16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 11 2016
16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

16000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

ലെനോവോ സൂക്ക് Zപ്രൊ

ആറ് ജിബി എല്‍പി ഡിഡിആര്‍ 4 റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ മുഖ്യ സവിശേഷതകള്‍.ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മാലോയിലാണ് സൂക്ക് ഇസെഡ് 2 പ്രൊയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഒരുക്കിയിട്ടുള്ളത്.080×1920 പിക്സല്‍, സൂപ്പര്‍ അമൊലെഡ് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് മോഡലില്‍ 5.2 ഇഞ്ച് ഫുള്‍ എച്ച്‌ഡിയിലാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.പ്രോസസര്‍: 2.15 ജിഗാഹെട്സ്, ക്വോഡ് കോര്‍ ക്വോല്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രൊസസര്‍ ഫോണിന്റെ മറ്റൊരു മികവാണ്.ഫ്/1.8 അപെര്‍ച്ചര്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷ് എന്നിവയോടു കൂടിയതാണ് 13 മെഗാ പിക്സല്‍ ഉള്ള പിന്‍ക്യാമറ. എഫ്/2.0 അപെര്‍ചറോടു കൂടിയ എട്ട് മെഗാ പിക്സല്‍ സെല്‍ഫി ക്യാമറയും ഈ ഫ്ളാഗ്ഷിപ്പ് ഫോണില്‍ ഒരുക്കിയിട്ടുണ്ട്.നിമിഷങ്ങള്‍ക്കുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാവുന്ന ക്യുക്ക് ചാര്‍ജ് സംവിധാനത്തോടെ 3100 എംഎഎച്ചാണ് ഈ 4ജി എല്‍ടിഇ സപ്പോര്‍ട്ടുള്ള സ്മാര്‍ട് ഫോണിലെ ബാറ്ററി. ആകര്‍ഷകവും ഒതുക്കമുള്ളതുമായ രൂപകല്‍പനയും ഫിംഗര്‍പ്രിന്റ് സെന്‍സറും മറ്റു പ്രത്യേകതകളാണ്.

 

16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

ഷവോമി റെഡ്മി നോട്ട് 3

സ്നാപ്ഡ്രാഗന്‍ പ്രോസസര്‍ ഉള്ളതിനാല്‍ വേഗതത്തിന്റെ കാര്യത്തില്‍ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എംപി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. ഡ്യുവല്‍ ഐഎസ്പികള്‍ ഉള്ളതിനാല്‍ ചിത്രങ്ങള്‍ അതിവേഗം പ്രോസസ് ചെയ്യാന്‍കഴിയും. ലോക്കല്‍ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷന്‍ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്. മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും.

 

 

16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

ലീകോ ലെ 2

സവിശേഷതകൾ

ഡിസ്പ്ലേ : 5.5 ഇഞ്ച്

സ്ക്രീൻ റെസലൂഷൻ : 1920 X 1080

SoC : മീഡിയടെക് Helio x20

റാം : 3 ജിബി

ആന്തരിക സംഭരണം: 32GB

മൈക്രോഎസ്ഡി പിന്തുണ : ഇല്ല

റിയർ ക്യാമറ : 16 എംപി

ഫ്രണ്ട് ക്യാമറ: 8 എംപി

ബാറ്ററി: 3000mAh

 

ഒഎസ് : ആൻഡ്രോയിഡ് 6.0

16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

മോട്ടറോള മോട്ടോ G4

സവിശേഷതകൾ

ഡിസ്പ്ലേ : 5.5 ഇഞ്ച്

സ്ക്രീൻ റെസലൂഷൻ : Tba

SoC : Tba

റാം : 2ജിബി

ആന്തരിക സംഭരണം: 16GB / 32GB

മൈക്രോഎസ്ഡി പിന്തുണ : അതെ

റിയർ ക്യാമറ : 13 / 16 എംപി

ഫ്രണ്ട് ക്യാമറ: 5MP

ഒഎസ് : ആൻഡ്രോയിഡ് 6.0

 

16000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ

വൺ പ്ലസ് 2

വൺ പ്ലസ് വണ്ണിന്റെ വിജയത്തിന് ശേഷം വിപണിയിലെത്തിയ വൺ പ്ലസ് 2 വിനെ കുറിച്ചും മികച്ച പ്രതികരണമായിരുന്നു ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്..5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണിൽ 64 ബിറ്റ് ഒക്ടാ കോർ ക്വാല്‍കോം സ്‌നാപ്ഡ്രാഗൺ 810 വി2 വൺ പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്‌സൽ ആണ് പിൻ വശത്തെ ക്യാമറ 5 മെഗാപിക്‌സൽ സെല്‍ഫി ക്യാമറയും ഉണ്ട്.