എണ്ണിയാൽ തീരാത്തത്രയും ഫോൺ ബ്രാൻഡുകളാണ് ഇന്നുള്ളത്. വിദേശിയും സ്വദേശിയുമായിട്ടുള്ള പല പല രൂപങ്ങളിലും ഭാവങ്ങളിലും സ്മാർട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്.
ഇതിലാരാണ് മികച്ചതെന്ന് ചോദിച്ചാൽ പലർക്കും അവരുപയോഗിച്ചിട്ടുള്ളതോ, ഉപയോഗിച്ചുകൊണ്ടിരിക്കുന്നതോ ആയ സ്മാർട്ഫോണുകളിലെ അനുഭവം വ്യത്യസ്തമായിരിക്കും.
പരസ്യങ്ങളെയും പ്രൊമോഷനുകളെയും ആശ്രയിച്ച് ഒരു ശരാശരി മനുഷ്യന് എന്തായാലും ഏറ്റവും ഗുണകരമായ സ്മാർട്ഫോൺ വാങ്ങാൻ ബുദ്ധുമുട്ടായിരിക്കും. എന്നാൽ, അത്യാവശ്യം റിവ്യൂകളും മറ്റും പരിശോധിച്ച് നിങ്ങൾക്കിണങ്ങുന്ന ഫോണുകൾ വാങ്ങി ഉപയോഗിക്കാം.
നിങ്ങൾ ഒരു ഫോൺ വാങ്ങുമ്പോൾ ചിലപ്പോൾ നല്ല ക്യാമറ ഫോൺ, കൂടുതൽ ബാറ്ററി ലൈഫുള്ള ഫോൺ, സ്റ്റോറേജ് കൂടുതലുള്ള ഫോൺ തുടങ്ങി പല പല മാനദണ്ഡങ്ങൾ പരിശോധിക്കുമായിരിക്കും അല്ലേ?
എന്നാൽ നിങ്ങളുടെ സേഫ്റ്റി കൂടി നോക്കി ഇതുവരെ ഫോൺ വാങ്ങിച്ചിട്ടുണ്ടോ?
സ്ഥിരമായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും, ഉപയോക്താവിന്റെ സുരക്ഷയും, ഓൺലൈൻ കെണികളിൽ നിന്ന് പ്രതിരോധവും നൽകുന്ന സേഫ്റ്റി ഉറപ്പാക്കുന്ന ഒരു സ്മാർട്ഫോണാണോ നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത്.
അങ്ങനെയെങ്കിൽ ഈ വർഷം പുറത്തിറങ്ങിയതും, ഏറ്റവും കൂടുതൽ സേഫ്റ്റി നൽകുന്നതുമായ സ്മാർട്ഫോണുകൾ ഏതൊക്കെയാണെന്ന് ഞങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം.
ആൻഡ്രോയിഡ് സെൻട്രൽ എന്ന പ്രസിദ്ധീകരണത്തിൽ നിന്നുള്ള വിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഇതിൽ നിങ്ങളുടെ ഫോൺ മോഡലും ഉൾപ്പെട്ടിട്ടുണ്ടോ, അല്ലെങ്കിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോൺ ഇതാണോ എന്ന് നിങ്ങൾക്ക് നോക്കി മനസിലാക്കാം. മറ്റ് ഫോണുകളിൽ നിന്ന് ഇവ എന്തുകൊണ്ട് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇവയുടെ ഫീച്ചറുകൾ കൂടി പരിശോധിക്കുമ്പോൾ മനസിലാവും.
നിങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിൽ ഏറ്റവും മികച്ച ഫോണാണ് ഗൂഗിൾ പിക്സൽ 7 പ്രോ.
നിങ്ങൾക്കറിയാമല്ലോ? തുടക്കം മുതലേ ഫോൺ ഉപയോഗിക്കുന്നവരുടെ സേഫ്റ്റി തന്നെയാണ് ഗൂഗിളിന് മുഖ്യം.
ഈ സുരക്ഷയിൽ തങ്ങൾ പിന്നിലോട്ടല്ല എന്ന് കമ്പനി ഇടയ്ക്കിടെ നിങ്ങൾക്ക് മനസിലാകും. ഓരോ മാസവുമുള്ള ഫോണിന്റെ സുരക്ഷാ പാച്ചുകളും മറ്റും ഇതിന് ഉദാഹരണമാണ്.
BUY FROM HERE: ഗൂഗിൾ പിക്സൽ
Googleന്റെ തന്നെ ഏറ്റവും മികച്ച ഹാൻഡ്സെറ്റ് എന്ന് അവകാശപ്പെടാവുന്ന Pixel 7 Pro ഡിസൈനിലും പെർഫോമൻസിലും ക്യാമറയിലുമെല്ലാം വമ്പൻ തന്നെ.
എന്നാൽ ഹാർഡ്‌വെയറിൽ ഉൾപ്പെടുത്തിയിരിക്കുന്ന AI വർക്ക് ലോഡുകളിൽ മികവ് പുലർത്താൻ സഹായിക്കും.
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിച്ച് ഗൂഗിളിൽ നിന്ന് നേരിട്ട് പിക്‌സൽ 7 പ്രോ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.
മാത്രമല്ല, ആൻഡ്രോയിഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കോഡ് കമ്പനി പതിവായി ഓഡിറ്റ് ചെയ്യുന്നു. ഇത് ഫോണിന് സുരക്ഷാ മോഡൽ അപ്‌ഡേറ്റ് ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഗൂഗിളിനെ പോലെ ആൻഡ്രോയിഡ് ഫോണുകളിൽ സാംസങ്ങിനെ വെല്ലാൻ കെൽപ്പുളളവർ ചുരുക്കം. വർഷങ്ങളോളം സ്ഥിരമായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും ബ്രാൻഡിന്റെ പ്രൊപ്രൈറ്റി നോക്‌സ് സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സെറ്റാണ് സാംസങ്.
ആൻഡ്രോയിഡ് സുരക്ഷയിൽ കമ്പനിയുടെ മറ്റ് ഫോണുകൾക്ക് എതിരെ അസംതൃപ്തി ഉയർന്നിട്ടുണ്ടെങ്കിലും, ഇപ്പോൾ പതിവായി ഫോണുകൾ അപ്‌ഡേറ്റ് ചെയ്യുകയും പാച്ച് ചെയ്യുകയും ചെയ്യുന്നുവെന്നാണ് വിവരം.
BUY FROM HERE: AMAZON
അഞ്ച് വർഷത്തെ സുരക്ഷാ പാച്ചുകളാണ് സാംസങ്ങിന്റെ Galaxy S23 Ultraയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
4 Android OS അപ്‌ഡേറ്റുകളും ബ്രാൻഡ് നൽകുന്നുണ്ട്. ഇത് പിക്സൽ 7 പ്രോയിൽ ഗൂഗിൾ നൽകുന്നതിനേക്കാൾ അധികമാണ്.
സ്ട്രീമിങ് വീഡിയോകൾക്കായി മികച്ച 120Hz AMOLED സ്‌ക്രീൻ, ശക്തമായ ഇന്റേണൽ ഹാർഡ്‌വെയർ, ഹൈ ക്വാളിറ്റിയിലുള്ള ഫോട്ടോകൾ, പിൻവശത്ത് മികച്ച ക്യാമറകൾ, വേഗതയേറിയ ചാർജിങ്, കൂറ്റൻ ബാറ്ററി എന്നിവയെല്ലാം സാംസങ് ഗാലക്സി S23 അൾട്രായിൽ പ്രതീക്ഷിക്കാം.
ആൻഡ്രോയിഡിലെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾക്കായി കമ്പനി ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, ഈ മോഡലിൽ സാംസങ് നോക്സ് ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ ഔദ്യോഗിക വിവരങ്ങളും വ്യക്തിഗത ഡാറ്റയും വേർതിരിക്കാനും അതുപോലെ രഹസ്യസ്വഭാവമുള്ള വിവരങ്ങളോ കൂടുതൽ സ്വകാര്യവിവരങ്ങളോ ഹൈഡ് ചെയ്തുകൊണ്ട്, ഒരു അധിക സുരക്ഷാ പാളിയും ഫോണിൽ വരുന്നു.
ലിസ്റ്റിലെ അടുത്ത വീരൻ Samsung Galaxy A54 5Gയാണ്. ഈ വർഷം പുറത്തിറങ്ങിയ ഈ ആൻഡ്രോയിഡ് സെറ്റ് മൊത്തത്തിൽ ഒരു മികച്ച ഫോൺ തന്നെയാണ്. ഫോണിന്റെ ഹാർഡ്‌വെയർ, ഡിസൈൻ എന്നിവയെല്ലാം മികച്ചതാണ്. ക്യാമറകളും ഗംഭീരം.
സാംസങ് തങ്ങളുടെ ഗാലക്സി A54 ഫോണുകളിലേക്ക് നാല് ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. ആൻഡ്രോയിഡ് 13 ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ഇത് ഒരുപക്ഷേ Android 17നേക്കാൾ നല്ലതാണെന്നും അവകാശപ്പെടാം.
BUY FROM HERE: AMAZON
മുൻപ് നമ്മൾ പരിചയപ്പെട്ട 2 ഫോണുകളെയും അപേക്ഷിച്ച് Samsung Galaxy A54 5G കുറച്ചുകൂടി വില കുറവായിരിക്കും. മികച്ച ക്യാമറ, ദീർഘ നേരം ഉപയോഗിച്ചാലും കാലിയാകാത്ത ബാറ്ററി, നിങ്ങൾ ഇഷ്ടപ്പെടുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ എന്നിവയെല്ലാം സാംസങ് ഈ മോഡലിൽ അവതരിപ്പിച്ചിരിക്കുന്നു.
Galaxy S22 അൾട്രായിലും മറ്റും ഉൾപ്പെടുന്ന അതേ കാലിബർ ഹാർഡ്‌വെയർ അസ്യൂസ് ഈ ഫോണിലും കൊണ്ടുവന്നിരിക്കുന്നു. ജിംബൽ സ്റ്റെബിലൈസേഷൻ ടെക്‌നോളജിയുള്ള സ്റ്റെല്ലാർ ക്യാമറകൾ, ക്ലീൻ സോഫ്‌റ്റ്‌വെയർ എന്നിവ Zenfone 9ൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
BUY FROM HERE: AMAZON
120Hzന്റെ AMOLED സ്‌ക്രീൻ, ദിവസം മുഴുവൻ പ്രവർത്തിക്കാനാകുന്ന ബാറ്ററി എന്നിവയും ഇതിലുണ്ട്. Pixel 7aയും ഗാലക്സി S23യുമായി താരതമ്യം ചെയ്യുമ്പോൾ ബാറ്ററി ലൈഫും ഇതിന് കുറവാണ്. രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ.
എന്നാൽ മറ്റ് 2 ഫോണുകളുടെ വിലയുമായി ഒത്തുനോക്കിയാൽ ബജറ്റിനിണങ്ങുന്ന ഈ ഹാൻഡ്സെറ്റിൽ സുരക്ഷ ഉറപ്പാക്കുന്ന ഫോണിൽ മുൻനിരയിലാണ് Zenfone 9.
ആമസോണിൽ നിന്നും ഫോൺ വാങ്ങാം. എന്നാൽ ഇപ്പോൾ സ്റ്റോക്കില്ല. സ്റ്റോക്ക് വന്നാൽ ഉടനെ അറിയാൻ... Click here
20. ഇതുപോലെ ഗൂഗിളിന്റെ Pixel 7aയും മികച്ച സുരക്ഷാഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മികച്ച ക്യാമറയും ഗംഭീര ഹാർഡ്‌വെയറും സീറോ ബ്ലോട്ട്‌വെയറുള്ള ക്ലീൻ സോഫ്‌റ്റ്‌വെയറും സംയോജിപ്പിച്ചാണ് ഈമോഡലിനെ Google അവതരിപ്പിച്ചിട്ടുള്ളത്.
ഗെയിമുകളും മൾട്ടിടാസ്‌ക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ ഫോണിന് സാധിക്കും.
വയർലെസ് ചാർജിങ്, 90Hz OLED ഡിസ്‌പ്ലേ പോലുള്ള മുൻനിര ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Buy From Here: ഓഫറിൽ വാങ്ങാം...
മാസം തോറുമുള്ള സുരക്ഷാ അപ്‌ഡേറ്റുകൾക്കൊപ്പം മൂന്ന് ഉറപ്പുള്ള Android OS അപ്‌ഡേറ്റുകളും ഫോണിലുണ്ട്. ശരിക്കും പറഞ്ഞാൽ നൽകുന്ന പൈസയ്ക്ക് ഒത്തിണങ്ങി പെർഫോമൻസ് നൽകുന്ന ഫോണാണിത്. ഫോണിന് വിശ്വസനീയമായ ഹാർഡ്‌വെയറും, ഏത് സാഹചര്യത്തിലും മികച്ച ഷോട്ടുകൾക്കുള്ള ക്യാമറ, കിടിലൻ സോഫ്റ്റ്‌വെയർ എന്നിവയും ഇതിലുണ്ട്.