Month End മൊബൈൽ ഫെസ്റ്റ് ; ഹോണർ 8C ഇപ്പോൾ 7999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 30-Jul-2019
HIGHLIGHTS

 

ഹോണറിന്റെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഹോണർ 8C .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും Month End ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ 7999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂലൈ 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ HDFCയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .

6.26 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1520×720 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .19:9 ഡിസ്പ്ലേ റെഷിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ഹോണറിന്റെ 8X ഫോണുകൾക്ക് സമാനംമയത്തുതന്നെയാണ് .Qualcomm Snapdragon 632 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഇതിന്റെ പ്രവർത്തനവും നടക്കുന്നത് .notch ഈ മോഡലുകൾക്കും നൽകിയിരിക്കുന്നു .

ഒരു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് .ക്യാമറകൾ ,13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

.4,000mAhന്റെ ബാറ്ററി ലൈഫും  ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8സി മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് നോ കോസ്റ്റ് EMI ലൂടെയും ഹോണർ 8C വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :