മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി ആമസോൺ മെഗാമേള

മുഖേനെ Team Digit | അപ്‌ഡേറ്റ്‌ ചെയ്തു Mar 29 2016
മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

ആമസോണിന്റെ മെഗാമേള.ഇന്ത്യയിലെ മികച്ച 8 സ്മാർട്ട്‌ ഫോണുകളും ആയിട്ടാണ് ആമസോണിന്റെ ഇ മേള .10% ഇളവോടു കൂടിയാണ് ആമസോണിന്റെ ഇ മേള . ഇതിന്റെ മറ്റുവിവരങ്ങൾ നമുക്ക് ഇവിടെ നിന്നും മനസിലാക്കാം .

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

വൺപ്ലസ് എക്സ്

5 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീനാണ് വണ്‍പ്ലസ് എക്‌സിനുള്ളത്. 1080x1920 ആണ് റെസല്യൂഷന്‍. ക്യൂവല്‍കോം ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 801 പ്രോസ്സറാണ് ഇതിലുള്ളത്. പ്രോസസ്സര്‍ ശേഷി 2.3 ജിഗാ ഹെര്‍ട്‌സാണ്. 3 ജിബി റാം ശേഷിയുണ്ട് ഫോണിന്. 16ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 വരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 13 എംപി പിന്‍ ക്യാമറയും. 8എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. ഡ്യൂവല്‍ സിം ഫോണാണ് ഇത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ അധിഷ്ഠിതമായ ഒക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇത്. 2525 എംഎഎച്ചാണ് ബാറ്ററി.

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

മോട്ടോ ജി ടർബോ

5 ഇഞ്ച് 720x1280 പി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ കരുത്ത് 1.5 ജിഗാഹെഡ്സ് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍.1.5 ജിഎച്ച് സെഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 2 ജിബിയാണ് റാം. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നേടാനായി ഐപി 67 റേറ്റഡ് പ്രൊട്ടക്ഷനും ഉണ്ട്. 5 ഇഞ്ച് 720 പി ഡിസ്‌പ്ലേയും ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പ് 5.1.1. ടെക്‌നോളജിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്‍വശത്തെ ക്യാമറ 13 മെഗാപിക്‌സലും സെല്‍ഫി ക്യാമറ 5 പിക്‌സലുമാണ്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ മോട്ടറോള തങ്ങളും മോട്ടോ എക്‌സ് സ്‌റ്റൈല്‍ മോഡലും പുറത്തിറക്കിയിരുന്നു. 5 ഇഞ്ച് 720 പി ഡിസ്‌പ്ലേയോടെ എത്തുന്ന ഫോണിന്റെ കരുത്ത് 1.5 ജിഗാഹെഡ്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രോസസ്സറാണ്. രണ്ടു ജിബി റാമിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഐപി67 സംവിധാനം പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും ടര്‍ബോ ഫോണിനെ സുരക്ഷിതമായി പൊതിഞ്ഞുപിടിക്കും. ബ്ലാക് വിത്ത് ഡീപ്‌സീ ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് 5.1.1 ആണ് പ്ലാറ്റ്ഫോം. 13 മെഗാപിക്സല്‍ പ്രധാന കാമറയും 5 മെഗാപിക്സല്‍ മുന്‍കാമറയുമാണ് ഇതിലുള്ളത്.

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

മെയ്സു M 2 നോട്ട്

ലെനോവെ കെ3 നോട്ടിനു സമാനമായി 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീന്‍ തന്നെയാണു മെയ്സു എം2 നോട്ടിലും നൽകിയിരിക്കുന്നത്. ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കൾ പക്ഷേ അൽപം കൂടി കരുത്തുറ്റ 3100 മില്ലി ആമ്പിയറിന്റെ ബാറ്ററി നൽകിയിരിക്കുന്നു.ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓഎസ്, 1.3 ജിഗാഹെട്ട്സ് വേഗതയുള്ള ഒക്ടാകോർ പ്രോസസർ, 2 ജിബി റാം, വൈബ് യൂസർ ഇന്റർഫെയ്സായ ഫ്ലൈം 4.5, 13 എംപിയുടെ പിൻക്യാമറ, 5 എംപിയുടെ മുൻക്യാമറ എന്നിവയാണു പ്രധാന ഫീച്ചറുകൾ. ഇരട്ട സിം മോഡലായ എം2 നോട്ട് രണ്ടു സിമ്മിലും 4ജി സേവനം ലഭ്യമാണ്. മെമ്മറി കാർഡ് സ്ലോട്ടായും രണ്ടാം സ്ലിം സ്ലോട്ടുപയോഗിക്കാനാവും. 128 ജിബിയാണ് പരമാവധി മെമ്മറി. 9999 രൂപ വിലയുള്ള ഈ മോഡൽ ആമസോണിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം .

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

സാംസങ് ഗാലക്സി നോട്ട് എഡ്ജ്

ഗാലക്സി നോട്ട് 4നൊപ്പം ഈ വര്‍ഷം സെപ്റ്റംബറില്‍ ബെര്‍ലിനില്‍നടന്ന ഐഎഫ്എയിലാണ് ഗാലക്സി നോട്ട് എഡ്ജ് കമ്പനി അവതരിപ്പിച്ചത്. 'നോട്ട് എഡ്ജി'ന്റെ ( Galaxy Note Edge ) സ്‌ക്രീന്‍ വലിപ്പം 5.6 ഇഞ്ചാണ്. പേര് സൂചിപ്പിക്കും പോലെ, ഫോണിന്റെ വലതുവശത്തെ വക്ക് മടങ്ങിയതാണ്.

കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകളും, അലെര്‍ട്ടുകളും നോട്ടിഫിക്കേഷനുകളും മറ്റും സ്‌ക്രീനിന്റെ ആ മടങ്ങിയ ഭാഗത്ത് പ്രത്യക്ഷപ്പെടും. സ്ക്രീന്‍ ലോക്ക് ചെയ്തിരിക്കുമ്പോള്‍ പോലും മടങ്ങിയ വക്കില്‍ ഇവയൊക്കെ കാണാനാവും. കൂടാതെ ഈ എഡ്ജില്‍ വരേണ്ട ആപ്പ് എതെന്ന് ഉപയോക്താവിന് തീരുമാനിക്കുകയും ചെയ്യാം.5.6 ഇഞ്ച്‌ വലിയ സ്ക്രീൻ ആണു ഇതിനുള്ളത് .16mp പിൻ ക്യാമറയും ,3.7 mp മുൻ ക്യാമറയും ആണ് ഇതിനുള്ളത് .അന്ട്രോയിട് 5.1 ആണു ഇതിന്റെ ഓ എസ്.3000mAh കരുത്തുറ്റ ബാറ്ററി പെർഫൊമൻസും ഇതിനു ഊർജം നല്കുന്നു .

 

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

മോട്ടോ ജി 3rd Gen

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ മോട്ടോ ജി തേഡ് ജെന്‍ ( Moto G 3rd gen ) വിപണിയിലെത്തി. 720X1280 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഡിസ്‌പ്ലേയാണ് മോട്ടോ ജി തേഡ് ജെന്നിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ഗ്ലാസ് 3 കൊണ്ടുനിര്‍മിച്ച സ്‌ക്രീനാണിത്. 1.4 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം,ഡ്യുവല്‍ എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറ അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറ എന്നിവ ഇതിന്‍റെ സവിശേഷതകളാണ്. 8 ജി.ബി./16 ജി.ബി. ഇന്റേണല്‍ മെമ്മറിയുളള രണ്ട് വേരിയന്റുകളുണ്ട്.8 ജി.ബി. വെര്‍ഷന് 11,999 രൂപയും 16 ജി.ബി. വെര്‍ഷന് 12,999 രൂപയുമാണ് വില. 4ജി സംവിധാനമുള്ള ഡ്യുവല്‍ സിം ഫോണ്‍ ആണ് ഇത്.

 

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

ഹോണർ ബീ

720 പിക്സല്‍ റസലൂഷനുള്ള 5 ഇഞ്ച്‌ ഡിസ്പ്ളേയാണ് ഹോണര്‍ ബീക്ക്. 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്പ്രെഡ്ട്രം പ്രോസസര്‍, 2 ജി.ബി റാം, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്റെർണൽ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, 5 മെഗാപിക്സല്‍ മുന്‍കാമറ, ഇമോഷന്‍ യൂസര്‍ ഇന്‍റര്‍ഫേസിനൊപ്പം ആന്‍ഡ്രോയിഡ് 4.4 6 കിറ്റ്കാറ്റ് ഒ.എസ്, ഇരട്ട സിം, ബ്ളൂടൂത്ത് 4.0, വൈ ഫൈ, എ-ജി.പി.എസ്, ഏഴ് മണിക്കൂര്‍ നില്‍ക്കുന്ന 2470mAh കരുത്തുറ്റ ബാറ്ററി പവർ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷത .

 

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

സോണി എക്സ്പീരിയ Z3 പ്ലസ്

1080X1920 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി. സ്‌ക്രീനുണ്ട് ഫോണില്‍. കടുത്ത പുറംവെളിച്ചത്തില്‍ പോലും സ്‌ക്രീനിന്റെ വ്യക്തത ഒട്ടും കുറയ്ക്കാത്ത അഡാപ്റ്റീവ് ഡിസ്‌പ്ലേ ടെക്‌നോളജിയുള്ള സ്‌ക്രീനാണിത്. പിക്ചര്‍ ഡിസ്‌പ്ലേയുടെ കാര്യത്തില്‍ സോണി ഗാഡ്ജറ്റുകള്‍ക്കുള്ള മേല്‍ക്കൈ ഈ ഫോണിലും നിലനിര്‍ത്താന്‍ കമ്പനിക്കായിട്ടുണ്ട്.

ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗന്‍ 810 എസ്.ഒ.സി. ഒക്ടാകോര്‍ പ്രൊസസര്‍ (ഒന്നര ഗിഗാഹെര്‍ട്‌സിന്റെയും രണ്ട് ഗിഗാഹെര്‍ട്‌സിന്റെയും ക്വാഡ്‌കോര്‍ പ്രൊസസറുകള്‍ ചേരുന്നതാണിത്), മൂന്ന് ജി.ബി. റാം, അഡ്രിനോ 430 ഗ്രാഫിക് സൊല്യൂഷന്‍, 32 ജി.ബി. ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണ് സെഡ്3 പ്ലസിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍. ഇന്റേണല്‍ മെമ്മറി പോരെന്നു തോന്നുന്നവര്‍ക്ക് എസ്.ഡി. കാര്‍ഡ് സൗകര്യവുമുണ്ട്.

കണക്ടിവിറ്റിക്കായി 4ജി എല്‍.ടി.ഇ., 3ജി, ജി.പി.എസ്./എ.ജി.പി.എസ്., വൈഫൈ വിത്ത് ഹോട്ട്‌സ്‌പോട്ട്, ഗ്‌ളോനാസ്, മൈക്രോയു.എസ്.ബി., ഡി.എല്‍.എന്‍.എ., എന്‍.എഫ്.സി. തുടങ്ങി എല്ലാ സംവിധാനങ്ങളും സെഡ്3 പ്ലസ് വാഗ്ദാനം ചെയ്യുന്നു.

എഫ്/2.0 അപ്പര്‍ച്ചര്‍ ശേഷിയുള്ള 20.7 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എഫ്/2.4 അപ്പര്‍ച്ചര്‍ ശേഷിയുളള അഞ്ച് മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്.എത്ര ആഴത്തിലുള്ള വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും ഫോണില്‍ ഒരു തുള്ളി വെള്ളം കയറില്ലെന്ന് സോണി അവകാശപ്പെടുന്നു.

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

ഹോണർ 7

1920 x 1080 പിക്സല്‍, 423 പിപിഐ റെസല്യൂഷന്‍ നല്‍കുന്ന 5.2 ഇ‍ഞ്ച് സ്ക്രീനോടെയെത്തുന്ന ഓണര്‍ - 7 സ്മാർട്ട്‌ ഫോൺ .423പിപിഐയാണ് ഇതിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. സ്വന്തം ചിപ്സെറ്റായ ഒക്റ്റാകോര്‍ കിറിന്‍930യ്ക്കൊപ്പം 3ജിബി റാമുമാണ് ഹോണര്‍ 7ണിന് കരുത്ത് പകരുന്നത്. 20എംപി പിന്‍ക്യാമറയും 8 മുന്‍ക്യാമറയുമാണുള്ളത്. മെറ്റാലിക് ബോഡി, ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ തുടങ്ങിയ സവിശേഷതകളുമായാണ് ഹോണര്‍ 7 എത്തിയിരിക്കുന്നത്.3100mAh കരുത്തുറ്റ ബാറ്ററി പവർ ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .

 

മികച്ച 8 സ്മാർട്ട്‌ ഫോണുകളുമായി  ആമസോൺ  മെഗാമേള

ലെനോവോ K4 നോട്ട് ബണ്ടിൽ

കെ3 നോട്ടിന്റെ പിന്‍ഗാമി എന്ന വിശേഷണവുമായി എത്തിയ ലെനോവൊ വൈബ് കെ4 നോട്ട് തകര്‍പ്പന്‍ ഫോണാണെന്നാണ് ആദ്യ സൂചന. വിലകൂടിയ സാംസങ്ങ് ഗ്യാലക്‌സി, ഐഫോണ്‍ മോഡലുകളില്‍ കാണപ്പെടുന്ന സവിശേഷതകളുമായാണ് ലെനോവൊ വൈബ് കെ4 നോട്ട് എത്തിയിരിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ സവിശേഷതയാണിത്. സിനിമാ അനുഭവം നല്‍കുന്ന വലിയ സ്‌ക്രീന്‍ പോലെ തോന്നിപ്പിക്കുന്ന ഒന്നാണിത്. മറ്റ് വെര്‍ച്വല്‍ റിയാലിറ്റി പിന്തുണയ്‌ക്കുന്ന ഹാന്‍ഡ് സെറ്റുകളുമായി ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ലെനോവൊ വൈബ് കെ4 നോട്ടിനെ ആകര്‍ഷകമാക്കുന്ന മറ്റൊരു പ്രത്യേകതയാണിത്. 1.5 വാട്ട് സ്റ്റീരിയോ സ്‌പീക്കറുകള്‍ രണ്ടെണ്ണം മുന്‍വശത്ത് തന്നെയുണ്ട്. മികവാര്‍ന്ന ശബ്ദാനുഭവം പ്രദാനം ചെയ്യുന്നവയാണിത്.കെ3 നോട്ടിനെ അപേക്ഷിച്ച് ഉയര്‍ന്ന മെമ്മറിയാണ് ലെനോവൊ വൈബ് കെ4 നോട്ടിന്റെ മറ്റൊരു സവിശേഷത. മൂന്നു ജിബി റാം, ലെനോവൊ വൈബ് കെ4 നോട്ടിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഗെയിമുകളും ആപ്പുകളും അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. ഐഫോണിലും മറ്റും ഉപയോഗിക്കുന്ന സെക്യൂരിറ്റി സാങ്കേതികവിദ്യയാണിത്. പിന്‍വശത്തെ ക്യാമറ പാനലിന് താഴെയായാണ് ഫിംഗര്‍പ്രിന്റര്‍ സ്‌കാനര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായി ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമാണിത് ഉപയോഗിക്കുന്നത്. അടുത്തകാലത്തായാണ് ഇത് ആന്‍‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടോ- കോര്‍ പ്രൊസസര്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, അന്‍ഡ്രോയിഡ് 5.1 ഓപ്പറേറ്റിങ് സിസ്റ്റം, 13 എംപി ക്യാമറ, അഞ്ച് എംപി മുന്‍ക്യാമറ, 3300 എംഎഎച്ച് ബാറ്ററി എന്നിവയാണ് അടിസ്ഥാന സവിശേതകള്‍.