സ്‌മാർട്ട്‌ഫോൺ നഷ്‌ടപ്പെട്ടാൽ നമ്മുടെ പല വിവരങ്ങളും അതിനൊപ്പം നഷ്ടമാകും. സാമ്പത്തിക കാര്യങ്ങളും, വ്യക്തിപരമായ വിവരങ്ങളുമെല്ലാം ഇന്ന് സ്മാർട്ഫോണിലാണ് നമ്മൾ സൂക്ഷിക്കുന്നത് എന്നതിനാൽ തന്നെ ഫോൺ നഷ്ടമാകുന്നതും അത് അപരിചിതരായ ആരുടെയെങ്കിലും കൈയിൽ കിട്ടുന്നതും അപകടമാണ്.
ഫോൺ iOS അല്ലെങ്കിൽ Android ആയിക്കോട്ടെ, ഇത് നഷ്ടമായാൽ കണ്ടുപിടിക്കുന്നതിനുള്ള Technology ലഭ്യമാണ്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനായി ഗൂഗിളും ഐഫോണിനായി ഐക്ലൗഡും ലഭ്യമാണ്. നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും ഇത് സഹായിക്കുന്നു.
1. സെറ്റിങ്സ് തുറന്ന് സെക്യൂരിറ്റി സെലക്ട് ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് Google-ലേക്ക് പോകാം. ഇങ്ങനെയും ആൻഡ്രോയിഡ് ഫോണിനെ ട്രാക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്.
2. Find My Device എന്നതിൽ ടാപ്പ് ചെയ്യുക. അല്ലെങ്കിൽ, സെറ്റിങ്സിൽ പോയി സെർച്ച് ബോക്സിൽ Find My Device എന്ന് ടൈപ്പ് ചെയ്യുക. തുടർന്ന് സെറ്റിങ്സ ഓപ്പൺ ചെയ്യാം.
3. My Device കണ്ടെത്തുന്നതിനായി ടോഗിൾ ഓണാക്കുക. തുടർന്ന് വെബ് ആപ്പിലോ ഫോൺ ആപ്പിലോ ടാപ്പ് ചെയ്യുക. നിങ്ങളുടെ ഫോൺ, മാപ്പിൽ ഉണ്ടോ ഇല്ലയോ എന്ന് ഇതുവഴി മനസിലാക്കാവുന്നതാണ്.
4. മാപ്പിൽ ഫോണിന്റെ ലൊക്കേഷൻ കാണാവുന്നതാണ്.
1. ഒരുപക്ഷേ ഫോൺ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ അതിനെ ഒഴിവാക്കാൻ ചില വഴികളുണ്ട്.
2. Find My Mobile എന്നതിൽ ടാപ്പ് ചെയ്‌ത് അത് ഓണാക്കുക.
3. Samsung ഉപഭോക്താക്കൾ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഇവിടെ നൽകുക. അല്ലെങ്കിൽ ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുക.
4. ഇവിടെ നിങ്ങൾക്ക് റിമോട്ട് അൺലോക്ക്, സെൻഡ് ലാസ്റ്റ് ലൊക്കേഷൻ, ഓഫ്‌ലൈൻ സെർച്ച് എന്നീ ഓപ്‌ഷനുകൾ കാണാൻ സാധിക്കും.
1. ആപ്പിളിന് ഫൈൻഡ് മൈ ഐഫോൺ എന്നൊരു ആപ്പ് ഉണ്ട്. ഇത് നിങ്ങളുടെ നഷ്ടപ്പെട്ട ഐഫോൺ കണ്ടെത്താൻ സഹായിക്കുന്നു. എല്ലാ iOS ഉപകരണങ്ങളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഫോൺ എളുപ്പത്തിൽ കണ്ടെത്തുന്നതിനും മാനേജ് ചെയ്യുന്നതിനുമായി നിങ്ങളുടെ നഷ്ടപ്പെട്ട ഉപകരണം ഒരു മാപ്പിൽ കാണുന്നതാണ്.
2. സെറ്റിങ്സിലേക്ക് പോയി ആപ്പിൾ ഐഡി തെരഞ്ഞെടുക്കുക.
3. Find My എന്നതിലേക്ക് പോയി മൈ iPhone കണ്ടെത്തുക എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ടോഗിൾ ചെയ്യുക.
4. Find My Networkൽ ടോഗിൾ ചെയ്‌ത ശേഷം, അവസാന ലൊക്കേഷൻ അയയ്ക്കുക എന്നത് ഓണാക്കുക.
5. Find My App തുറക്കുക.
7. നിങ്ങളുടെ ഫോൺ കണ്ടെത്തുന്നതിന് നിങ്ങൾക്ക് ഒരു ശബ്‌ദം പ്ലേ ചെയ്യാനോ ഫോൺ ഏത് ഭാഗത്താണ് ഉള്ളതെന്ന് കണ്ടെത്താനോ സാധിക്കുന്നതാണ്.
ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ചും നിങ്ങൾക്ക് നഷ്ടപ്പെട്ട ഫോൺ കണ്ടെത്താവുന്നതാണ്. ഇത് മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്താനായി നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ടെക്നോളജിയാണ്.
ഇതിനായി ഫോണിന്റെ IMEI നമ്പർ പ്രയോജനപ്പെടുത്താം. IMEI നമ്പർ എന്നാൽ 15 അക്കം വരുന്ന ഡാറ്റയാണ്.
ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി എന്നാണ് ഇതിന്റെ പൂർണ രൂപം. ഇത് നിങ്ങളുടെ ഫോണിന്റെ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് പോലെ പ്രവർത്തിക്കുന്നു.
ഫോൺ മോഷണം പോകുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ മൊബൈൽ ട്രാക്ക് ചെയ്യുന്നതിന് ഈ നമ്പർ നിങ്ങൾ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വക്കുക.
മൊബൈൽ ഫോണിന്റെ ബോക്‌സിലും മൊബൈലിന്റെ ബാറ്ററി സ്ലോട്ടിന് മുകളിലും ബാർ കോഡിന് മുകളിലായുമാണ് ഈ നമ്പർ എഴുതിയിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന Find my Device (IMEI ഫോൺ ട്രാക്കർ ആപ്പ്) ഡൗൺലോഡ് ചെയ്താൽ ഇതുവഴി നിങ്ങൾക്ക് ഫോൺ ട്രാക്കിങ് നടത്താം.