ഈ വർഷം വിവോയിൽ നിന്നും കുറച്ചു നല്ല മോഡലുകൾ പുറത്തിറക്കുകയുണ്ടായി .വിവോയുടെ വി 9 കൂടാതെ v9 പ്ലസ് ,v9 യൂത്ത് എന്നി മോഡലുകൾ മികച്ച സവിശേഷതകളോടെയാണ് വിപണിയിൽ പുറത്തിറക്കിയത് .
എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയായിരുന്നു .ക്യാമറകളിൽ ഒരുപാടു സവിശേഷതകൾ ഉള്കൊള്ളിച്ചിരുന്നു .അതുപോലെ തന്നെ വിവോ ഈ കഴിഞ്ഞ IPL 2018 ന്റെ സ്പോൺസർകൂടിയായിരുന്നു .
എന്നാൽ ഇപ്പോൾ വിവിയുടെ മറ്റൊരുമോഡൽകൂടി പുറത്തിറക്കിയിരിക്കുന്നു .വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വിവോ X21.വിവോയുടെ തന്നെ വി9 പ്ലസ് യൂത്ത് എന്നി മോഡലുകൾക്ക് ശേഷം വിപണിയിൽ മറ്റൊരു മോഡൽകൂടിയാണ് ഇത് .
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് . ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്ത് പറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .കൂടാതെ ഇതിന്റെ റാംമ്മും എടുത്തുപറയേണ്ടതാണ് .മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.28 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1080x2280 ന്റെ പിക്സൽ റെസലൂഷനും കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
വൺ പ്ലസിന്റെ 6 മോഡലുകളെ വെല്ലാൻ അതെ രീതിയിലുള്ള മോഡലുകളുമായിട്ടാണ് വിവോ എത്തുന്നത് .രൂപകൽപ്പനയിലും X21 ഏകദേശം വൺ പ്ലസ് 6 നു സമാനമാണുള്ളത് .
Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .
കൂടാതെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ മറ്റൊരു സവിശേഷത ആൻഡ്രോയിഡിന്റെ OS 4.0 ലാണ് പ്രവർത്തനം എന്നതാണ് .
ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെതന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഇതിന്റെ ക്യാമറകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾകൊള്ളിച്ചിരിക്കുന്നു .
3200mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4ജി LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില CNY 3,598 രൂപയാണ് .
അതായത് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 35,990 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
വിവോ വി 9 യൂത്ത്
6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2280×1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .
സംരക്ഷണത്തിന് Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Qualcomm’s Snapdragon 450 പ്രോസസറിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .
4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .
16 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
3,260mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിവോയുടെ ഈ മാസം തന്നെ പുറത്തിറങ്ങിയ v9 രണ്ടു മോഡലുകളിലായിട്ടാണ് പുറത്തിറങ്ങിയത് .
16 + 5 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് .ഇതിന്റെ ഫ്ലിപ്പ്കാർട്ട് ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 18,990.00 രൂപയാണ് .
വിവോയുടെ വി 9
വിവോയുടെ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ മറ്റൊരു മോഡലാണ് വി 9 .6.3 ഇഞ്ചിന്റെ ഡിസ്പ്ലയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 * 2280 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് . 150 ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .
Snapdragon 626 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android OS, v8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം .ഡ്യൂവൽ സിം ,നാനോ സിം എന്നവയാണ് ഇതിനുള്ളത് .
ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ റിയർ ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .ക്യാമറകളിൽ ഒരുപാടുപുതിയ സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .
ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .ഇതിനു 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നല്ല പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .
3260 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .അത്യാവശ്യം നല്ല രീതിയിൽ തന്നെ ഇതിനു ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ മോഡലുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .