ജൂലൈയിൽ മികച്ചു നിൽക്കുന്ന കിടിലൻ 5 ഐ പാഡുകളും അവയുടെ സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
അസൂസ് സെൻപാഡ് 7.0
ടാബിന് 7 ഇഞ്ച് HD ഡിസ്‌പ്ലേയാണുള്ളത്. കോർണിംഗ് ഗോറില്ലഗ്ലാസ് സംരക്ഷണവുമുണ്ട്. 64 ബിറ്റ് ക്വാഡ് കോർ ഇന്റൽ ആറ്റം X3-C3230 പ്രോസസ്സർ , 1GB / 2GB റാം, 8GB /16GB ബിൽട്ട് ഇന്‍ സ്‌റ്റോറേജ്, മൈക്രോ എസ്‌ഡി കാർഡു വഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ . സെന്‍പാഡ് 7.0 ടാബിന്റെ 1GB റാം വേരിയന്റിന് 5 മെഗാപിക്‌സല്‍ റിയർ ക്യാമറയും 0.3 മെഗാപിക്‌സൽ ഫ്രന്റ് ഫേസിംഗ് ക്യാമറയുമാണുള്ളത്. 2GB റാം മോഡലിന് 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, സെൻ UI അധിഷ്‌ഠിതമായാണ് പ്രവർത്തനം. Wi-Fi 802.11b/g/n, ബ്ലൂടൂത്ത് 4.0, മൈക്രോ യുഎസ്‌ബി എന്നീ കണക്ടിവിറ്റു ഓപ്ഷനുകളും ടാബ് സപ്പോർട്ട് ചെയ്യുന്നു. ഇതിനെല്ലാം പുറമെ മൈക്രോ സിം, GPRS/EDGE, 3G via SIM എന്നിവ സഹിതമാണ് ടാബ് വിപണിയിലെത്തുന്നത്. 8 മണിക്കൂർ ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്ന സെന്‍പാഡ് 7.0 ന് 13Wh Li-polymer ബാറ്ററിയാണുള്ളത്. കറുപ്പ്, വെള്ള, അറോറ മെറ്റാലിക് നിറങ്ങളില്‍ ടാബ് ലഭ്യമാകും. 189 x 110.9 x 8.7mm വലുപ്പമുള്ള ടാബിന് 272 ഗ്രാം ഭാരമാണുള്ളത്.
ആപ്പിൾ ഐപാഡ് എയർ 2
ആപ്പിളിന്റെ കരുത്തുറ്റ ഒരു ടാബ്ലെറ്റ് ആണിത് .6.1 എംഎം കനവും 435 ഗ്രാം ഭാരവുമാണ് എയര്‍ 2 വിനു ള്ളത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ടാബ്ലറ്റാണിത്. ഐപാഡ് എയറിനേക്കാള്‍ 18 % കനംകുറവാണ് പുതിയ മോഡലിന്. ഇതിന് പുറമേ പവ്വര്‍ ബട്ടനിലെ ടച്ച് ഐഡി ഫിംഗര്‍ പ്രിന്റ് സ്കാനറും സുരക്ഷയ്ക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. ഗോള്‍ഡന്‍, ഗ്രേ, സില്‍വര്‍ എന്നീ കളര്‍ ബാക്ക് ഉള്ള മോഡലുകളാണ് പുറത്തിറങ്ങിയത്. എയറിന്റെ റിയര്‍ ക്യാമറ 8 എംപിയായി ഉയര്‍ത്തിയിട്ടുണ്ട്. 1.2 എംപി മുന്‍ കാമറ. സ്ലോമോഷന്‍ വീഡിയോ എടുക്കാനും ഇതിനാകും.
സാംസങ് ഗാലക്സി ടാബ് എസ് 10.5
അമോലെഡ് 10.5 ഇഞ്ച് ഡിസ്പ്ലേ ഫോട്ടോകളും വീഡിയോ ചാറ്റ് ലൈറ്റ്വെയ്റ്റ് വേണ്ടി മൾട്ടി വിൻഡോ റിയർ മുൻ ക്യാമറകൾ ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുക, ദാതാക്കളെ തീവ്ര നേർത്ത ഡിസൈന് മൈക്രോ കൊണ്ട് 128 ജിബി മെമ്മറി വരെ ചേർക്കുക സ്ലോട്ട് ഫിംഗർപ്രിന്റ് അപ് ബാറ്ററി ഒമ്പത് മണിക്കൂർ മൾട്ടി ഉപയോക്താക്കളും കിഡ്സ് മോഡുകൾ കൂടെ സുരക്ഷാ പങ്കിടുക പലക സ്കാനറും പോലും കൂടുതൽ അൾട്രാ പവർ സംരക്ഷിക്കുന്നത് മോഡ് എക്സ്പീരിയൻസ് ഇമ്മേഴ്സീവ് വിനോദം സൂപ്പർ അമോലെഡ് പ്രദർശിപ്പിക്കുക സൂപ്പർ അമോലെഡ് ഡിസ്പ്ലേ സ്പഷ്ടമായ ഗ്രാഫിക്സ് സമ്പന്നമായ ഗ്രാഫിക്സ് വ്യക്തമായ ടെക്സ്റ്റ് സുഖിച്ച് വിടുവിക്കുന്നു നിങ്ങൾ സിനിമ കാണാനുള്ള ഗെയിമുകൾ പ്ലേ, അല്ലെങ്കിൽ വലിയ 10.5 ഇഞ്ച് സ്ക്രീനിൽ പുസ്തകങ്ങൾ വായിക്കുക.
ലെനോവോ യോഗ ടാബ്ലെറ്റ് 2 പ്രോ
ലെനോവോയുടെ ഒരു മികച്ച ടബ്ലെടുകളിൽ ഒന്നാണ് ഇത് .13 ഇഞ്ച് സ്‌ക്രീനോടു കൂടിയെത്തുന്ന യോഗ ടാബ് ലെറ്റിലെ ഏറ്റവും പുതിയ മോഡലിന്റെ പേരാണ് യോഗ ടാബ്ലെറ്റ് 2 പ്രോ. ഒക്ടോബര്‍ അവസാനത്തോടെ വിപണിയിലെത്തുന്ന ഈ മോഡലിന് ഏകദേശം 30,500 രൂപയാണ് ഇന്ത്യന്‍ വില. പ്രോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി കണക്കാക്കപ്പെടുന്നത് ഇതിന്റെ പികോ പ്രൊജക്ടര്‍ ആണ്. 50 ഇഞ്ച് സൈസില്‍ വരെ ചിത്രങ്ങള്‍ പ്രൊജക്ട് ചെയ്യാന്‍ ശേഷിയുള്ളതാണ് പികോ പ്രൊജക്ടര്‍.മികച്ച ബാറ്ററി ബാക്ക് അപ്പും ഇതിനു മികച്ച പിന്തുണ നല്കുന്നു .
ആപ്പിൾ ഐപാഡ് മിനി റെറ്റിന
ഹൈ റെസല്യൂഷന്‍ ഡിസ്‌പ്ലേ തന്നെയാണ് ഫോണിന്റെ വലിയ പ്രത്യേകത. 7.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 2048X1536 പിക്‌സലുമാണ് ഉള്ളത്. 326 ആണ് പിക്‌സല്‍ ഡെന്‍സിറ്റി. 64 ബിറ്റ് എ 7 ചിപ്പാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ന്യൂ ഐഫോണ്‍ 5 എസിലും ഇതേ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. സി.പി.യു പെര്‍ഫോമന്‍സിനേക്കാള്‍ നാല് മടങ്ങ് സ്പീഡ് ഇതില്‍ ഉണ്ടാകും.