ഷവോമിയുടെ Mi 5 ,റെഡ്മി നോട്ട് 3 എന്നിവ ഓപ്പൺ സെയിൽ .ഷവോമിയുടെ Mi 5 ,റെഡ്മി 3 യു ആമസോൺ ,ഫ്ലിപ്പ്കാർട്ട് & സ്നാപ്പ് ഡീൽ വഴി വാങ്ങിക്കാം .കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
2 ജിബി റാംമ്മിലും ,16 ജിബി മെമ്മറി സ്റ്റൊറെജിലും ആണ് റെഡ്മി നോട്ട് 3 പുറത്തിറങ്ങുന്നത് .ഇതിന്റെ വില എന്ന് പറയുന്നത് 9999 രൂപയാണ് .ഇതിന്റെ മറ്റൊരു മോഡൽ 3 ജിബി റാംമ്മിലും 32 ജിബി മെമ്മറിയിലും പുറത്തിറങ്ങുന്നുണ്ട് .ഇതിന്റെ വില എന്ന് പറയുന്നത് 11999 രൂപയാണ് .
5.5 ഫുൾ HD ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1.8Ghz Qualcomm Snapdragon 650 SoC ലാണ് ഇത് നിർമിച്ചിരിക്കുന്നത് .ഒരു സ്മാർട്ട് ഫോണിനു വേണ്ട എല്ലാതരം സവിശേഷതകളും ഇതിൽ ഉൾകൊള്ളിചിരിക്കുന്നു.16 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4050 mAh ബാറ്ററിയും ഇതിനു മികച്ച കരുത്തു നല്ക്കുന്നു .
ഇനി ഷവോമിയുടെ Mi നെ കുറിച്ച് പറയുവാണെങ്കിൽ ,ഇതിന്റെ വില എന്നുപറയുന്നത് 24999 രൂപയാണ് .മികച്ച സവിശേഷതകൾ ഈ സ്മാർട്ട് ഫോണിലും അടങ്ങിയിരിക്കുന്നു .5.15 ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിചിരിക്കുന്നത് .snapdragon 820 SoC ലാണ് ഇതിന്റെ പ്രവർത്തനം .
3 ജിബി റാം ,16 മെഗാ പിക്സൽ പിൻ ക്യാമറ ,4 മെഗാ പിക്സൽ മുൻ ക്യാമറ ,3000mAh ബാറ്ററി എന്നിവ ഇതിന്റെ മികച്ച സവിശേഷതകൾ ആണ് .ഓൺലൈൻ വെബ് സൈറ്റ് ആയ ആമസോൺ ,സ്നാപ്പ് ഡീൽ ,ഫ്ലിപ്പ് കാർട്ട് വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .