2018ലും മസാരിച്ചു ഓഫറുകൾ പുറത്തിറക്കുന്നതിൽ എല്ലാം ടെലികോം കമ്പനികളും മുന്നിൽ തന്നെയാണ് .എന്നാൽ ചില കമ്പനികൾ മികച്ച ഓഫറുകൾ പുറത്തിറക്കുന്നുണ്ട് എങ്കിലും ഡാറ്റ സ്പീഡ് നൽകുന്നില്ല എന്ന പരാതി ഉപഭോതാക്കളിൽ നിന്നും ലഭിക്കുന്നുണ്ട് .
അതുപോലെതന്നെ കഴിഞ്ഞ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത് എയർടെൽ ആണ് ഏറ്റവും മികച്ച ഡാറ്റ സ്പീഡ് കാഴ്ചവെക്കുന്നത് .എന്നാൽ ഇപ്പോൾ ഓഫറുകളിൽ മികച്ചു നിൽക്കുന്നത് ജിയോ ഓഫറുകൾ തന്നെയാണ് .കൂടാതെ വൊഡാഫോണും എയർട്ടലും നല്ല ഓഫറുകളുമായി പുറകെത്തന്നെയുണ്ട് .
എയർടെൽ മികച്ച പോസ്റ്റ് പെയ്ഡ് ഓഫറുകളും നൽകുന്നുണ്ട് .ഇപ്പോൾ ഇവിടെ നമ്മൾ ഈ മൂന്നു ടെലികോം കമ്പനികൾ പുറത്തിറക്കിയ കുറച്ചു ഓഫറുകളാണ് .ചില ഓഫറുകൾ ഒന്ന് താരതമ്മ്യം ചെയ്യാം .
അതുപോലെതന്നെ ഇവിടെ കൊടുത്തിരിക്കുന്ന ചില ഓഫറുകൾ തിരെഞ്ഞെടുത്ത സർകിളുകളിൽ മാത്രം ലഭിക്കുന്നതാണ് .
ജിയോയുടെ ലാഭകരമായ മറ്റൊരു ഓഫറുകളിൽ ഒന്നാണ് ജിയോ ഫോൺ പ്ലാനുകൾ .4ജി ഉപഭോതാക്കൾക്ക് ഇനി കുറഞ്ഞ ചിലവിൽ കൂടുതൽ ഡാറ്റയാണ് ഈ പായ്ക്കിലൂടെ ജിയോ നൽകുന്നത് .
എയർടെൽ ,വൊഡാഫോൺ ,ഐഡിയ എന്നി ടെലികോം കമ്പനികളുടെ ഓഫറുകൾ താരതമ്മ്യം ചെയുമ്പോൾ ഈ ഓഫറുകൾ ലാഭകരം തന്നെയാണ് .
153 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1.5GB ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ,100SMS ഇതിൽ ലഭ്യമാകുന്നതാണ് .
28 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് .അതായത് മുഴുവനായി 153 രൂപയുടെ റീച്ചാർജിൽ ലഭ്യമാകുന്നത് 42 ജിബിയുടെ 4ജി ഡാറ്റ .
കൂടാതെ ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു ഓഫർ ആണ് ജിയോ ഫോൺ മാച്ച് പാസ്സ് ഓഫറുകൾ .നിങ്ങളുടെ സുഹൃത്തുക്കളെ ജിയോ ഫോണുകൾ വാങ്ങിക്കുവാൻ നിങ്ങൾ റെഫർ ചെയ്യുകയാണെങ്കിൽ അതുവഴി നിങ്ങളുടെ സുഹൃത്തുക്കൾ ജിയോ ഫോണുകൾ വാങ്ങിച്ചാൽ നിങ്ങൾക്ക് 112 ജിബിയുടെ 4ജി ഡാറ്റയും കൂടാതെ IPL കാണുവാനുള്ള ടിക്കറ്റുകളും ലഭ്യമാകുന്നു.
