വെറുതെ പൈസ ചെലവാക്കിയിട്ട് മാത്രം കാര്യമില്ലല്ലോ? തുച്ഛമായ വിലയിൽ ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന സ്മാർട്ഫോണുകൾ നോക്കി വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം നഷ്ടം.
മികച്ച ക്യാമറയും, വലിയ ഡിസ്പ്ലേയും, കൂടുതൽ സ്റ്റോറേജും മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ! ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യേണ്ടി വരുന്നത് നിങ്ങളെ ബുദ്ധിമുട്ടിക്കാറില്ലേ?
നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും, എന്നാൽ കീശയ്ക്ക് ഇണങ്ങിയതുമായ നിരവധി ഫോണുകളുണ്ട്. അതായത്, 30,000 രൂപയിൽ താഴെ വില വരുന്ന ഈ ഫോണുകൾ മിഡ് റേഞ്ച് വിഭാഗത്തിൽ പെടുന്നു.
ഈ വർഷം വളരെ മികച്ച മിഡ്- റേഞ്ച് ഫോണുകളാണ് പല സ്മാർട്ഫോണുകളും പുറത്തിറക്കിയത്.
അതായത്, Samsung, iQOO, OnePlus, Xiaomi, Poco തുടങ്ങിയ ബ്രാൻഡഡ് കമ്പനികളെല്ലാം നല്ല ഫസ്റ്റ്- ക്ലാസ് മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.
ഇവയെല്ലാം ക്യാമറയിലും മൾട്ടി- ടാസ്കിങ്ങിലും പേരുകേട്ട ഫോണുകളാണ്.
എന്നിരുന്നാലും, ഈ ഫോണുകളിൽ ഏതൊക്കെയാണ് മികച്ച ബാറ്ററി ലൈഫുള്ളതെന്നും അതിവേഗം ചാർജിങ് പൂർത്തിയാക്കുന്നതെന്നും അറിയാമോ?
ദിവസം മുഴുവൻ ഉപയോഗിച്ചാലും ചാർജ് ശേഷിക്കുന്ന, ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഉഗ്രൻ ഫോണുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഓർക്കുക! ഇവയെല്ലാം നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള ഫോണുകൾ തന്നെയാണ്.
ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും ജനപ്രിയ മോഡലുകൾ അവതരിപ്പിക്കുന്ന കമ്പനിയാണ് സാംസങ് ഗാലക്സി F54. ഒരു സ്മാർട്ഫോണിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന എല്ലാം കിട്ടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്.
കാരണം, ഫോണിന്റെ എടുത്തുപറയേണ്ട ബാറ്ററി കപ്പാസിറ്റിയാണ്. 6,000 mAh ആണ് Samsung Galaxy F54ന്റെ ബാറ്ററി.
ഫോണിന്റെ ചാർജിങ് കപ്പാസിറ്റിയും വളരെ മികച്ചതാണ്. ഒറ്റ ചാർജിൽ ഏകദേശം 2 ദിവസം വരെ നിങ്ങൾക്ക് സാംസങ് ഗാലക്സി F54 ഉപയോഗിക്കാനാകും.
120Hz AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന് 108MPയുടെ ക്യാമറയുണ്ട്.
To Buy CLICK HERE
ഇന്ന് വിപണിയിൽ തിളങ്ങുന്ന മറ്റൊരു കിടിലൻ സ്മാർട്ഫോണാണ് പോകോ F5. 67W വരെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന മികച്ച ഫീച്ചറുകളോടെയാണ് Poco F5 വരുന്നത്. അതായത്, ഏറ്റവും വേഗത്തിൽ ചാർജ് ചെയ്യാൻ ഈ ഫോണിന് സാധിക്കും.
Poco F5യുടെ ബാറ്ററി കപ്പാസിറ്റി 5,000 mAhന്റേതാണ്. സ്‌നാപ്ഡ്രാഗൺ 7+ Gen 2 പ്രോസസറാണ് ഇതിലുള്ളത്. 30,000 രൂപയിലും കുറവാണ് പോകോയുടെ വില. അതിനാൽ തന്നെ മിഡ്- റേഞ്ച് ഫോണുകൾ അന്വേഷിക്കുന്നവർക്ക് ഒരു ഓപ്ഷനായി പോകോ F5 തെരഞ്ഞെടുക്കാം.
To Buy CLICK HERE
ബാറ്ററിയിൽ മാത്രമല്ല, അത്യാകർഷകമായ ഡിസൈനുമുള്ള സ്മാർട്ഫോണാണ് റിയൽമി 11 സീരീസിലുള്ള Realme 11 Pro+. 5,000 mAh ആണ് ഫോണിന്റെ ബാറ്ററി.
100W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഫോണിന് ഭാരം കൂടുതലല്ല.
ബാറ്ററി ലൈഫിന് പുറമെ റിയൽമി 11 Pro+ പ്രീമിയം ഡിസൈനിങ്ങോടെയാണ് വരുന്നത്.
കാരണം, ഫോണിന് ലെതർ ബാക്ക് പാനൽ, വളഞ്ഞ ഡിസ്പ്ലേ എന്നിവയുണ്ട്. 200 MPയാണ് റിയൽമി 11 Pro+ന്റെ മെയിൻ ക്യാമറ.
To Buy CLICK HERE
മിഡ്- റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റൊരു മികച്ച ഫോണാണിത്. വിപണിയിലുള്ള മറ്റ് സ്മാർട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി iQOO നിയോ 7 അതിവേഗം ചാർജിങ് കപ്പാസിറ്റിയുള്ളതാണ്.
അതായത്, 120Wന്റെ ചാർജിങ് കപ്പാസിറ്റിയാണ് ഫോണിലുള്ളത്. വെറും 10 മിനിറ്റിനുള്ളിൽ പകുതി ചാർജ് കൈവരിക്കാൻ ഐക്യൂവിന് സാധിക്കും.
iQOO Neo 7 ഫോണിന്റെ ബാറ്ററി 5,000 mAh ആണ്. ഡൈമെൻസിറ്റി 8200 SoC ആണ് ഫോണിന്റെ പ്രോസസർ. ഒരു ദിവസത്തിൽ കൂടുതൽ ബാറ്ററി ലൈഫ് ഇതിന് വരുന്നു.
To Buy CLICK HERE
ഫാസ്റ്റ് ചാർജിങ്ങും കാര്യക്ഷമമായ ബാറ്ററി കപ്പാസിറ്റിയുമാണ് വൺപ്ലസിന്റെ OnePlus Nord 2Tയിൽ വരുന്നത്.
അതായത്, ഫോണിന് 80Wന്റെ ഫാസ്റ്റ് ചാർജിങ്ങും, 4,500 mAhന്റെ ബാറ്ററിയുമുണ്ട്. ബാറ്ററി താരതമ്യേന ചെറുതാണെങ്കിലും, ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് തരുന്നു.
6.43 ഇഞ്ചിന്റെ ഡിസ്പ്ലേയുള്ള ഒരു കോംപാക്റ്റ് സ്‌മാർട്ട്‌ഫോണാണിത്. 12MP+8MP+12MP ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. 17,999 രൂപയിൽ ഫോൺ ആമസോണിൽ നിന്ന് വാങ്ങാം.
ബജറ്റ്- ഫ്രണ്ട്ലി ആയ, മികച്ച ബാറ്ററി ഫീച്ചറുള്ള മറ്റൊരു സെറ്റാണ് സാംസങ് ഗാലക്സി A21s. ഡിസൈനിങ്ങിലും ഈ ഫോൺ പുലിയാണ്. 5000 mAh ആണ് ഫോണിന്റെ ബാറ്ററി.
15,000 രൂപയ്ക്കും താഴെ വില വരുന്ന സാംസങ് ഗാലക്സിയുടെ A21sന്റെ ക്യാമറ ക്വാളിറ്റിയും എടുത്തുപറയേണ്ടത് തന്നെ. കാരണം, മൂന്നല്ല നാല് ക്യാമറ സെറ്റപ്പുകളാണ് ഫോണിലുള്ളത്.
48 MP + 8 MP + 2 MP + 2 MP ചേർന്നതാണ് സാംസങ് ഗാലക്സി A21sന്റെ റിയർ ക്യാമറ. സെൽഫി ക്യാമറയാകട്ടെ 13 MPയുടേതാണ്.
To buy CLICK HERE
മോട്ടറോളയുടെ One Fusion+ ഫോണും ബാറ്ററി ലൈഫ് കൂടുതലുള്ള മികച്ച ആൻഡ്രോയിഡ് ഫോണുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു. 5000 mAh ആണ് ഫോണിന്റെ ബാറ്ററി.
നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഫോൺ ബാറ്ററിയുണ്ടായിരിക്കും. മാത്രമല്ല, 15 W TurboPower ചാർജിങ്ങും ഇതിലുണ്ട്. 64MP + 8MP + 5MP + 2MP ചേർന്നതാണ് ഫോണിന്റെ ക്യാമറ.
To buy CLICK HERE
ഇതിനെല്ലാം പുറമെ മിഡ്- റേഞ്ച് ബജറ്റ് അല്ലെങ്കിലും ബാറ്ററി ലൈഫിൽ ശ്രദ്ധ നൽകുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മറ്റൊരു കിടിലൻ മോഡലാണിത്.
5,000 mAh ആണ് ഫോണിന്റെ ബാറ്ററി. നിങ്ങൾ ദീർഘനേരം ബ്രൌസിങ്ങിലോ മറ്റോ ആണെങ്കിലും, ഫോണിന്റെ ബാറ്ററി ചോർന്നുപോകില്ല.
സാംസങ് ഫോൺ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഫോണാണ് സാംസങ് ഗാലക്സി S21 അൾട്രാ. ഹൈ- ബജറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോണിന്റെ മെയിൻ ക്യാമറ 108MPയുടേതാണ്. 40MPയാണ് സാംസങ് ഗാലക്സി S21 അൾട്രായുടെ സെൽഫി ക്യാമറ.
To buy CLICK HERE