സൈബറിടത്തിൽ എവിടെയാണ് അപകടം പതിയിരിക്കുന്നതെന്ന് പറയാനാകില്ല. പ്രത്യേകിച്ച് ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ സേഫ്റ്റി വളരെ മുഖ്യമാണ്. കാരണം Android ഫോൺ ഉപയോഗിക്കുന്നവർ കരുതി ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ വ്യക്തി വിവരങ്ങളും സ്വകാര്യതയുമെല്ലാം ഹാക്കറുടെ കൈയിലിരിക്കും.
എന്നാൽ ആൻഡ്രോയിഡ് ഫോണോ ടാബ്ലെറ്റോ ഉപയോഗിക്കുന്നവർ ചില സീക്രെട്ട് കോഡുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാനാകും. ഈ കോഡുകളെ രഹസ്യ കോഡുകളെന്നും USSD കോഡുകളെന്നും വിളിയ്ക്കാം.
ഇത് ഫോണിലെ മറഞ്ഞിരിക്കുന്ന പ്രവർത്തനങ്ങൾ ഹൈഡ് ചെയ്യുന്നതിനും ലോക്കിട്ട് സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. അതിന് മുമ്പ് USSD കോഡുകൾ എന്തെന്ന് മനസിലാക്കുക. അൺസ്ട്രക്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ (USSD)യെയാണ് ഈ രഹസ്യ കോഡുകൾ എന്നതിലൂടെ ഉദ്ദേശിക്കുന്നത്.
ഉപയോക്തൃ ഇന്റർഫേസ് പ്രോട്ടോക്കോൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കോഡുകൾ എന്തെല്ലാം സെക്യൂരിറ്റി ആവശ്യങ്ങൾക്കാണ് നൽകേണ്ടതെന്നും, ഇവ എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സെറ്റ് ചെയ്യണമെന്നും ചുവടെ വിശദമാക്കുന്നു. ഇതിനൊപ്പം എങ്ങനെ ആൻഡ്രോയിഡ് ഫോണുകളിൽ USSD കോഡ് പ്രവർത്തിക്കുന്നുവെന്നും മനസിലാക്കുക.
ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, സ്റ്റോറേജ് എന്നിവയ്ക്കെല്ലാം, അവയുടെ സുരക്ഷിതത്വത്തിനും ഈ കോഡുകൾ ഉപയോഗിക്കാം.
ഫോൺ ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നും, അതിൽ താപനില എങ്ങനെ ക്രമീകരിക്കപ്പെടുന്നുവെന്നും കോഡുകൾ സെറ്റ് ചെയ്താൽ മനസിലാക്കാം. നിങ്ങൾ വാങ്ങിയിരിക്കുന്നത് മുൻപ് ആരെങ്കിലും ഉപയോഗിച്ച ഫോണാണോ, നിങ്ങളറിയാതെ ഏതെങ്കിലും ഫോർവാഡഡ് കോൾ പോകുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ മനസിലാക്കാനാകും. ഓരോ കോഡുകളും അവയുടെ പ്രയോജനവും താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, സ്റ്റോറേജ് എന്നിവയ്ക്കെല്ലാം, അവയുടെ സുരക്ഷിതത്വത്തിനും ഈ കോഡുകൾ ഉപയോഗിക്കാം.
ഫോൺ ബാറ്ററി എങ്ങനെ ഉപയോഗിക്കുന്നുവെന്നും, അതിൽ താപനില എങ്ങനെ ക്രമീകരിക്കപ്പെടുന്നുവെന്നും കോഡുകൾ സെറ്റ് ചെയ്താൽ മനസിലാക്കാം.
നിങ്ങൾ വാങ്ങിയിരിക്കുന്നത് മുൻപ് ആരെങ്കിലും ഉപയോഗിച്ച ഫോണാണോ, നിങ്ങളറിയാതെ ഏതെങ്കിലും ഫോർവാഡഡ് കോൾ പോകുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ മനസിലാക്കാനാകും. ഓരോ കോഡുകളും അവയുടെ പ്രയോജനവും താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഫോണിന്റെ ബാറ്ററിയുടെ താപനില, അതിന്റെ വോൾട്ടേജ് പോലുള്ള വിവരങ്ങളും ഇതിലൂടെ കൃത്യമായി അറിയാനാകും. മാൽവെയർ ബാധിക്കപ്പെട്ട ഏതെങ്കിലും ആപ്ലിക്കേഷനുണ്ടോ എന്നും ഇത് അമിതമായി ബാറ്ററി ഉപയോഗിക്കുന്നുണ്ടോയെന്നും ഈ USSD കോഡിലൂടെ മനസിലാക്കാം. അതായത്, ഫോൺ ഡയലിൽ ഈ കോഡ് ടൈപ്പ് ചെയ്ത് റൺ ചെയ്താൽ ഇത് ലഭ്യമാകും.
ഫോൺ വിൽക്കുമ്പോഴോ, സർവ്വീസ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പോ അതിലെ എല്ലാ ഡാറ്റകളും നീക്കം ചെയ്തിരിക്കണം. ട്രാഷിൽ നിന്ന് വരെ ഡിലീറ്റ് ചെയ്താലും ചില ഡാറ്റകൾ ഫോണിൽ നിന്ന് റിക്കവർ ചെയ്യാനാകും.
ഫോണിലെ എല്ലാ വിവരങ്ങളും വേഗത്തിൽ മായ്‌ക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ Android സുരക്ഷാ കോഡാണിത്.
ഒരു ഫാക്ടറി റീസെറ്റായി ഇത് ചെയ്യാവുന്നതാണ്. ഈ കോഡ് ടൈപ്പ് ചെയ്ത് റൺ ചെയ്യുമ്പോൾ അത് ഫോണിലെ എല്ലാ ഡാറ്റയും നീക്കം ചെയ്ത് ക്ലീൻ ചെയ്യുന്നതായി മനസിലാക്കാം. ഫോണിലെ സോഫ്റ്റ്‌വെയർ അപ്ഡേറ്റായതായും നിങ്ങൾക്ക് മനസിലാകും.
എന്നാൽ വളരെ ശ്രദ്ധിക്കേണ്ടത്, ഇത് എപ്പോഴും ചെയ്യുന്നത് നല്ലതല്ല. കാരണം, ഇതൊരു ഹാർഡ് റീസെറ്റ് ആണ്. ഫോണിലെ സർവ്വത്ര ഡാറയും ഡിലീറ്റ് ചെയ്യുമെന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുക.
കോൾ ഫോർവേഡിങ് പരിശോധിക്കാനുള്ള കോഡാണിത്. അതായത്, നിങ്ങളുടെ ഫോൺ കോൾ മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്‌തിട്ടുണ്ടോ എന്ന് അറിയാൻ ഇത് സഹായിക്കും. ഒരുപക്ഷേ, നിങ്ങളറിയാതെ ഇങ്ങനെ ഓപ്ഷൻ ആക്ടീവായിരിക്കും. ഈ കോഡ് ടൈപ്പ് ചെയ്ത് റൺ ചെയ്താൽ ഏത് നമ്പറിലേക്കാണ് നിങ്ങളുടെ ഫോൺ കോളുകൾ ഫോർവേഡ് ചെയ്യപ്പെടുന്നതെന്നും മനസിലാക്കാം.
ചിലപ്പോഴൊക്കെ നിങ്ങൾ ആരെയെങ്കിലും വിളിക്കുമ്പോൾ, നിങ്ങളുടെ വിവരങ്ങൾ അവരിലേക്ക് എത്തിപ്പെടാതിരിക്കണമെന്ന് ആഗ്രഹിക്കില്ലേ? അതിനായി ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കുള്ള മികച്ച ഓപ്ഷനാണിത്. മറ്റുള്ളവരെ ഫോൺ വിളിക്കുമ്പോൾ അവർ നിങ്ങളുടെ ഐഡന്റിറ്റി അറിയുന്നത് തടയാൻ ഈ കോഡ് സഹായിക്കും.
ഫാക്ടറി റീസെറ്റ് ആയി ഉപയോഗിക്കാവുന്ന മറ്റൊരു USSD കോഡാണിത്. *2767*3855# എന്ന കോഡ് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ടവയാണ്. അതിനാൽ ഫോണിലെ ആപ്ലിക്കേഷനുകളും ഡാറ്റയും ഇല്ലാതാക്കാൻ മറ്റേതെങ്കിലും വഴി തേടാം. ഇതിനായി *#*#7780#*#* എന്ന കോഡ് ഉപയോഗിക്കാം.
ഫോൺ വിൽക്കുന്നതിന് മുമ്പ് ഈ കോഡ് റൺ ചെയ്യുക. ഇങ്ങനെ ഡിവൈസിലെ വിവരങ്ങളെല്ലാം നീക്കം ചെയ്യപ്പെടും. ഡാറ്റ വീണ്ടും പുനഃസജ്ജമാക്കേണ്ടതില്ല എന്ന സാഹചര്യത്തിൽ തീർച്ചയായും മേൽപ്പറഞ്ഞ കോഡ് ഉപയോഗിച്ചാൽ മതി.
ആക്ടീവ് ജനറൽ ടെസ്റ്റ് മോഡായി ഇത് ഉപയോഗിക്കാം. ആൻഡ്രോയിഡ് ഫോൺ ശരിയായി പ്രവർത്തിക്കാത്തപ്പോൾ അതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് മനസിലാക്കാനുള്ള മാർഗമാണിത്. അതായത്, ഫോണിനെ ഏതെങ്കിലും മൂന്നാം കക്ഷി ആപ്ലിക്കേഷൻ ബാധിച്ചിട്ടുണ്ടോ എന്നും ഫോണിന്റെ ടച്ച് ടെസ്റ്റിങ്, ഫ്രണ്ട് ക്യാമറ എന്നിവയെല്ലാം ചെക്ക് ചെയ്യുന്നതിനും സാധിക്കും.
നിങ്ങളുടെ ഫോണിൽ ഏതെങ്കിലും റൂട്ട്-ലെവൽ തകരാറുണ്ടെന്ന് തോന്നിയാൽ ഈ മോഡ് ഉപയോഗിച്ചുകൊണ്ട് കൃത്യത വരുത്താം. ഉപകരണത്തിന്റെ വേർഷൻ ഏതാണെന്ന് മുതൽ ഇതിന്റെ സ്പെസിഫിക്കേഷനുകളും മൊഡ്യൂളുകളും മനസിലാക്കാനാകും.
കൂടാതെ, ടച്ച് ടെസ്റ്റിംഗ്, എൽഇഡി, ബാർകോഡ് എമുലേറ്റർ ടെസ്റ്റ്, ഫോൺ വേർഷൻ, സബ് കീ, RGB ടെസ്റ്റിങ് എന്നിവയെല്ലാം ഇതിലൂടെ മനസിലാക്കാം.
ഫോണിന്റെ സ്റ്റോറേജ് വിവരങ്ങൾ കൃത്യമായി അറിയാനുള്ള കോഡാണിത്. ഈ കോഡ് വഴി നിങ്ങൾക്ക് ഡാറ്റ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം. ഫോണിന്റെ അകത്തുള്ള ഫീച്ചറുകളും, സ്റ്റോറേജുമെല്ലാം കൃത്യമായി അറിയാൻ ഇത് സഹായിക്കും.
ഫോൺ കോളുകൾ ഏറ്റവും കൂടുതൽ ചെയ്യുന്നവർക്കുള്ള ഓപ്ഷനാണിത്. നിങ്ങൾ എപ്പോഴും ഫോണിൽ സംസാരിക്കുന്നവരാണെങ്കിൽ, കോൾ വെയിറ്റിങ് എന്ന ഓപ്ഷൻ വളരെ ഉപയോഗപ്പെടുമെന്നത് പറയേണ്ടതില്ലല്ലോ. കോൾ വെയ്റ്റിങ് ഉപയോഗിച്ച്, നിങ്ങളുടെ ആദ്യ കോൾ ഹോൾഡിൽ വെച്ചുകൊണ്ട് രണ്ടാമത്തെ ഇൻകമിങ് കോൾ എടുക്കാം.
ഇതുമാത്രമല്ല, രണ്ട് കോളുകൾ സ്വിച്ച് ചെയ്ത് മാറ്റി മാറ്റി സംസാരിക്കാനും ഈ USSD കോഡ് ഉപയോഗിച്ചാൽ മതി.
അതായത് നിങ്ങൾ അടുത്ത സുഹൃത്തുക്കളോടോ വീട്ടുകാരോടോ സംസാരിക്കുന്നതിനിടെ ഓഫീസിലെ സഹപ്രവർത്തകരോ സീനിയർ ഓഫീസറോ വിളിക്കുകയാണെങ്കിൽ, *43# കോഡ് ഉപയോഗിക്കാം. ഇത് എങ്ങനെ സജ്ജമാക്കണമെന്ന് ചുവടെ വിവരിക്കുന്നു.
ഇതിനായി ഡയലറിൽ *43# എന്ന കോഡ് ടൈപ്പ് ചെയ്യുക. ഇതോടെ ഫോണിൽ ഈ സേവനം ആക്ടീവ് ആകുന്നു. ഈ സേവനം വേണ്ട എന്ന് തോന്നുമ്പോൾ പ്രവർത്തനക്ഷമമാക്കാനും സാധിക്കും. #43# എന്ന് ടൈപ്പ് ചെയ്താൽ ഇത് ഡിആക്ടിവേറ്റ് ചെയ്യാനാകും.
ഇവയെല്ലാം ചെയ്താലും ഫോണിന്റെ സുരക്ഷയ്ക്കും പ്രഥമസ്ഥാനം നൽകേണ്ടതുണ്ട്. ആന്റിവൈറസ് പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ആൻഡ്രോയിഡ് ഫോണിനെ വൈറസുകളിൽ നിന്നും മാൽവെയറുകളിൽ നിന്നും സുരക്ഷിതമാക്കാം. കൂടാതെ, ഇതുപയോഗിച്ച് ഫോൺ ഇടയ്ക്കിടെ സ്കാൻ ചെയ്യുന്നതിനും ക്ലീൻ ചെയ്യുന്നതിനും മറക്കരുത്.