ഇതിനുള്ളത് .MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . Rich Cranberry കൂടാതെ Polished Graphite എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3,000 mAhന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 10W ബാറ്ററി ചാർജർ ലഭിക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ ബാറ്ററി റിമൂവബിൾ ബാറ്ററികൾ ആണ് .4G LTE, ബ്ലൂടൂത്ത്  4.2, Wi-Fi 802.11 b/g/n, GPS, A-GPS എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .7999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .സെപ്റ്റംബർ 23നു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo