ഇപ്പോൾ ഒരുപാടു ടെലികോം കമ്പനികൾ മികച്ച ഓഫറുകളുമായി രംഗത്ത് എത്തി കഴിഞ്ഞു .4ജി കഴിഞ്ഞു ഇനി 5ജി എത്തുവാൻ പോകുന്നു .എന്നാൽ ഇപ്പോളും ഇന്ത്യയിലെ പല സ്ഥലങ്ങളിലും 3ജി പോലും ശെരിയായ രീതിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം .ജിയോ ,BSNL ,എയർടെൽ ,വൊഡാഫോൺ ഐഡിയ എന്നി ടെലികോം കമ്പനികളുടെ ഉപഭോതാക്കൾക്ക് പല സ്ഥലങ്ങളിലും 3ജിയും കൂടാതെ 4ജിയും കിട്ടുന്നതിൽ പരാജയപ്പെടുന്നു .ഇപ്പോൾ കഴിഞ്ഞ മാസങ്ങളിൽ മികച്ച ഇന്റർനെറ്റ് സ്പീഡ് നൽകിയ ടെലികോം ഏതെന്നു നോക്കാം .
നിലവിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്നത് ജിയോ തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .എന്നാൽ ഇപ്പോൾ ഓഫറുകൾ മാത്രമല്ല മികച്ച സ്പീഡിലും ജിയോ തന്നെയാണ് മികച്ചു നില്കുന്നത് എന്നാണ് ഏറ്റവും പുതിയ ട്രായ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നിലവിലത്തെ ചാർട്ടിൽ ജിയോ തന്നെയാണ് മികച്ചു നിൽക്കുന്നത് .എന്നാൽ 3ജിയുടെ കാര്യത്തിൽ നമ്മുടെ സ്വന്തം BSNl ആണ് മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് എന്നാണ് ഏറ്റവും പുതിയ ട്രായ് റിപ്പോർട്ടുകൾ .
ജിയോയുടെ ഡൗൺലോഡിങ്ങ് സ്പീഡുകൾ ജൂലൈ മാസത്തിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് 21 Mpbs വരെയാണ് എന്നാണ് ട്രായ് സൂചിപ്പിക്കുന്നത് .എന്നാൽ അതിനു തൊട്ടു താഴെ ഡൌൺലോഡ് സ്പീഡിൽ വൊഡാഫോണും ഉണ്ട് എന്നാണ് ട്രായുടെ കണക്കുകൾ പറയുന്നത്.എയർടെൽ കൂടാതെ ഐഡിയ എന്നി ടെലികോം കമ്പനികളും അത്യാവിശ്യം നല്ല രീതിയിൽ തന്നെയാണ് പ്രകടനം നടത്തിയിരുന്നത് .
എന്നാൽ മൊബൈൽ 3ജിയുടെ കാര്യത്തിൽ BSNL ആണ് മുന്നിൽ നില്കുന്നത് .3ജിയുടെ കാര്യത്തിൽ BSNL നൽകിയിരുന്നത് 2.5 Mbps സ്പീഡാണ് .അതിനു തൊട്ടു പിന്നാലെ ഐഡിയ ഉപഭോതാക്കൾക്ക് നൽകിയിരുന്നത് 2 Mbps ആവറേജ് ഡൗൺലോഡിങ്ങ് സ്പീഡ് ആണ് .
കൂടാതെ വൊഡാഫോൺ 1.9 Mbps ആവറേജ് ഡൗൺലോഡിങ്ങ് സ്പീഡും & എയർടെൽ അവരുടെ ഉപഭോതാക്കൾക്കായി 1.4 Mbps ആവറേജ് സ്പീഡും ആണ് നൽകിയിരുന്നത് .എന്നാൽ 4ജിയുടെ കാര്യത്തിൽ എല്ലാം നേരെ തിരിച്ചാണ് .വൊഡാഫോൺ ആണ് മുന്നിൽ നിൽക്കുന്നത് .
ജൂലൈയിലെ കണക്കുകൾ പ്രകാരം വൊഡാഫോൺ 4ജി അവരുടെ ഉപഭോതാക്കൾക്ക് നൽകിയിരുന്നത് 5.8 Mbps ആവറേജ് സ്പീഡാണ് .അതിനു തൊട്ടുപിന്നാലെ ഐഡിയ 5.3 Mbps ആവറേജ് സ്പീഡും ,ജിയോ 4.3 Mbps സ്പീഡും കൂടാതെ എയർടെൽ 3.2 Mbps ആവറേജ് സ്പീഡും 4ജിയുടെ കാര്യത്തിൽ നൽകിയിരുന്നു .
എന്നാൽ അപ്ലോഡിങ് സ്പീഡുകളിൽ ജൂലൈ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്പീഡ് നൽകിയത് എയർടെൽ ആണ് .0.6 Mbps ആവറേജ് സ്പീഡാണ് അപ്ലോഡിങ്ങിനു നൽകിയത് .എന്നാൽ മറ്റു സ്പീഡുകളിൽ എയർടെൽ ആവറേജ് പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട്.