ഇന്ന് സ്മാർട്ഫോണുകൾ ആർക്കും വാങ്ങാവുന്ന റേഞ്ചിൽ എത്തിയിരിക്കുന്നു. മാത്രമല്ല, ദൈനംദിന ജീവിതത്തിലോ സ്മാർട്ഫോൺ അത്യന്താപേക്ഷിതവുമാണ്. എങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള സ്മാർട്ഫോണുകൾ ഏതെല്ലാമെന്ന് അറിയാമോ?
വൻ വിൽപ്പനയുള്ള ഈ ഫോണുകളെല്ലാം ആകർഷകമായ ഫീച്ചറുകളുള്ള Smartphoneകളാണ്. ഓരോ ഫോണും വ്യത്യസ്ത ഫീച്ചറുകളിലാണ് ആകർഷകമാകുന്നതും.
ചില ഫോണുകൾ ക്യാമറയിൽ മികവുറ്റതാണെങ്കിൽ, മറ്റ് ചിലത് പ്രോസസറിലും ബാറ്ററിയിലും കേമന്മാരായിരിക്കും. ലുക്കിലും വർക്കിലുമെല്ലാം വളരെ മികവുറ്റ ഫോണുകൾ സാംസങ്, വൺപ്ലസ്, ഷവോമി പോലുള്ള കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്.
ഇവയെല്ലാം നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന ഫോണുകളുമാണ്.
അടുത്തിടെ പുറത്തിറങ്ങിയ, ഇന്ത്യയിൽ മികച്ച രീതിയിൽ വിൽപ്പനയുള്ള ഫോണുകളുടെ ലിസ്റ്റ് ഇതാ... 15,000 രൂപയ്ക്കും 20,000 രൂപ റേഞ്ചിലും ഉൾപ്പെട്ട ഫോണുകളാണ് ഇവയെല്ലാം.
അതിനാൽ സാധാരണക്കാർക്കും തങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന Smartphoneകളാണ് ഇവ.
6.6 ഇഞ്ച് ഡിസ്പ്ലേ വലിപ്പമുള്ള Samsung Galaxy M13 ഇന്ത്യയിലെ Top selling phone ആണ്. എക്സിനോസ് 850 SoC ആണ് പ്രോസസർ. 4,500mAh ആണ് ബാറ്ററി.
ട്രിപ്പിൾ റിയർ ക്യാറ സെറ്റപ്പിൽ വരുന്ന സാംസങ് ഗാലക്സി ഫോണിന്റെ മെയിൻ ക്യാമറ 50 MP + 5 MP + 2 MPയുടേതാണ്. സെൽഫി ക്യാമറയാകട്ടെ, 8 MPയും.
വില: ₹14,999
Amazon Price: ₹10,999
Flipkart Price: ₹10,899
ബാറ്ററിയിൽ മികച്ചുനിൽക്കുന്ന സാംസങ് ഗാലക്സി വിഭാഗത്തിൽ ഉൾപ്പെട്ട ഫോണാണ് Samsung Galaxy M33. ഈ ഫോണിന്റെ ഡിസ്പ്ലേ വലിപ്പം 6.6 വരുന്നു. പ്രോസസർ എക്സിനോസ് 1280 SoC ആണ്. 6,000mAh
ആണ് ബാറ്ററി.
മൂന്നല്ല, 4 റിയർ ക്യാമറ സെറ്റപ്പാണ് സാംസങ് ഈ മോഡലിൽ അവതരിപ്പിച്ചിരിക്കുന്നത്.
50MP+ 5MP+ 2MP+2MPയാണ് ഫോണിന്റെ മെയിൻ ക്യാമറ. 8 MPയുടെ സെൽഫി ക്യാമറയും ഇതിലുണ്ട്.
വില: ₹25,999
Amazon Price: ₹18,499
Flipkart Price: ₹18,400
മീഡിയാടെക് ഹീലിയോ A22 ഒക്ടാ കോർ പ്രൊസസറുമായി വരുന്ന Xiaomi Redmi A1ന്റെ ഡിസ്പ്ലേ വലിപ്പം 6.52 ഇഞ്ചാണ്. ഫോണിന് 5,000mAhന്റെ ബാറ്ററിയും വരുന്നു.
8 MPയുടെ മെയിൻ ക്യാമറയാണ് റെഡ്മി എ1ൽ വരുന്നത്. മുൻ വശത്ത് 5 MPയുടെ സെൽഫി ക്യാമറയും വരുന്നു.
Flipkart Price: ₹7,999
യൂണിസോക് T616 പ്രോസസറാണ് Realme C35ൽ വരുന്നത്. 6.6 ഇഞ്ചാണ് ഡിസ്പ്ലേയുടെ വലിപ്പം. 5,000mAh ആണ് ഫോണിന്റെ ബാറ്ററി.
ക്യാമറയിലും ഭേദപ്പെട്ട സ്പെസിഫിക്കേഷനുകളാണ് Realme C35ൽ വരുന്നത്. 50 MP + 2 MP + 0.3 MPയാണ് ഫോണിന്റെ ക്യാമറ. മുൻവശത്ത് 8 MPയുടെ സെൽഫി ക്യാമറയും വരുന്നു.
Flipkart Price: ₹9,699
ഗെയിമിങ്ങിനും വീഡിയോ ഷൂട്ടിങ്ങിനുമെല്ലാം മികച്ച പ്രകടനം നൽകുന്ന റിയൽമി നാർസോ 50A പ്രൈം ഇന്ത്യയിലെ ജനപ്രിയ ഫോണുകളിൽ ഒന്നാണ്.
യൂണിസോക്ക് T612 12 nm ഒക്ടാ- കോർ 1.82GHz പ്രോസസറാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
50 MPയും 2 MPയും 0.3MPയും ചേർന്നതാണ് ഫോണിന്റെ ക്യാമറ. സെൽഫി പ്രിയർക്ക് Realme Narzo 50A 8 MPയുടെ ഫ്രണ്ട് ക്യാമറയും നൽകുന്നു.
വില: ₹13,499
Amazon Price: ₹10,499
Flipkart Price: ₹11,499
6.59 ഇഞ്ച് ഡിസ്പ്ലേ വലിപ്പവും, ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoC പ്രോസസറുമായി വരുന്ന OnePlus Nord CE 2 Lite മികച്ച സ്മാർട്ഫോണാണ്.
5,000mAhന്റെ ബാറ്ററിയും 33W Supervooc ഫാസ്റ്റ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു.
64 MPയും 2 MPയും 2 MPയും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് തങ്ങളുടെ പുതിയ ഫോണുകളിലൊന്നായ Nord CE 2 Liteൽ ഒരുക്കിയിട്ടുള്ളത്. സെൽഫി പ്രിയർക്ക് 16 MPയുടെ ഫ്രെണ്ട് ക്യാമറയും ലഭിക്കുന്നു.
വില: ₹19,999
Amazon Price: ₹17,999
Flipkart Price: ₹17,938
Redmi 10 Power ഇന്ത്യയിലെ ജനപ്രിയ ഫോണുകളാണെന്ന് പറയാം. മികച്ച പ്രോസസറായ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4G SoCഉം, 6,000mAhന്റെ ഗംഭീര ബാറ്ററിയും ഇതിൽ വരുന്നു.
6.7 ഇഞ്ചാണ് റെഡ്മി 10 പവറിന്റെ വലിപ്പം.
ക്യാമറയിൽ കാര്യമായൊന്നും പ്രതീക്ഷിക്കണ്ട. എങ്കിലും മികച്ച ബാറ്ററിയുള്ള ഫോണുകൾ അന്വേഷിക്കുന്നവർക്ക് Redmi 10 Power മികച്ച ഓപ്ഷൻ തന്നെയാണ്. 5 MPയാണ് ഇതിന്റെ സെൽഫി ക്യാമറ.
മെയിൻ ക്യാമറയാകട്ടെ 50 MPയും 2 MPയും ചേർന്ന് വരുന്നു.
വില: ₹18,999
Amazon Price: ₹12,499
ക്യാമറയിലും ബാറ്ററിയിലുമെല്ലാം മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ഫോണാണ് വൺപ്ലസ് 11R 5G. 120Hz സൂപ്പർ ഫ്ലൂയിഡ് ഡിസ്പ്ലേയാണ് വൺപ്ലസിലുള്ളത്.
ക്വാൽകോം SM8475 സ്നാപ്ഡ്രാഗൺ 8+ SoC ആണ് ഫോണിന്റെ പ്രോസസർ. 5,00mAhന്റെ ബാറ്ററിയും ഇതിൽ ലഭിക്കുന്നു.
50 MP + 8 MP + 2 MPയുടേതാണ് OnePlus 11R 5G. 16 MPയുടെ സെൽഫി ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 6.74 ഇഞ്ചാണ് ഡിസ്പ്ലേ വലിപ്പം.
Amazon Price: ₹39,999
Flipkart Price: ₹43,623