ഷവോമിയുടെ പുതിയ Mi നോട്ട് 2 സെപ്റ്റംബർ അവസാനത്തോടെ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .ഇതിന്റെ പുതിയ വിവരങ്ങൾ അവർ പുറത്തുവിടുകയുണ്ടായി .
mi നോട്ട് 2 ന്റെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത അതിന്റെ റാം തന്നെയാണ് .8 ജിബിയുടെ റാംമ്മിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ .
അങ്ങനെ പുറത്തിറങ്ങുകയാണെങ്കിൽ ഷവോമിയുടെ ഏറ്റവും കൂടുതൽ റാംമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആയിരിക്കും Mi നോട്ട് 2.ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ സ്റ്റോറേജ് ആണ് .
256 ജിബിയുടെ സ്റ്റോറേജിൽ ആണ് ഇത് പുറത്തിറങ്ങുക .സെപ്‌റ്റംബർ 27 നു വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .
ഷവോമിയുടെ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച രീതിയിലുള്ള വിപണനം ആണുള്ളത് .അതുകൊണ്ടുതന്നെ മികച്ച സവിശേഷതകളോടെ Mi നോട്ട് 2 പുറത്തിറങ്ങിയാൽ നല്ലരീതിയിൽ തന്നെ വിപണി കീഴടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുംവേണ്ട .