ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

മുഖേനെ Anju M U | അപ്‌ഡേറ്റ്‌ ചെയ്തു Mar 15 2023
ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

വിപണി ഭരിക്കാൻ വരുന്ന ചില സ്മാർട്ട്‌ഫോണുകളെ പരിചയപ്പെട്ടാലോ? ഈ സ്മാർട്ട്ഫോണുകളിൽ OPPO, realme, Poco, Samsung തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾ ഉൾപ്പെടുന്നു.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Poco X5

Poco X5ന് 6.7 ഇഞ്ച് ഫുൾ HD + AMOLED ഡിസ്‌പ്ലേയുണ്ട്. 8 MP അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 MP മാക്രോ സെൻസറുമായും ജോടിയാക്കിയ 48 MP പ്രൈമറി ക്യാമറയാണ് ഇതിനുള്ളത്.

18,999 രൂപ പ്രാരംഭ വിലയിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Oppo Find N2 ഫ്ലിപ്പ്

3.62 ഇഞ്ച് കവർ ഡിസ്‌പ്ലേയുള്ള 6.8 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് ഓപ്പോ ഫൈൻഡ് എൻ2 ഫ്‌ളിപ്പിനുള്ളത്. ഫോണിന് 6.8-ഇഞ്ച് ഫുൾ-എച്ച്ഡി + (1,080×2,520 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേ വരുന്നു.

ഇത് 120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 1600 നിറ്റ്സ് പീക്ക് തെളിച്ചവും നൽകുന്നതാണ്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Samsung Galaxy A54 5G

Samsung Galaxy A54 5Gയിൽ 120Hz റീഫ്രെഷ് റേറ്റുള്ള 6.4-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 6GB/8GB റാം, 128GB/256GB സ്റ്റോറേജ്, 1TB വരെയുള്ള മൈക്രോ എസ്ഡി കാർഡുകൾക്കുള്ള പിന്തുണ എന്നിവയുമായി ജോടിയാക്കിയ ഒക്ടാ-കോർ Samsung Exynos 1380 ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിലുള്ളത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Samsung Galaxy A34 5G

സാംസങ് ഗാലക്സി A34 5G 120Hz റീഫ്രെഷ് റേറ്റുള്ള 6.6-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 GB/8 GB റാമും 128 GB/256 GB സ്‌റ്റോറേജും ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 1080 ആണ് ഫോണിന് കരുത്ത് പകരുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

iQOO Z7 സീരീസ്

iQOO Z7 സീരീസ് മാർച്ച് 21ന് ഇന്ത്യയിൽ പുറത്തിറങ്ങും. Z7 ഫോണിന് ഡൈമെൻസിറ്റി 920 ചിപ്‌സെറ്റാണ് വരുന്നത്.

കൂടാതെ AMOLED ഡിസ്‌പ്ലേ, OIS ഉള്ള 64MP ക്യാമറയാണ് ഫോണിലുള്ളത്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണിന് 17,999 രൂപയാണ് വില.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Vivo Y11

Vivo Y11 (2023) മാർച്ച് അവസാനത്തോടെ ചൈനയിൽ അവതരിപ്പിക്കും. ഏപ്രിലിൽ ആഗോള വിപണിയിൽ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഫോണിന് 6.5 ഇഞ്ച് FHD + ഡിസ്‌പ്ലേ, മീഡിയടെക് ചിപ്‌സെറ്റ്, 4 ജിബി റാമും 128 ജിബി സ്റ്റോറേജും, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

റെഡ്മി നോട്ട് 12 ടർബോ

റെഡ്മി നോട്ട് 12 ടർബോ സ്‌നാപ്ഡ്രാഗൺ 7 പ്ലസ് ജെൻ 1 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഈ ഫോൺ മാർച്ച് അവസാനത്തോടെ ചൈനയിൽ പുറത്തിറങ്ങും. പിന്നീട് Poco F5 ആയി മറ്റ് വിപണികളിൽ എത്തും.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

റെഡ്മി നോട്ട് 12 4G

റെഡ്മി നോട്ട് 12 4G ഫോൺ 5G വേരിയന്റിന് സമാനമായിരിക്കും. സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്പിന് പകരം ഓവർലോക്ക് ചെയ്‌ത സ്‌നാപ്ഡ്രാഗൺ 680 SoC ആണ് ഇതിലുള്ളത്.

ഈ മാസം അല്ലെങ്കിൽ അടുത്ത മാസം ഈ ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

റെഡ്മി എ2

റെഡ്മി എ2 ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും. റെഡ്മി എ1ന് പകരമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ G36 SoC ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. സ്മാർട്ട്ഫോണിന് 6.52 ഇഞ്ച് ഡിസ്പ്ലേയുണ്ട്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Redmi A2 Plus 

റെഡ്മി എ2 പ്ലസും ഈ മാസം ലോഞ്ച് ചെയ്യുമെന്നും റെഡ്മി എ1 പ്ലസിന് പകരമായി ഈ ഫോൺ വിപണിയിലേക്ക് കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷ.

ഫോണിന് 6.52 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയും, 8 MP പിൻ ക്യാമറയും 5 MP ഫ്രണ്ട് ക്യാമറയുമാണ് വരുന്നത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Realme GT Neo 5 SE

ക്വാൽകം സ്നാപ്ഡ്രാഗൺ 7 Plus Gen 1 ചിപ്‌സെറ്റാണ് Realme GT Neo 5 SEയിൽ വരുന്നത്. മാർച്ച് അവസാനത്തോടെ ഫോൺ പുറത്തിറങ്ങും.

6.74-ഇഞ്ച് 2K 144Hz OLED ഡിസ്‌പ്ലേ, 64MP (വൈഡ്) + 8MP (അൾട്രാ-വൈഡ്) + 2MP (മാക്രോ) ട്രിപ്പിൾ ക്യാമറ സിസ്റ്റം, 16MP ഫ്രണ്ട് ഫേസിങ് ക്യാമറ എന്നിവയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13 ആണ് ഫോണിലുള്ളത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Realme C55

Realme C55ന് 6.52 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. അത് 90Hz റീഫ്രെഷ് റേറ്റുള്ള ഫുൾ HD+, 180Hz ടച്ച് സാംപ്ലിംഗ് റേറ്റും 680 nitsന്റെ പീക്ക് തെളിച്ചവും വാഗ്ദാനം ചെയ്യുന്നു. ഡിസ്‌പ്ലേയിൽ പഞ്ച്-ഹോൾ നോച്ച് ലഭ്യമാകും.

ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ, Realme C55ന് 64MP പ്രൈമറി ക്യാമറ, 2MP ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവയുമുണ്ട്. ഫോണിന്റെ മുൻവശത്ത് 8 MP സെൽഫി ക്യാമറയും ലഭ്യമാകും.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Infinix Hot 30i

ഇൻഫിനിക്സ് ഹോട്ട് 30i 6.6 ഇഞ്ച് ഐപിഎസ് എൽസിഡി പാനലുള്ള ഫോണാണ്.

മീഡിയടെക് ഹീലിയോ ജി37 ചിപ്‌സെറ്റ്, 50MP പ്രൈമറി ക്യാമറ ലെൻസ് എന്നിവയാണ് ഫോണിലുള്ളത്. Infinix Hot 30i മാർച്ച് 27ന് ലോഞ്ച് ചെയ്യും.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Oppo Find X6 സീരീസ്

Oppo Find X6 സീരീസും ഈ മാസം അവസാനം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. Oppo Find X6, Oppo Find X6 Pro എന്നീ രണ്ട് മോഡലുകൾ സീരിസിൽ ഉൾപ്പെടുത്തും.

MediaTek Dimensity 9200 SoC, Qualcomm Snapdragon 8 Gen 2 SoC എന്നിവയാണ് സീരീസിലെ ഫോണുകളിലുള്ളത്. രണ്ട് ഫോണുകൾക്കും 50 MP ട്രിപ്പിൾ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 32 MP ഫ്രണ്ട് ക്യാമറയും ലഭിക്കും. പ്രോ പതിപ്പിലെ പ്രധാന സെൻസർ 1 ഇഞ്ച് ആയിരിക്കും.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

നോക്കിയ c12

Okta-core (Unisoc 9863A1) പ്രോസസറാണ് നോക്കിയ C12ലുള്ളത്. കൂടാതെ 2GB റാമും 64GB ഇന്റേണൽ സ്റ്റോറേജും ഫോണിൽ വരുന്നു.

8 MP പ്രൈമറി ക്യാമറയും 5 MP സെൽഫി ക്യാമറയും ഫോണിൽ ലഭ്യമാണ്. 3000mAh ബാറ്ററിയാണ് ഉപകരണത്തിന് ലഭിക്കുന്നത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Moto G73

FHD+ റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് LCD സ്‌ക്രീനാണ് ഫോണിലുള്ളത്. 120Hz റീഫ്രെഷ് റേറ്റുള്ള മോട്ടറോള മോട്ടോ G73 5G ഫോണിന്റെ സ്റ്റോറേജ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ്.

ഡൈമെൻസിറ്റി 930 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. സ്‌റ്റോറേജ് 1ജിബി വരെ മെമ്മറി വർധിപ്പിക്കാം. Android 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇനി ഈ വർഷം അവസാനം എത്തുന്ന സ്മാർട്ഫോണുകളെ കൂടി ഒന്ന് അറിഞ്ഞുവരാം.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

നതിങ് ഫോൺ 2

ഈ വർഷം അവസാനത്തോടെ നതിങ് ഫോൺ 2 പുറത്തിറങ്ങുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. Snapdragon 8+ Gen 1 SoC ആണ് ഫോണിന്റെ പ്രോസസർ.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Google Pixel 7A

പിക്സൽ 7A ഫോണിന് 6.1 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫോണിന് ഫുൾ HD+ റെസല്യൂഷനും 90Hz റീഫ്രെഷ് റേറ്റുമുള്ള ഗൂഗിൾ പിക്സൽ 7Aയിൽ വരുന്നു.

ഉപകരണത്തിന് 64 MP പ്രൈമറി ക്യാമറ ഫോണിലുണ്ടാവുമെന്നാണ് സൂചന. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് ഇതിലുള്ളത്.

ഈ മാസം വരുന്ന ഏറ്റവും കിടിലൻ ഫോണുകൾ

Moto X40

മോട്ടോ എക്‌സ് 40 ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 40,390 രൂപയായിരിക്കും ഫോണിന്റെ വില.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 165 Hz റീഫ്രെഷ് റേറ്റുള്ള മോട്ടയുടെ സ്ക്രീൻ 6.67 ഇഞ്ച് വലിപ്പമുള്ളതാണ്.