മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകൾ ഉള്ളടക്കത്തിലും അവതരണത്തിലും വ്യത്യസ്തത കൊണ്ടുവരുന്നതും പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നതിന് കാരണമായി.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പോലുള്ള പ്രമുഖ ഒടിടി (OTT) പ്ലാറ്റ്ഫോമുകൾക്ക് പുറമെ, ജിയോ ടിവി, സോണി ലൈവ്, എംഎക്സ് പ്ലെയർ പോലുള്ളവയും നിരവധി സിനിമകളും വെബ് സീരീസുകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ക്രിസ്മസും പുതുവർഷവും സിനിമ ആസ്വദിച്ച് ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർ അടുത്തിടെ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പുറത്തിറങ്ങിയ ദക്ഷിണേന്ത്യൻ സിനിമകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതിനേക്കാൾ ഈ സിനിമകളുടെ ഒറിജിനൽ പതിപ്പുകൾക്ക് തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിങ്ങൾ കാത്തിരുന്ന മലയാളത്തിലെ ചില ത്രില്ലർ സിനിമകൾ ഉൾപ്പെടെ അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.
ഇതിൽ ബേസിൽ ജോസഫ്- ദർശന ചിത്രം ജയ ജയ ജയ ജയ ഹേ എന്ന സിനിമയും, തെലുങ്ക് ചിത്രം യശോദ മുതൽ സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എന്ന റൊമാൻസ്- ത്രില്ലർ ചിത്രവും ഉൾപ്പെടുന്നു.
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും ജോഡിയായി എത്തിയ ചിത്രം ഒടിടിയിലേക്ക് എന്നുവരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. കാത്തിരിപ്പിന് ഒടുവിൽ ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ (Disney+Hotstar) ചിത്രം പ്രദർശനത്തിനെത്തി.
സുരാജ് വെഞ്ഞാറമൂടിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള ത്രില്ലറാണ് റോയ്. സുനിൽ ഇബ്രാഹിം ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ഷൈൻ ടോം ചാക്കോ, സിജ ബോസ്, ജിൻസ് ബാസ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പ്രണയവും സങ്കീർണ്ണമായ ബന്ധങ്ങളും പറയുന്ന ചിത്രം സോണി എൽഐവി (Sony LIV)ൽ റിലീസ് ചെയ്തിട്ടുണ്ട്.
അമ്മയുടെ അന്ത്യകർമ ചടങ്ങുകൾ ചെയ്യാൻ ജ്യേഷ്ഠനെ പരോളിലിറക്കാൻ ഇളയ സഹോദരൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡിസംബർ 9ന് പരോൾ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു.
കന്നഡ സിനിമ ആഗോള ശ്രദ്ധ നേടുന്ന സമയമാണിത്. എസ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമാണ് മൺസൂൺ രാഗ. അച്യുത് കുമാർ, സുഹാസിനി, രചിത റാം, ധനഞ്ജയ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
തെലുങ്കിൽ ഹിറ്റായ കാഞ്ചരപാളയം എന്ന റിയലിസ്റ്റിക് ഫിലിമിന്റെ കന്നഡ റീമേക്കാണ് ചിത്രം. സ്കൂൾ പഠനകാലത്തെ പ്രണയം മുതൽ യുവത്വം കഴിഞ്ഞുപോയിട്ടും ബാച്ചിലേഴ്സ് ആയി തുടരുന്ന കാലഘട്ടത്തിലെ പ്രണയം വരെ ചിത്രത്തിൽ വിവരിക്കുന്നു. 'മൺസൂൺ രാഗ' കാണാൻ ആഗ്രഹിക്കുന്നവർക്ക് Zee5-ൽ ചിത്രം ആസ്വദിക്കാം.
മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദർ, വരലക്ഷമി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ എന്നിവരും ചിത്രത്തിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 9ന് ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തത്.
ഇതിന് പുറമെ ആസിഫ് അലി നായകനായ ജീത്തു ജോസഫ് ചിത്രം കൂമൻ, ഐശ്വര്യ ലക്ഷ്മിയുടെ കുമാരിയും ഒടിടിയിൽ പ്രദർശനം തുടരുന്നു.