120Hz വരെ റീഫ്രെഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് Vivo X90. 4nm ഫാബ്രിക്കേഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള മീഡിയാടെക് ഡൈമൻസിറ്റി 9200 SoC പ്രോസസ്സറാണ് ഫോണിലുള്ളത്. കറുപ്പ്, ചൈന ചുവപ്പ്, ഐസ് ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ഗാലക്സി എസ് 23 പ്ലസിന്റെ ലോഞ്ച് 2023 ഫെബ്രുവരിയിൽ നടക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റുമായാണ് ഫോൺ വിപണിയിൽ എത്തുന്നത്.
3GHz x 2.5GHz x 1.8GHz ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 1 പ്രോസസറാണ് വിവോ X90 Proയിലുള്ളത്. 516 ppiൽ 1440 x 3200 റെസല്യൂഷനുള്ള AMOLED ഡിസ്‌പ്ലേയുള്ള 6.8 ഇഞ്ച് സ്‌ക്രീനാണ് വിവോ സ്മാർട്ട്ഫോണിനുള്ളത്. 5000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
2023 സെപ്റ്റംബറിൽ 5ജി ഫോണായ Samsung Galaxy S23 Ultra 5G ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ ഫോൺ ആൻഡ്രോയിഡ് 11 OSൽ പ്രവർത്തിക്കുന്നതാണ്. ഫാന്റം ബ്ലാക്ക്, ഫാന്റം സിൽവർ എന്നീ നിറങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒക്ടാ കോർ സാംസങ് എക്‌സിനോസ് 2100 പ്രോസസറായിരിക്കും സ്മാർട്ട്‌ഫോണിന് കരുത്ത് പകരുക.
ആപ്പിൾ, സാംസങ് എന്നിവയിൽ നിന്നുള്ള ഹൈ-എൻഡ്, പ്രീമിയം സെഗ്‌മെന്റ് ഫോണുകൾക്ക് എതിരാളിയായിരിക്കും Xiaomi 13. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2, Leica-tuned ക്യാമറകളുമായാണ് ഫോൺ എത്തുന്നത്. അടുത്ത മാസമാദ്യം ചൈനയിൽ ലോഞ്ച് ചെയ്യും. തൊട്ടടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ ഷവോമി 13 ഇന്ത്യൻ വിപണിയിലും എത്തിക്കും.
ആകർഷകമായ ഡിസ്‌പ്ലേ, കൂറ്റൻ ബാറ്ററി, ശക്തമായ പ്രോസസർ എന്നിവയുമായാണ് Xiaomi 13 Pro വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2, Leica-tuned ക്യാമറകളുമായാണ് ഫോൺ വരുന്നത്. ജനുവരിയിൽ ചൈനയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്ന ഫോൺ തൊട്ടടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലും എത്താൻ സാധ്യതയുണ്ട്.
ഡിസംബർ 2ന് ചൈനയിൽ ലോഞ്ച് ചെയ്ത iQOO 11 ഫോണിൽ സ്നാപ്ഡ്രാഗൺ 8 Gen 2 SoC പ്രോസസ്സറാണുള്ളത്. ഐക്യൂ 11ൽ 6.78-ഇഞ്ച് QHD+ AMOLED ഡിസ്‌പ്ലേയും 144 Hz റീഫ്രെഷ് റേറ്റുമാണുള്ളത്. 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണമായിരിക്കും ഫോണിലുള്ളത്.
iQOO 11 Pro എന്ന ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 SoC ആണ് ഉപയോഗിക്കുന്നത്. ഇത് ഐക്യൂവിന്റെ ഏറ്റവും കിടിലൻ മോഡലായിരിക്കുമെന്ന് പറയുന്നു.
Android 130 അടിസ്ഥാനമാക്കിയുള്ള OxygenOS 13-ൽ പ്രവർത്തിക്കുന്ന ഫോണാണ് OnePlus 11 Pro. ഇതിന് 6.7 ഇഞ്ച് 2K LTPO ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് 120Hz റിഫ്രഷ് റേറ്റ് സ്ക്രീനിലാണ് വരുന്നത്.
വിവോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണ് വിവോ Y02. 6.51 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുമായാണ് ഈ സ്മാർട്ട്‌ഫോൺ ചൈനയിൽ അവതരിപ്പിച്ചത്. മീഡിയാടെക് ഹീലിയോ P22 ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 10W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററിയുമായാണ് Vivo Y02 വരുന്നത്.
റിയൽമി 10 പ്രോ കഴിഞ്ഞയാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. ഈ വർഷാവസാനത്തോടെ ഇന്ത്യയിലും ഫോൺ വിൽപ്പനയ്ക്കെത്തും. Realme 10 Proയ്ക്ക് 120Hz റീഫ്രെഷ് റേറ്റുള്ള 6.72-ഇഞ്ച് FHD+ IPS LCD ഡിസ്‌പ്ലേയാണുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റിയൽമി 10 Pro+ ചൈനീസ് വിപണികളിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഏകദേശം 19,500 രൂപയായിരിക്കും ഫോണിന്റെ വില. മീഡിയാടെക് ഡൈമൻസിറ്റി 1080 SoC ആണ് ഫോണിന്റെ പ്രോസസ്സർ.
ആൻഡ്രോയിഡ് 11 OSൽ പ്രവർത്തിക്കുന്ന ഫോണാണ് റെഡ്മി നോട്ട് 12. 3G, 4G, GPS, Wifi, NFC ബ്ലൂടൂത്ത് ശേഷികളുടെ അടിസ്ഥാനത്തിലുള്ള കണക്റ്റിവിറ്റി ഓപ്‌ഷനുകൾക്കൊപ്പം പ്രാഥമിക സുരക്ഷാ ഫീച്ചറായി ബ്ലാക്ക് & ബിൽറ്റ്-ഇൻ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ വരുന്നു.
വിവോ വി 27 സീരീസ് 2023ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്ന് പറയപ്പെടുന്നു. വിവോ വി 25നേക്കാൾ നിരവധി അപ്ഡേറ്റുകൾ ഇതിൽ വരുന്നു. Vivo V23 സീരീസ് മുതൽ എല്ലാ V-സീരീസ് സ്‌മാർട്ട്‌ഫോണുകളിലും കമ്പനി ഉപയോഗിച്ചിരുന്ന വിവോയുടെ സിഗ്‌നേച്ചർ കളർ മാറ്റുന്ന ഡിസൈൻ Vivo V27ലും വരുന്നു. മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റുമായാണ് ഫോൺ എത്തുക.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 1 SoC പ്രോസസ്സറുമായാണ് ഈ ഫോൺ എത്തുന്നത്. ഇതിന് 1043 എന്ന സിംഗിൾ കോർ സ്‌കോറും 3685 എന്ന മൾട്ടി-കോർ സ്‌കോറും വരുന്നു. ആൻഡ്രോയിഡ് 13 ഉപയോഗിച്ച് ഓപ്പോയുടെ ഈ പുത്തൻ ഫോൺ ബൂട്ട് ചെയ്യുന്നു.
ഓപ്പോ A98 5ജി ഫോൺ ഈ മാസം തന്നെ വിപണിയിലെത്തും. ആൻഡ്രോയിഡ് 12 OSലാണ് ഫോൺ പ്രവർത്തിക്കുന്നത്. ബ്ലാക്ക്, ബ്ലൂ, ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 പ്രോസസറായിരിക്കും സ്മാർട്ട്‌ഫോണിന് കരുത്ത് പകരുക.
മോട്ടറോളയുടെ മോട്ടോ X40 ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 SoC പ്രോസസ്സറിലാണ് പ്രവർത്തിക്കുന്നത്. ഇത് മോട്ടോയുടെ മുൻപിറങ്ങിയ ഫോണുകളേക്കാൾ 46% കൂടുതൽ ഊർജ്ജക്ഷമതയുള്ളതും 35% വേഗതയുള്ളതും ആണെന്ന് പറയപ്പെടുന്നു. 1080×2400 റെസല്യൂഷനുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
ഗൂഗിൾ പിക്സൽ ഫോൾഡിന് Oppo Find N പോലെയുള്ള ഡിസ്പ്ലേ ആയിരിക്കുമുള്ളത്. 50 MP മെയിൻ ലെൻസ്, 12 MP അൾട്രാവൈഡ് ഷൂട്ടർ, 48 MP ടെലിഫോട്ടോ ലെൻസ് എന്നിവയായിരിക്കും ഫോണിനുള്ളത്.
അതിശയകരമായ ക്യാമറയും OLED ഡിസ്പ്ലേയും മികച്ച ബാറ്ററി ലൈഫുമായാണ് ഗൂഗിളിന്റെ പിക്സൽ 7എ ഫോണുകൾ എത്തുന്നത്.