സാംസങ്ങിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മൂന്നു സ്മാർട്ട് ഫോണുകളാണ് സാംസങ്ങ് ഗാലക്സി S10 ,ഗാലക്സി S10പ്ലസ് കൂടാതെ സാംസങ്ങിന്റെ ഗാലക്സി S10e എന്നി മോഡലുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രീ ബുക്കിങ് നടത്തുവാൻ സാധിക്കുന്നതാണ് .കൂടാതെ 6000 രൂപവരെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
സാംസങ്ങിന്റെ ഗാലക്സി S10 ;
6.1ഇഞ്ചിന്റെ QHD+ ഇൻഫിനിറ്റി ഓ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .
8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 512 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .
12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെൻസ് & 12 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് കൂടാതെ 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണുള്ളത് .കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Android 9 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,400mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 64,200 രൂപയ്ക്ക് അടുത്തുവരും .5ജി സപ്പോർട്ട് ഉടൻ എത്തുന്നതാണ് .
സാംസങ്ങിന്റെ ഗാലക്സി S10പ്ലസ് ;
6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ S10 മോഡലുകൾക്ക് ഉള്ളതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .
രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 12ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1TB വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .
ക്യാമറകളും S10 മോഡലുകളുടേതുപോലെ തന്നെയാണ് .പക്ഷെ സെൽഫിയിൽ S10പ്ലസ് മോഡലുകൾക്ക് ഡ്യൂവൽ ആണുള്ളത് .4,100mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 72,000 രൂപയ്ക്ക് അടുത്താണ് വരുന്നത് .
സാംസങ്ങിന്റെ ഗാലക്സി S10e ;
5.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .
രണ്ടു വേരിയന്റുകൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3,100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
ഇതിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില 53,500 രൂപയ്ക്ക് അടുത്താണ് വരുന്നത് .12 + 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .