മോട്ടറോള e32s ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു
Moto e32s ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ഫ്ലിപ്പ്കാർട്ടിൽ
9999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ Moto e32s എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .അതുപോലെ തന്നെ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ Moto e32s സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഈ Moto e32s സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Moto E32s
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G37 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഗെയിമുകൾ കളിക്കുന്നതിനും വളരെ അനിയോജ്യമായ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് മോട്ടോയുടെ ഈ ഫോണുകൾ .
മറ്റൊരു പ്രധാന സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറകൾ കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .
സെൽഫിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 5000 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില 9999 രൂപയാണ് വരുന്നത് . ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ Moto e32s സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.