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസ്സത്തേക്കാണ് .ജിയോയുടെ TC അനുസരിച്ചാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുവാൻ ജിയോ ആപ്ലികേഷൻ സന്ദർശിക്കുക .മൂന്ന് സ്റ്റെപ്പുകൾ മാത്രമാണ് ഇതിനുള്ളത് .
ജിയോയുടെ 4999 രൂപയുടെ വലിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു വലിയ ഓഫർ ആണ് 4999 രൂപയുടേത് .ഈ ഓഫറുകൾ ഉപകാരപ്പെടുന്നത് ചെറിയ കമ്പനികൾക്കാണ് .വൈഫൈ ആയി ഇതിന്റെ ഉപയോഗിക്കുവാൻ സാധിക്കും .
ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ ഡാറ്റയാണ് .ഇതിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു . ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
ജിയോ പുറത്തിറക്കിയ മറ്റൊരു മികച്ച ഓഫർ ആണിത് .1999 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 125 ജിബിയുടെ ഡാറ്റ .
കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 മാസത്തേക്കാണ് .ഇത് ഒരു ലോങ്ങ് വാലിഡിറ്റി ഓഫർ ആണ്.
എയർടെൽ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കി .കഴിഞ്ഞ ആഴ്ച എയർടെൽ പുറത്തിറക്കിയ 219 രൂപയുടെ ഓഫറുകളുടെ തുടർച്ചയായാണ് ഇപ്പോൾ പുതിയ 129 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .
219 രൂപയുടെ ഓഫറുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ദിവസേന 1.4 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .
28 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾക്ക് വാലിഡിറ്റി ലഭിക്കുന്നത് .എന്നാൽ 129 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .
28 ദിവസ്സത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 28 ജിബിയുടെ ഡാറ്റ 129 രൂപയ്ക്ക് ലഭ്യമാകുന്നു .
മൈ എയർടെൽ ആപ്ലികേഷൻ വഴി ഇത് നിങ്ങൾക്ക് റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നു .റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഇത് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുക.കാരണം തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .
399 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ
399 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .കൂടാതെ ഈ 70 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .100 SMS ദിവസേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .
349 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രമാണ് .
എന്നാൽ ഈ ഓഫറുകളും ജിയോയുടെ 149 രൂപയുടെ ഓഫറുകളുമായി നമുക്ക് താരതമ്മ്യം ചെയ്യുവാൻ സാധിക്കുന്നതാണ് .
ജിയോ 149 രൂപയുടെ റീച്ചാർജിൽ നൽകുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കാണ് .അതായത് 42 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .
ടെലികോം മേഖലയിൽ മത്സരിച്ചാണ് ഇപ്പോൾ കമ്പനികൾ ഓഫറുകൾ പുറത്തിറക്കുന്നത് .അതിനു ഏറ്റവും വലിയ ഉദാഹരണംമാണ് എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ചോട്ടാ ഓഫറുകൾ .ഉപഭോതാക്കൾക്ക് വലിയ ലാഭകരമായ ഓഫറുകൾതന്നെയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
49 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .49 രൂപയുടെ റീച്ചാർജിൽ 3ജിബിയുടെ 4ജി അല്ലെങ്കിൽ 3ജി ലഭ്യമാകുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസ്സത്തേക്കാണ് .
ഈ ഓഫറുകൾ എയർടെലിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അല്ലെങ്കിൽ മൈ എയർടെൽ ആപ്പ് വഴി റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .
എന്നാൽ ജിയോ ഇതേ ഓഫറുകൾക്ക് നൽകുന്നത് കൂടുതൽ വാലിഡിറ്റിയാണ് .52 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.05GB മാത്രമ്മമാണ് .
എന്നാൽ ഇതിനു ജിയോ നൽകുന്നത് 7 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതുപോലെതന്നെ 98 രൂപയുടെ റീച്ചാർജുകളിൽ ജിയോ നൽകുന്നത് 2 ജിബിയുടെ 4ജി മാത്രമാണ് .