നിലവിൽ ഡിഷ് സർവീസുകൾ ഉപയോഗിക്കുനന്നവർക്ക് വലിയ ചാർജിൽ ആണ് ഇപ്പോൾ ചാനലുകൾ ലഭ്യമാകുന്നത് .ട്രായുടെ നിർദേശപ്രകാരമായിരുന്നു പുതിയ അപ്പ്‌ഡേഷനുകൾ വന്നിരുന്നത് .എന്നാൽ ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകൾ നൽകുന്നത് സൺ ഡയറക്റ്റ് തന്നെയാണ് .അതിൽ ഏറ്റവും ശ്രദ്ദേയമായ ഒരു ഓഫർ ആണ് 185 രൂപയുടെ മലയാളം ഓഫർ .
185 രൂപയുടെ ഈ റീച്ചാർജുകളിൽ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് 208 ചാനലുകൾ ആണ് ലഭിക്കുന്നത് .1 മാസത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ മലയാളം പായ്ക്കുകൾ ലഭ്യമാകുന്നത് .
തിരഞ്ഞെടുക്കുന്ന ചാനലുകൾക്ക് മാത്രം പൈസ നൽകിയാൽ മതി .Malayalam DPO പാക്ക് എന്നാണ് ഓഫറുകൾ അറിയപ്പെടുന്നത് .
കൂടാതെ വളരെ ലാഭകരമായ മറ്റൊരു ഓഫർ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ലഭിക്കുന്നുണ്ട് .235 രൂപയുടെ റീച്ചാർജുകളിൽ ആണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 235 ചാനലുകൾ തന്നെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ സൺ ഡയറക്റ്റ് നൽകുന്നതാണ് .ഓഫറുകൾ സൺ ഡയറക്റ്റിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ചെയ്യുവാൻ സാധിക്കുന്നതാണ് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 294 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകൾ ആണ് .294 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മലയാളം ചാനലുകൾ അടക്കം 271 ചാനലുകൾ ആണ് .
ഈ പായ്ക്കുകളിൽ എല്ലാം തന്നെ 18% GST എക്സ്ട്രാ ഈടാക്കുന്നതാണ് .എന്നാൽ ഇതേ ഓഫറുകൾ മൂന്ന് മാസത്തെ വാലിഡിറ്റിയിലും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .
844.92 രൂപയ്ഡ് റീച്ചാർജുകളിൽ ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് മൂന്ന് മാസത്തെ വാലിഡിറ്റിയിൽ 271 ചാനലുകൾ മലയാളം അടക്കം ലഭിക്കുന്നത് .18% GST എക്സ്ട്രാ ഈ ഓഫറുകളിലും ഇടാക്കുന്നതാണ് .
അടുത്തതായി മലയാളം ചാനലുകൾ അടക്കം 289 ചാനലുകൾ ലഭിക്കുന്ന 334 രൂപയുടെ ഓഫറുകൾ ആണ് .334 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 289 ചാനലുകൾ ആണ് .18% GST എക്സ്ട്രാ ഈ ഓഫറുകളിലും ഇടാക്കുന്നതാണ് .
1 മാസത്തേക്കാണ് ഈ ഓഫറുകൾ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .സൺ ഡയറക്റ്റിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .
കൂടാതെ തമിഴ് ചാനലുകൾ ലഭിക്കുന്നതിനായി 1482 രൂപയുടെ 6 മാസത്തെ വാലിഡിറ്റിൽ ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് ..സൺ ഡയറക്റ്റിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .