4200 കരുത്താർന്ന ബാറ്ററിയിൽ " ഗാലക്‌സി നോട്ട് 6"

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 16 2016
4200 കരുത്താർന്ന ബാറ്ററിയിൽ " ഗാലക്‌സി നോട്ട് 6"

 4200 കരുത്താർന്ന ബാറ്ററിയും 6 ജിബി റാംമ്മിന്റെ വേഗതയിലും ഗാലക്‌സി നോട്ട് 6 കുതിക്കാൻ എത്തുന്നു.ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ പ്രേതീഷിച്ചിരിക്കുന്ന ഒരു സ്മാർട്ട്‌ ഫോൺ കൂടിയാണ് " സാംസങ്ങ് ഗാലക്‌സി നോട്ട് 6".ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

4200 കരുത്താർന്ന ബാറ്ററിയിൽ " ഗാലക്‌സി നോട്ട് 6"

ഗാലക്‌സി നോട്ട് 6 ൽ 5.7ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 1440X2560 പിക്‌സൽ റിസൊല്യൂഷനിലാണ്, കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്. ആന്‍ഡ്രോയിഡ് 6.0.1 മാർഷ്മലോയാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം, ജിപിയൂ അഡ്രിനോ 530 നോയാണ് ഫോണിൽ.

 

4200 കരുത്താർന്ന ബാറ്ററിയിൽ " ഗാലക്‌സി നോട്ട് 6"

4G LTE ജിഎസ്എം, എച്ച്എസ്പിഎ, എല്‍ടിഇ, വൈ ഫൈ, ബ്ലൂട്ടൂത്ത്, യൂഎസ്ബി കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഗാലക്‌സി നോട്ട് 6 ലുണ്ട്. കുടാതെ ആസിലെറോമീറ്റര്‍, ബാരോമീറ്റർ , ഫിങ്കർപ്രിന്റ്, ഹാർട്ട്‌റേറ്റ് തുടങ്ങിയ സെന്‍സറുകളുമുണ്ട്.

 

4200 കരുത്താർന്ന ബാറ്ററിയിൽ " ഗാലക്‌സി നോട്ട് 6"

4200 എംഎഎച്ച് നോണ്‍ റിമൂവബിൾ ബാറ്ററിയാണ് ഫോണിൽ. ഗോൾഡ് പ്ലാറ്റിനം, സിൽവർ ടൈടൻ , വൈറ്റ് പേൾ, ബ്ലാക്ക് സഫയർ തുടങ്ങിയ നാലു നിറത്തിലാണ് ഗാലക്‌സി നോട്ട് 6 ഇറങ്ങുന്നത്.ആദ്യഘട്ടത്തിൽ അമേരിക്കയിലാണ് സാംസങ് നോട്ട് ഫാബ്ലറ്റ് പുറത്തിറങ്ങുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാകുന്നു.മികച്ച രൂപകല്‍പ്പനയിൽ പുറത്തിറങ്ങുന്ന ഫോണിനു കർവ്ഡ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

4200 കരുത്താർന്ന ബാറ്ററിയിൽ " ഗാലക്‌സി നോട്ട് 6"

ഗാലക്സി നോട്ട് 6 വിപണിയിലെത്തുന്നത് 6 ജിബി റാമോടെയായിരിക്കുമെന്നാണ് നേരത്തേ സൂചനകൾ ലഭിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം 8 ജിബിയായിരിക്കും ഗാലക്സി നോട്ട് 6 ന്റെ റാം സംഭരണ ശേഷിയെന്നു കേൾകുന്നു.ഏതായാലും നമുക്ക് കാത്തിരുന്നു കാണാം സാംസങ്ങ് മിന്നുക്കുമോ അതോ ?