ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോ (Vivo) മൂന്ന് ഫോണുകളാണ് ഈ സീരീസിൽ പുറത്തിറക്കിയിരിക്കുന്നത്. വാനില വിവോ എക്‌സ് 90 (Vivo X90), വിവോ എക്സ് 90 പ്രോ (Vivo X90 Pro), വിവോ എക്സ് 90 പ്രോ+ (Vivo X90 Pro+) എന്നിവയാണ് ഇതിലുള്ളത്.
മികച്ച ക്യാമറാഫോണുകളാണ് സീരിസിലെ മൂന്ന് മോഡലുകളും. എന്നാൽ ഒരു മോഡലിൽ മാത്രമാണ് സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുള്ളത്. മറ്റുള്ളവ ഡൈമൻസിറ്റി SoCൽ പ്രവർത്തിക്കുന്നു.
വിവോ എക്‌സ് 90, വിവോ എക്സ് 90 പ്രോ, വിവോ എക്സ് 90 പ്രോ എന്നിവയുടെ സവിശേഷതകളും, വിലയും അറിയാൻ താൽപര്യമുള്ളവർ തുടർന്ന് വായിക്കുക. ഇവയുടെ ഡിസ്പ്ലേ, ക്യാമറ ഫീച്ചേഴ്സ്, ബാറ്ററി എന്നിവ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും ചുവടെ കൊടുക്കുന്നു
ചൈനയിൽ 8/128GB, 8/256GB, 12/256GB, 12/512GB എന്നിങ്ങനെ നാല് സ്റ്റോറേജ് മോഡലുകളിലാണ് സ്മാർട്ട്‌ഫോൺ ലഭിക്കുക. മൂന്ന് നിറങ്ങളിൽ വിവോ എക്സ് 90 ലഭ്യമാണ്. കറുപ്പ്, ചൈന ചുവപ്പ്, ഐസ് ബ്ലൂ എന്നീ നിറങ്ങളിൽ ചൈനീസ് വിപണിയിൽ വിവോ ഫോൺ എത്തിയിട്ടുണ്ട്.
വിവോ എക്‌സ് 90 ഫോണിന് 120Hz വരെ റീഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.78-ഇഞ്ച് AMOLED ഡിസ്പ്ലേയാണുള്ളത്. 4nm ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള MediaTek Dimensity 9200 SoC ആണ് സ്മാർട്‌ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്.
വിവോ എക്‌സ് 90ന് 50MP പ്രൈമറി ക്യാമറയാണുള്ളത്. 2x ഒപ്റ്റിക്കൽ സൂമിനുള്ള 12MP പോർട്രെയ്റ്റ് ക്യാമറ, 12MP അൾട്രാ വൈഡ് ക്യാമറ എന്നിവയുമുണ്ട്.
വിവോ ഫോണുകൾ ക്യാമറ ക്വാളിറ്റിയിൽ ജനപ്രിയത നേടിയ ഫോണുകളാണ്. വിവോ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ മോഡലായ വിവോ എക്സ് 90യുടെ ഫ്രണ്ട് ക്യാമറ 32MPയുടേതാണ്.
സ്മാർട്ട്‌ഫോണിന്റെ ബാറ്ററിയും മികച്ചവയാണ്. ടൈപ്പ്-സി പോർട്ട് വഴി 120W ഫാസ്റ്റ്-വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ബാറ്ററിയാണുള്ളത്. 4,810 mAhയാണ് ബാറ്ററി കപ്പാസിറ്റി.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ച്, സ്മാർട്ട്‌ഫോൺ ബ്ലൂടൂത്ത് v5.3, വൈ-ഫൈ 6 എന്നിവയെ പിന്തുണയ്ക്കുന്നു.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള Vivo X90ന്റെ അടിസ്ഥാന മോഡലിന് 3,699 ചൈനീസ് യുവാൻ വരുന്നു. അതായത്, ഇന്ത്യൻ മൂല്യത്തിൽ ഇത് ഏകദേശം 42,000 രൂപയ്ക്ക് തുല്യമാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 3,999 ചൈനീസ് യുവാനാണ് വില. ഇന്ത്യൻ വിപണിയിൽ ഇത് ഏകദേശം 45,000 രൂപയാകും.
വിവോ എക്സ് 90മായി സാമ്യമുള്ള ഡിസ്‌പ്ലേയും പ്രോസസ്സറും ബാറ്ററിയുമാണ് വിവോ X90 പ്രോയ്ക്കുമുള്ളത്. എന്നിരുന്നാലും, വിവോ X90 പ്രോയുടേത് വ്യത്യസ്തമായ ക്യാമറ സംവിധാനമാണ്.
ഈ മോഡലിന് 50 എംപി പ്രൈമറി ക്യാമറയാണുള്ളത്. 50 എംപി ടെലിഫോട്ടോ ക്യാമറയും, പിൻ പാനലിൽ 12 എംപി അൾട്രാ വൈഡ് ക്യാമറയുമുണ്ട്.
വിവോ എക്‌സ് 90 പ്രോയ്ക്ക് 120Hz വരെ റീഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.78-ഇഞ്ച് AMOLED ഡിസ്പ്ലേയുണ്ട്. 4nm ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള MediaTek Dimensity 9200 SoC വിവോ എക്സ് 90 പ്രോയുടെ മറ്റൊരു സവിശേഷത.
വിവോ എക്സ് 90 പ്രോ മൂന്ന് സ്റ്റോറേജ് മോഡലുകളിലാണ് വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 4,999 ചൈനീസ് യുവാൻ വില വരുന്നു. ഇന്ത്യൻ രൂപ 57,000യാണിത്. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 5,499 ചൈനീസ് യുവാനാണുള്ളത്. അതായത്, ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 62,000 രൂപ ഇതിന് വില വരും. 12 ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഏകദേശം 68,000 ചൈനീസ് യുവാൻ വില വരുന്നു.
വിവോ എക്സ് 90 പ്രോ സ്മാർട്ട്ഫോൺ രണ്ട് നിറങ്ങളിലാണ് വിപണിയിൽ എത്തിയിട്ടുള്ളത്. അതായത്, ഒറിജിനൽ ബ്ലാക്ക്, ചൈന റെഡ് എന്നീ നിറങ്ങളിലാണ് വിവോ എക്സ് 90 പ്രോ വന്നിട്ടുള്ളത്.
വിവോ എക്സ് 90 സീരീസിലെ മൂന്നാമത്ത മോഡലാണ് വിവോ എക്സ് 90 പ്രോ പ്ലസ്. 120Hz വരെ റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് LTPO4 AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സീരീസിലെ മറ്റ് രണ്ട് മോഡലുകളേക്കാൾ അൽപ്പം ഉയർന്ന പിക്സൽ റെസലൂഷൻ ഇതിനുണ്ട്.
ക്വാൽകോമിന്റെ ഏറ്റവും പുതിയ മുൻനിര പ്രൊസസറായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2ൽ വരുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് വിവോ എക്സ്90 പ്രോ+. അതിനാൽ ഇത് മറ്റ് രണ്ട് മോഡലുകളേക്കാൾ ഏറെ സവിശേഷതയുള്ളതാണ്.
വിവോ എക്സ് 90 പ്രോ+ന് ക്വാഡ് റിയർ ക്യാമറ സംവിധാനമുണ്ട്. 50.3MP പ്രൈമറി സെൻസറും 3.5x വരെ ഒപ്റ്റിക്കൽ സൂമുമുഉള്ള 64MP പെരികോപ്പ് ലെൻസ്, 2x ഒപ്റ്റിക്കൽ സൂം ഉള്ള 50MP ടെലിഫോട്ടോ ലെൻസ്, 48MP അൾട്രാ വൈഡ് സെൻസർ എന്നിവ അടങ്ങിയിരിക്കുന്നു.
വിവോ എക്സ് 90 പ്രോ+യുടെ മുൻവശത്ത് 32MP സെൻസറുണ്ട്. അതായത് Vivo X90, Vivo X90 Pro എന്നിവയ്ക്ക് സമാനമാണ് വിവോ എക്സ് 90 പ്രോ+യുടെ ഫ്രണ്ട് ക്യാമറയും.
വിവോ എക്സ് 90 പ്രോ+യ്ക്ക് 4,700 mAh ബാറ്ററിയുണ്ട്. ഇത് 80W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
വിവോ എക്സ് 90 പ്രോ+ രണ്ട് സ്റ്റോറേജ് മോഡലുകളിൽ മാത്രമാണ് ലഭ്യമാകുക. 12 ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് 6,499 ചൈനീസ് യുവാൻ വില വരുന്നു. ഇന്ത്യൻ മൂല്യത്തിൽ ഇത് 74,000 രൂപയാണ്. അതുപോലെ, 12ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള ഫോണിന് 6,999 ചൈനീസ് യുവാനാണ് വില. ഇത് ഇന്ത്യൻ മൂല്യത്തിൽ 80,000 രൂപയാണ്.
ചൈനയിലാണ് വിവോ തങ്ങളുടെ ഏറ്റവും പുതിയ ഉൽപ്പന്നം ലോഞ്ച് ചെയ്തിട്ടുള്ളത്. Vivo X90 സീരീസ് എന്നാൽ ഇതുവരെയും ഇന്ത്യയിൽ ലഭ്യമല്ല. കമ്പനി ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് സൂചന.