Jio, Vodafone Idea, Airtel എന്നീ ടെലികോം കമ്പനികൾ നൽകുന്ന അൺലിമിറ്റഡ് പ്ലാനുകൾ ഒന്ന് നോക്കിയാലോ.... ബജറ്റിന് അനുസൃതമായി ഒരു നല്ല പ്ലാൻ സെലക്ട് ചെയ്യാനായിരിക്കും നിങ്ങളും താൽപ്പര്യപ്പെടുന്നത് അല്ലേ? എങ്കിൽ 500 രൂപ ബജറ്റിൽ വരുന്ന നല്ല കിടിലൻ റീചാർജ് ഓപ്ഷനുകൾ തന്നെ തെരഞ്ഞെടുക്കൂ...
നിങ്ങൾ റീചാർജ് ചെയ്യാൻ 200 രൂപയോ അതിൽ കുറവോ ആണ് കരുതിയതെങ്കിൽ, Jio, Vodafone Idea, Airtel എന്നിവർ നൽകുന്ന പ്ലാനുകൾ നോക്കൂ...
അൺലിമിറ്റഡ് കോളിങ് നൽകുന്ന Jioയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാനാണിത്. 149 രൂപക്കുള്ള ഈ റീചാർജിലൂടെ 20 ദിവസം വാലിഡിറ്റി ലഭിക്കും. പ്രതിദിനം 100 എസ്എംഎസും, 1 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഈ മൊബൈൽ ഡാറ്റ ഉപയോഗിക്കാം. എന്നിരുന്നാലും, ഡാറ്റ തീർന്നതിനുശേഷം, ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയുന്നു.
നിങ്ങൾ എയർടെൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും ഒപ്പം 24 ദിവസത്തെ വാലിഡിറ്റിയും സഹിതം 1 ജിബി ഡാറ്റ ലഭിക്കുമെന്നത് അറിയുക.
വിഐ 149 രൂപയ്ക്ക് നൽകുന്ന Recharge planൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും, 300 എസ്എംഎസും 1GB മൊബൈൽ ഡാറ്റയും നൽകുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 21 ദിവസമാണ്.
ഇന്ന് മിക്കവരും ജിയോയിലേക്ക് മാറിക്കഴിഞ്ഞു. ഇതിന് കാരണം റിലയൻസ് ജിയോയുടെ സേവനം തന്നെയാണ്.
ജിയോയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് 24 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ, മറ്റെല്ലാ ജിയോ പ്ലാനുകളേയും പോലെ, നിങ്ങൾക്ക് JioTV, Jio Cinema, മറ്റ് Jio ആപ്പുകൾ എന്നിവയിലേക്ക് സൗജന്യ ആക്സസും ലഭിക്കുന്നതാണ്.
199 രൂപയിൽ വരുന്ന ജിയോയുടെ ഈ റീചാർജിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്നു. 23 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാനിലൂടെ നിങ്ങൾക്ക് മൊത്തം 34.5GB ഡാറ്റ ഉപയോഗിക്കാനാകും. ഇത് കൂടാതെ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയുടെ ആനുകൂല്യവും ഈ പ്ലാനിൽ ലഭ്യമാണ്. ഇതുകൂടാതെ ജിയോ ഉപയോക്താക്കൾക്ക് ജിയോ ആപ്പുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
ഈ പ്ലാനിലൂടെ എയർടെൽ നൽകുന്നത് 300 എസ്എംഎസും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങുമാണ്. വെറും 199 രൂപക്ക് 30 ദിവസം വാലിഡിറ്റി ലഭിക്കുമെന്നതും വളരെ നേട്ടമാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് എയർടെലിന്റെ മിക്ക പ്ലാനുകളും പോലെ Airtel Hellotunes, Wynk Music എന്നിവയിലേക്കുള്ള സൗജന്യ ആക്സസ് ലഭിക്കും.
വോഡഫോണിന്റെ 199 രൂപയുടെ പ്ലാനിൽ പ്രതിദിനം 1GB ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ, ഏത് നെറ്റ്‌വർക്കിലും കോളുകൾ ചെയ്യാൻ നിങ്ങൾക്ക് പരിധിയില്ലാത്ത Free സേവനവും ലഭിക്കുന്നു. കൂടാതെ, ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ പൂർണമായും ഇതിൽ സൗജന്യമാണ്.
ഈ പ്ലാനിലൂടെ നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസ് ലഭിക്കും. കൂടാതെ, ഈ പാക്കിൽ, കമ്പനി ഒരു വർഷത്തേക്ക് വോഡഫോൺ പ്ലേ, ZEE5 എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 18 ദിവസമാണ്.
നിങ്ങൾ ഫോൺ റീചാർജിങ്ങിന് ഏകദേശം 300 രൂപയോ അതിൽ കുറവോ ആണ് ബജറ്റ് വച്ചിരിക്കുന്നതെങ്കിൽ, താഴെ പറഞ്ഞിരിക്കുന്ന റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ പ്ലാനുകൾ വിട്ടുകളയരുത്....
239 രൂപയുടെ Airtel പ്ലാനിലൂടെ അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. പ്രതിദിനം 100 എസ്എംഎസും ദിവസേന 1 GB ഡാറ്റയും ലഭിക്കുന്നു. കൂടാതെ, ഈ പ്ലാനിന്റെ വാലിഡിറ്റി 24 ദിവസമാണ്.ഇതിനെല്ലാം പുറമെ, ഈ പ്ലാൻ സൗജന്യ ഹെലോട്യൂണുകൾക്കൊപ്പം വിങ്ക് മ്യൂസിക്കും വാഗ്ദാനം ചെയ്യുന്നു.
239 രൂപ വിലയുള്ള ഈ പ്ലാനിൽ നിങ്ങൾക്ക് ജിയോയിൽ നിന്ന് 28 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങ്ങും ദിവസേന 100 എസ്എംഎസും ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ നിങ്ങൾക്ക് പ്രതിദിനം 1.5GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഈ പ്ലാനിൽ നിങ്ങൾക്ക് JioTV, Jio Cinema എന്നിവയിലേക്കും മറ്റും സൗജന്യ ആക്സസ് ലഭിക്കും.
209 രൂപയുടെ Jio പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 1 GB ഡാറ്റ ലഭിക്കുന്നു. കൂടാതെ ഈ പ്ലാനിൽ നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും. ഈ റീചാർജ് പ്ലാൻ അൺലിമിറ്റഡ് കോളിങ്ങും ദിവസേന 100 എസ്എംഎസുകളും പ്രദാനം ചെയ്യുന്നു. തീരുന്നില്ല, ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസിനൊപ്പം - JioTV, Jio Cinema എന്നിവയും ഇതിലെ മറ്റ് നേട്ടങ്ങൾ.
219 രൂപ വിലയുള്ള വോഡഫോൺ- ഐഡിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയുള്ളതാണ്. അൺലിമിറ്റഡ് കോളിങ്ങും ദിവസേന 100 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാണ്. പ്രതിദിനം 1GB ഡാറ്റ ലഭിക്കും. കൂടാതെ, ഈ പ്ലാൻ വിഐ സിനിമകളിലേക്കും ടിവിയിലേക്കും സൗജന്യ ആക്സസ് നൽകുന്നു.
265 രൂപ വിലയുള്ള ഈ പ്ലാനിൽ, 28 ദിവസത്തെ വാലിഡിറ്റിയിൽ നിങ്ങൾക്ക് പ്രതിദിനം 1GB ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളുകളും, ദിവസേന 100 എസ്എംഎസും, ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസുമാണ് ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
ജിയോയുടെ ഈ പ്ലാനിൽ, നിങ്ങൾക്ക് 23 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. കൂടാതെ, പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
259 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് 30 ദിവസം വാലിഡിറ്റി ലഭിക്കും. പ്രതിദിനം 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും, പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
249 രൂപ വിലയുള്ള Vi പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവ 21 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാനിന്റെ മറ്റ് നേട്ടങ്ങൾ Vi സിനിമകളിലേക്കും ടിവിയിലേക്കും ഉള്ള ആക്‌സസ് ആണ്.
വോഡഫോൺ ഐഡിയയുടെ ഈ പ്ലാൻ 296 രൂപയ്ക്ക് 25GB ഡാറ്റയുമായി വരുന്നു. പ്രതിദിന FUP പരിധിയില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. ഈ പ്ലാൻ മൊത്തം 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.
25 ജിബി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയും കൂടാതെ, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് Vi Movies, TV എന്നിവയുടെ ആനുകൂല്യവും ലഭിക്കും.
299 രൂപ വിലയുള്ള ഈ എയർടെൽ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നതാണ്. അതും 28 ദിവസത്തെ വാലിഡിറ്റിയിൽ. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ Xstream Mobile Pack, Apollo 24/7 സർക്കിൾ ആനുകൂല്യങ്ങൾ, FASTag-ൽ 100 രൂപ സൗജന്യ ക്യാഷ്ബാക്ക്, കൂടാതെ Hellotunes, Wynk Music എന്നിവയും ഉൾപ്പെടുന്നു.
ജിയോയുടെ 299 രൂപ വിലയുള്ള പ്ലാനിൽ നിങ്ങൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാനിൽ മൊത്തം 56 ജിബി ഡാറ്റയും ലഭിക്കും. അതായത് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. കൂടാതെ നിങ്ങൾക്ക് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും ദിവസേന 100 എസ്എംഎസും ലഭിക്കും.
Viയുടെ ഈ പ്ലാൻ നിങ്ങൾക്ക് 1.5GB പ്രതിദിന ഡാറ്റ നൽകുന്നു. ഇതിന് പുറമെ ദിവസേന 100 SMS ലഭിക്കും. അൺലിമിറ്റഡ് കോളിങ്ങാണ് 28 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ ലഭ്യമാകുന്നത്. കൂടാതെ, നിങ്ങൾക്ക് Vi സിനിമകളിലേക്കും ടിവിയിലേക്കും ആക്‌സസ് ലഭിക്കുന്നു