നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യയിൽ എല്ലായിടത്തുനിന്നും ഇപ്പോൾ ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന രീതിയിൽ ആളുകൾ വളരെ സജീവമായി തന്നെ സോഷ്യൽ മീഡിയായിലും മറ്റും എത്തിക്കഴിഞ്ഞിരിക്കുന്നു .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടിക്ക് ടോക്കിനു വരെ പണികിട്ടിയിരുന്നു .എന്നാൽ ഇപ്പോൾ ഇത് സ്മാർട്ട് ഫോൺ രംഗത്തേക്കും ഈ ചർച്ച എത്തിയിരിക്കുന്നു .
ചൈനീസ് സ്മാർട്ട് ഫോണുകൾ ബഹിഷ്ക്കരിക്കണം എന്ന രീതിയിലാണ് ആളുകൾ എത്തുന്നത് .എന്നാൽ മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് ഇപ്പോൾ ഷവോമി ,റിയൽമി സ്മാർട്ട് ഫോണുകൾ ഒക്കെ തന്നെ make in indian ആയിട്ടാണ് പുറത്തിറക്കുന്നത് എന്നാണ് .
ഇപ്പോൾ ഇവിടെ നിങ്ങളെ Made In Indiaയുടെ സ്വന്തം സ്മാർട്ട് ഫോൺ ബ്രാൻഡുകളെ പരിചയെപ്പെടുത്തുന്നു .നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുക .
അതിൽ ആദ്യം എടുത്തു പറയേണ്ടത് CREO.ഇന്ത്യയിൽ മാനുഫാക്ച്ചറിങ് നടത്തുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് CREO പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകൾ .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് CREO പുറത്തിറക്കിയിരുന്നത് .
അടുത്തതായി പറയേണ്ടത് YU PHONES എന്ന സ്മാർട്ട് ഫോണുകളെയാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് YU PHONES .
അടുത്തതായി ഈ ലിസ്റ്റിൽ ഉള്ളത് VIDEOCON പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോണുകളെയാണ് .ഇന്ത്യയിൽ തന്നെ മാനുഫാക്ച്ചറിങ് നടത്തിയിരുന്ന ഒരു കമ്പനിയായിരുന്നു VIDEOCON .
അടുത്തതായി ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് CELKON MOBILES കമ്പനികൾ ആണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് ഇതും.അടുത്തതായി SPICE MOBILE സ്മാർട്ട് ഫോണുകളാണ് .ബഡ്ജറ്റ് റേഞ്ചിൽ ക്യാമറ ഫോണുകൾ SPICE MOBILE പുറത്തിറക്കിയിരുന്നു .
അടുത്തതായി ONIDA പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോണുകളായിരുന്നു.ഇതും ഇന്ത്യൻ മാനുഫാക്ച്ചറിങ് ആയിരുന്നു .ഇലട്രോണിക്‌സ് രംഗത്ത് ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകളും കൂടാതെ ടാബ്ലെറ്റുകളും പുറത്തിറക്കിയിരുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയായിരുന്നു IBALL എന്ന സ്മാർട്ട് ഫോൺ കമ്പനികൾ .
അടുത്തതായി INTEX ,KARBONN MOBILE , XOLO, LAVA ,MICROMAX, JIO LYF എന്നി കമ്പനികളാണ് .ഇവയെല്ലാം ഇന്ത്യൻ നിർമ്മിത ഫോൺ കമ്പനികളാണ് .നിങ്ങൾ ഒരു ഇന്ത്യൻ നിർമ്മിത ഫോൺ ആണ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഇതിൽ നിന്നും ഏത് ഫോൺ തിരഞ്ഞെടുക്കും .