സാംസങ്ങിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു സാംസങ്ങ് ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകൾ .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകൾ .അതിനു ശേഷം സാംസങ്ങ് ഗാലക്സി M40 മോഡലുകളും എത്തിയിരുന്നു .
ഇപ്പോൾ ഇതാ 6000mAhന്റെ ബാറ്ററിയിൽ സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ക്യാമറകളും ആണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .
കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48-മെഗാപിക്സൽ + 5-മെഗാപിക്സൽ + 8-മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 13999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .
സെപ്റ്റംബർ 29നു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സാംസങ്ങിന്റെ ഗാലക്സി M10S എന്ന മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തിയിരിക്കുന്നു .
13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് സാംസങിന്റെ ഗാലക്സി M10s എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .15W ചാർജറുകൾ ആണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ഫിംഗർ പ്രിന്റ് സെൻസറുകളും മറ്റു ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില വരുന്നത് 8999 രൂപയാണ് .