നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Aug 03 2016
നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

ഇവിടെനിന്നും ഇപ്പോൾ വിപണിയിൽ മികച്ച മുന്നേറ്റം നടത്തുന്ന സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം .

നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

HTC യുടെ വൺ m 9

Htc യുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആണ് htc വൺ m 9 ക്യാമറ എഡിഷൻ . മെഗാപിക്സൽ hd റിയർ ക്യാമറ ആണ് ഇതിനു നല്കിയിരിക്കുന്നത് .പോളണ്ടിൽ ഇതിനോടകംതന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞ ഇ സ്മാർട്ട്‌ ഫോണിനു വരവേൽപ്പാണ് ലഭിച്ചിരുന്നത് .

ഏറ്റവും വലിയ പ്രേതെകത പറയുന്നത് ഇതിന്റെ മുൻ ക്യാമറയും ,പിൻ ക്യാമറയും 1080p ഫുൾ HD ലാണ് പ്രവർത്തിക്കുന്നത് . 5 ഇഞ്ച്‌ ഡിസ്പ്ലേ ,Qualcomm Snapdragon 810 SoC. The 2.2GHz MediaTek എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ . 3 ജിബി റാമ്മും ,32 ജിബി മെമ്മറി സ്റ്റൊറെജും ഉണ്ട് .2480 ആവറേജ് ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് 20 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .4 മെഗാപിക്സൽ അൾട്രാ പിക്സൽ ക്യാമറയാണുള്ളത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിൽ 19999 രൂപയാണ് .

 

 

നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

Le 2 സ്മാർട്ട് ഫോണുകൾ

Android OS, v6.0 (Marshmallow) ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8976 Snapdragon 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്നുപറയുന്നത് 3ജിബിയുടെ റാം ,32ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .മികച്ച ക്യാമറ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഇതിനുള്ളത് .3000 mAhന്റെ തകർപ്പൻ ബാറ്ററി ലൈഫും ഇതിനുണ്ട് .11999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് Le 2 .വില 11999 രൂപ .

 

 

നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

വൺ പ്ലസ് 3

5.5 ഇഞ്ച് AMOLED ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നത് .Android Marshmallow 6.0.1 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .

2.2GHz + 1.6GHz Kryo Qualcomm സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .6ജിബിയുടെ വെടിക്കെട്ട് റാം ,64 ജിബിയുടെ മികച്ച ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാന്നെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

3,000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .ഇതിന്റെ വില ഓൺലൈൻ വെബ് സൈറ്റ് ആയ ആമസോണിൽ 27,999 രൂപയാണ് .എന്തുകൊണ്ടും വളരെ മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .കണക്ടിവിറ്റി ഓപ്‌ഷനുകളായ 4G+4G കൂടിയാണ് വൺ പ്ലസ് 3 വിപണിയിൽ എത്തിയിരിക്കുന്നത് .വളരെ മികച്ച രീതിയിൽ തന്നെയാണ് ഇത് വിപണി കീഴടക്കികൊണ്ടിരിക്കുന്നത് .

നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

സോണി എക്സ്പീരിയ XA അൾട്രാ

Android OS, v6.0.1 (Marshmallow) ൽ ആണ് ഇതിന്റെ പ്രവർത്തനം .Qualcomm MSM8956 Snapdragon 650 ആണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ പെർഫോമൻസിനെ കുറിച്ച് മനസിലാക്കാം .3 ജിബിയുടെ മികച്ച റാം ,64 ജിബിയുടെ മികച്ച ഇൻബിൽഡ്‌ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നു.

 

ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ മനസിലാക്കാം .ഇതിന്റെ പ്രധാന സവിശേഷത അതിന്റെ അൾട്രാ ക്യാമെറതന്നെയാണ് 21.5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിൽ ഇതിന്റെ വില 27980 രൂപയാണ് .

 

 

നിലവിലെ വിപണിയിലെ മികച്ച 5 സ്മാർട്ട് ഫോണുകളും ,സവിശേഷതകളും

ലെനോവോ വൈബ് K 5

1.4GHz 64-bit Qualcomm Snapdragon 415 octa core പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം ,16 ജിബിയുടെ ഇൻബിൽഡ്‌ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android Lollipop v5.1 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുക .ഇനി ഇതിന്റെ ക്യാമറ ക്വാളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നു പറയുന്നത് 6999 രൂപയാണ് .2750mAH ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .

കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകൾ എന്നു തന്നെ വിശേഷിപ്പിക്കാം .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .