ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

മുഖേനെ Anju M U | അപ്‌ഡേറ്റ്‌ ചെയ്തു Apr 24 2023
ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഇന്ന് സ്മാർട്ഫോൺ ഉപയോഗിക്കാത്തവരായി വളരെ ചുരുക്കം ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക.

ഫോൺ കോളുകൾക്ക് മാത്രമല്ല, ചാറ്റിങ്ങിനും, സോഷ്യൽ മീഡിയ ഉപയോഗിക്കാനും, ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്നതിനും, പണമിടപാടുകൾക്കും, ഗെയിമിങ്ങിനും, പഠനത്തിനും, സിനിമാ- സ്പോർട്സ് പോലുള്ള വിനോദങ്ങൾക്കും തുടങ്ങി പല പല കാര്യങ്ങൾക്കും ഇന്ന് Smartphone അത്യാവശ്യമായിക്കഴിഞ്ഞിരിക്കുന്നു.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

എന്നാൽ, ഫോണുകൾ ഉപയോഗിക്കുന്നതിൽ നമ്മൾ പലപ്പോഴും വളരെ അശ്രദ്ധരായിരിക്കും. ഇത് പലപ്പോഴും ഫോണിന്റെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നു.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഫോൺ ഉപയോഗിക്കുന്നവർ നിസ്സാരം ചില കരുതൽ നൽകിയാൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

മാത്രമല്ല, ഹാക്കിങ് പോലുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾക്ക് ഇരയാകേണ്ടതായും വരില്ല. 

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഇതിൽ ആദ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടത്,

ഫോണിന് പാസ്കോഡ് അഥവാ Password നൽകുക എന്നതാണ്

ഫോൺ Password ഉപയോഗിച്ച് ലോക്ക് ചെയ്യുകയാണെങ്കിൽ അത് ഫോണിന് നൽകാവുന്ന ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സുരക്ഷാ സംവിധാനമാണ്. ഇതിലൂടെ മറ്റൊരാൾ നിങ്ങളുടെ ഫോൺ എടുത്ത് ഉപയോഗിക്കാതിരിക്കാനും, അതിലെ ഡാറ്റയും മറ്റും ആക്‌സസ് ചെയ്യാതിരിക്കാനും നിയന്ത്രണം കൊണ്ടുവരാം. 

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഈ പാസ്‌കോഡ് മറ്റൊരാളോടും പങ്കുവയ്ക്കരുത്. വിരലടയാളം മാത്രം Password വയ്ക്കാതെ എന്തെങ്കിലും വാക്കുകളും നമ്പറും മിക്സ് ചെയ്തുള്ള Password സെറ്റ് ചെയ്യുന്നതിന് ശ്രമിക്കുക. ഫേസ് ഐഡിയും അധിക സുരക്ഷയ്ക്കായി പാസ്കോഡാക്കാവുന്നതാണ്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

സോഫ്‌റ്റ്‌വെയർ ഉടൻ അപ്‌ഡേറ്റ് ചെയ്യുക

ഫോണിൽ എപ്പോഴെല്ലാം സോഫ്‌റ്റ്‌വെയർ അപ്ഡേഷൻ ആവശ്യപ്പെടുന്നുണ്ടോ, അപ്പോഴെല്ലാം ഇത് അവഗണിക്കരുത്.  അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷൻ വരുമ്പോൾ ഉടൻ തന്നെ ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക. ഈ അപ്‌ഡേറ്റുകളിൽ പലപ്പോഴും ഫോണിന്റെ സുരക്ഷാ ഫീച്ചറുകളും മാൽവെയറിൽ നിന്ന് പ്രതിരോധിക്കാനുള്ള സൌകര്യങ്ങളുമെല്ലാം ഉൾപ്പെടുന്നു.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ

നിങ്ങളുടെ ഫോണിലേക്ക് ഇമെയിലായോ ടെക്സ്റ്റ് മെസേജായോ ലഭിക്കുന്ന ഏത് ലിങ്കും സംശയാസ്പദമായി മാത്രമേ പരിഗണിക്കാവൂ. അതായത്, മെസേജ് അയച്ച ആളെ നിങ്ങൾക്ക് അറിയില്ലെങ്കിൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. 

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

അഥവാ ലിങ്ക് മെസേജിന്റെ സ്രോതസ്സ് നിങ്ങൾക്ക് പരിചയമുള്ളവരിൽ നിന്നാണെങ്കിലും, അത് ആ വ്യക്തിയോടോ സ്ഥാപനത്തോടോ ചോദിച്ച് ഒന്നുകൂടി ഉറപ്പാക്കിയ ശേഷം മാത്രം തുറക്കുക.

പലപ്പോഴും EPFO ലിങ്ക്, ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്നുള്ള ലിങ്ക് എന്നെല്ലാം വരുന്നത് ഫോണിനെയും അതിന്റെ സുരക്ഷയെയും അപകടത്തിലാക്കുന്നതാണ്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

പൊതു Wi-Fi നെറ്റ്‌വർക്കുകളിലെ കെണി

ഓപ്പൺ വൈഫൈ അഥവാ പൊതുസ്ഥലങ്ങളിലെ Wi-Fi ഉപയോഗിക്കുന്നത് ഒരുവിധത്തിൽ അപടകടമാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ VPN ഉപയോഗിക്കണമെന്നാണ് പറയുന്നത്.
അതായത്, കോഫി ഷോപ്പിലോ റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ ഓഫീസിലോ ഉള്ളപ്പോൾ നിങ്ങളുടെ ഫോൺ അവിടുത്തെ വൈഫൈയുമായി കണക്റ്റ് ചെയ്യാറില്ലേ? ഈ പൊതു വൈഫൈ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നത് പ്രശ്നമാണെന്നാണ് പറയാറുള്ളത്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

സുരക്ഷിതമല്ലാത്ത Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്‌ത് ബാങ്കിങ് ഇടപാട് നടത്തേണ്ട സാഹചര്യം വന്നാൽ, നിങ്ങളുടെ മൊബൈലിൽ ഒരു VPN ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.

ഇത് നിങ്ങളുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിൽ നിന്ന് തടയുന്നു. ഇതുവഴി ഒളിഞ്ഞിരിക്കുന്ന സൈബർ കുറ്റവാളികളുടെ കണ്ണിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാനും, open Wi-Fi ഉപയോഗിക്കാനും സാധിക്കുന്നതാണ്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഓരോ അക്കൗണ്ടിനും ഓരോ പാസ്‌വേഡ്

ഫോണിൽ പല തരത്തിലുള്ള ആപ്പുകൾ ഉണ്ടായിരിക്കും. അഥവാ നിങ്ങളുടെ ഫോണിന്റെ password സൈബർ ക്രിമിനലുകൾക്ക് ലഭിച്ചാൽ, അവ ഫോണിലെ മികച്ച ആപ്പുകളിലേക്കും അത് പരീക്ഷിച്ചേക്കാം. 
ഉദാഹരണത്തിന് നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പിനും ഫേസ്ബുക്കിനും, പണമിടപാടിന് ഉപയോഗിക്കുന്ന UPI ആപ്പുകൾക്കും, ഗാലറി ആപ്പിനുമെല്ലാം കഴിവതും വ്യത്യസ്ത പാസ്കോഡുകൾ നൽകണം. ഇവ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള പാസ്‌വേഡുകളായിരിക്കണം.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഇതിനായി പാസ്‌വേഡ് മാനേജറിനെ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, അത് നിങ്ങളുടെ ഫോണിന്റെ എല്ലാ പാസ്‌വേഡുകളും ഓർമിച്ച് വയ്ക്കും.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഡാറ്റ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുക

ഫോണിൽ തുടർച്ചയായി ബാക്കപ്പ് സൂക്ഷിക്കുന്നത് ശരിക്കും ഒരു തലവേദന ആയിരിക്കും. ഫോൺ ഏതെങ്കിലും ഒരു അവസരത്തിൽ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, നിങ്ങളുടെ ബാക്കപ്പിലായിരിക്കും എല്ലാ ആപ്പുകളും ഡാറ്റയും അക്കൗണ്ടുകളും ഉണ്ടായിരിക്കുക. അതിനാൽ തന്നെ ഇതൊരു ക്ലൗഡിലേക്ക് മാറ്റുന്നതാണ് അഭികാമ്യം.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഫോണിൽ റിമോട്ട് വൈപ്പിങ്

നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, അതിലെ എല്ലാ സ്വകാര്യ വിവരങ്ങളും അതിന്റെ മെമ്മറിയിൽ നിന്ന് ഫോൺ ഉപയോഗിക്കാതെ തന്നെ മായ്‌ക്കാനാകും. ഇതിനായി ഫൈൻഡ് മൈ ഡിവൈസ് എന്ന ഫീച്ചറാണ് ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടത്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

വിശ്വസ്തമായ ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം മതി

ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക. iPhone അല്ലെങ്കിൽ iPad ഉപകരണങ്ങളിൽ നിന്ന് Apple App Store തുറക്കുക. നിങ്ങൾക്ക് Android ഫോണാണ് ഉള്ളതെങ്കിൽ Google Play സ്റ്റോർ തുറക്കുക. മൂന്നാം കക്ഷി സൈറ്റുകൾ ഉപയോഗിക്കുമ്പോൾ അത് ഫോണിലേക്ക് മാൽവെയറുകളെയും എത്തിക്കും.

അതിനാൽ ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇവയിൽ ആപ്ലിക്കേഷനുകൾക്ക് കർശന സുരക്ഷാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

സുരക്ഷാ ആപ്പ് നിർബന്ധം

ഇത്രയും മാത്രം മതിയാവില്ല, ഫോണിന്റെ സുരക്ഷിതത്വത്തിന്. നിങ്ങളുടെ ഫോണിൽ ശക്തമായ ഒരു സുരക്ഷാ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതും വളരെ നല്ലതാണ്. Cybersecuritysoftware ഫോണിന്റെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കും. ഇത് അറിയാത്ത പ്രോഗ്രാമുകളോ ഫയലുകളോ ഫോണിലേക്ക് കടക്കാൻ അനുവദിക്കുന്നില്ല.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

iOS ഉപയോക്താക്കൾ Avast എന്ന മൊബൈൽ സെക്യൂരിറ്റി ഉപയോഗിക്കാം. Androidലും Avastന്റെ മൊബൈൽ സെക്യൂരിറ്റി ലഭിക്കുന്നതാണ്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

അതുപോലെ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങൾ അറിഞ്ഞിരിക്കണമെന്നില്ല. ഇതിനായി ഫോണിൽ IMEI നമ്പറിന്റെ സേവനം പ്രയോജനപ്പെടുത്താം. ഐഫോണിലും ആൻഡ്രോയിഡ് ഫോണിലും ഇത് വ്യത്യസ്തമാണ്.

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഏതെങ്കിലും ഹാക്കർ നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്തതായി നിങ്ങൾക്ക് തോന്നിയാൽ, iPhone ഉപയോക്താക്കൾക്ക് *3001#12345#* എന്ന കോഡും ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് *#*#197328640#*#* എന്ന കോഡും ഡയൽ ചെയ്യാവുന്നതാണ്. 

ഈ ടിപ്സുകൾ മറക്കരുത്, എങ്കിൽ ഫോൺ ഹാക്കർമാരുടെ കൈയിൽ എത്തില്ല!

ഫോണിന്റെ ബാറ്ററി വളരെ പെട്ടെന്ന് തീരുന്നതും, തികച്ചും അപരിചിതമായ പരസ്യങ്ങളും പോപ്പ്- അപ്പുകളും ദൃശ്യമാകുന്നതും, സമൂഹമാധ്യമങ്ങളുടെ അക്കൌണ്ടിൽ സംശയാസ്പദമായ കാര്യങ്ങൾ പ്രകടമാകുന്നതുമെല്ലാം ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നു.
എന്നാൽ, ഇത് എല്ലാ സാഹചര്യത്തിലും ശരിയാവണമെന്നില്ല.