ഇന്ന് എങ്ങനെയാണ് മാൽവെയർ നിങ്ങളുടെ ഫോണിനെ ആക്രമിക്കുക എന്നത് പ്രവചിക്കാൻ കഴിയില്ല. പല രൂപത്തിലും ഭാവത്തിലുമായിരിക്കും മാൽവെയറുകളുടെ ആക്രമണം ഉണ്ടായിരിക്കുക. സൈബറിടത്തിൽ എവിടെയാണ് അപകടങ്ങൾ പതിയിരിക്കുന്നത് എന്ന് പ്രവചിക്കുന്നത് അസാധ്യമാണ്.
എന്താണ് മൊബൈൽ മാൽവെയർ എന്നതാണ് ആദ്യം നിങ്ങൾ മനസിലാക്കേണ്ടത്.
സ്വകാര്യ വിവരങ്ങളിലേക്ക് ആക്‌സസ് നേടുന്നതിന് സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ ടാർഗെറ്റ് ചെയ്യാൻ പ്രത്യേകം ഡിസൈൻ ചെയ്‌തിരിക്കുന്ന മാൽവെയർ സോഫ്റ്റ്‌വെയറാണ് മൊബൈൽ മാൽവെയർ.
നമ്മുടെ കോൾ റെക്കോഡുകൾ, പേയ്മെന്റ് വിവരങ്ങൾ, കോണ്ടാക്റ്റുകൾ, ഹിസ്റ്ററി എന്നിവയെല്ലാം ചോർത്താൻ ഇത്തരം വൈറസുകൾക്ക് സാധിക്കും. മൂന്നാം കക്ഷി ആപ്പുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ ആണ് മാൽവെയറുകൾ വ്യാപിക്കുന്നത്. നമ്മൾ കേൾക്കുന്ന ഓൺലൈൻ ബാങ്കിങ് തട്ടിപ്പ് കേസുകൾ പലതും ഇത്തരത്തിലാണ് നടക്കുന്നത്.
ചിലപ്പോൾ മാൽവെയർ കയറിക്കൂടുന്നത് ഗൂഗിളിൽ ആയിരിക്കില്ല. കാരണം, അവയിലെല്ലാം സുരക്ഷാഫീച്ചറുകളോ ആന്റിവൈറസുകളോ നിങ്ങൾ സെറ്റ് ചെയ്തിട്ടുണ്ടാകും. എന്നാലോ കാൽക്കുലേറ്റർ, ഫ്ലാഷ്‌ലൈറ്റ് ആപ്പ് പോലുള്ള ജനറൽ ആപ്ലിക്കേഷനുകളിൽ മാൽവെയർ ആക്രമണം ഉണ്ടായേക്കാം.
അതായത്, പൊതുവായതോ ഉപയോഗപ്രദമായതോ ആയ ആപ്ലിക്കേഷനുകളിൽ എംബഡ് ചെയ്ത രീതിയിലും മാൽവെയർ ഫോണിനുള്ളിൽ പ്രവേശിക്കും.
മാൽവെയർ ഫോണിലെത്തിയാൽ പിന്നെന്ത് സംഭവിക്കുമെന്ന് അറിയാമല്ലോ?
ആൻഡ്രോയിഡ് ഫോണിലെ ഇത്തരം സാധാരണ ആപ്പുകളിലേക്ക് എങ്ങനെ മാൽവെയർ എത്തുന്നുവെന്നാണോ നിങ്ങൾക്ക് അറിയേണ്ടത്? ഈ ആപ്പിന് പണമടച്ചോ, ഡെവലപ്പർമാരോട് ചില നിരുപദ്രവ കോഡ് ചേർക്കാനുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മാൽവെയറിനെ ഉൾപ്പെടുത്തുക.
ചിലപ്പോഴൊക്കെ ആപ്ലിക്കേഷനിൽ മാൽവെയർ ഉൾപ്പെടുത്തണമെന്നുമില്ല. പകരം ഒരു റിമോട്ട് സെർവറിൽ നിന്ന് കൂടുതൽ കോഡ് ഡൗൺലോഡ് ചെയ്തുകൊണ്ട് ഫോണിലേക്ക് ആക്സസ് നേടും.
ഹാക്കർമാർക്ക് നിങ്ങളുടെ ലോഗിൻ വിവരങ്ങൾ ലഭിച്ചാൽ അവർക്ക് മറ്റ് ആപ്ലിക്കേഷനുകളിലേക്കും ഓൺലൈൻ അക്കൗണ്ടുകളിലേക്കും ആക്‌സസ് നേടാൻ കഴിയും. കൂടാതെ നിങ്ങളുടെ ഹോം നെറ്റ്‌വർക്കിലേക്കോ മറ്റോ കടന്നുകയറാനും ഇതിലൂടെ സാധിക്കും.
ഒരു ആപ്പ് അതുമായി യാതൊരു ബന്ധവുമില്ലാത്ത ഫങ്ഷനുകളിലേക്ക് ആക്സസ് ആവശ്യപ്പെടുകയാണെങ്കിൽ അതിനർഥം അതിൽ മാൽവെയർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. ഉദാഹരണത്തിന് ഒരു കാൽക്കുലേറ്ററിന് എന്തായാലും നിങ്ങളുടെ മൈക്രോഫോൺ ആവശ്യമില്ല.
അപ്പോൾ ആക്സസ് ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും മുൻകരുതലുകൾ സ്വീകരിക്കണം.
ഫോൺ റീസ്റ്റാർട്ട് ചെയ്ത് ഉപയോഗിക്കുന്ന രീതി പലരും പിന്തുടരുന്നു. എന്നാൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?
ഇത് ഫോണിനെ മാൽവെയറിൽ നിന്ന് സംരക്ഷിക്കുമോ?
ഫോൺ പെട്ടെന്ന് ഹാങ് ആയി, പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ അത് റീസ്റ്റാർട്ട് ചെയ്യുന്നതായിരിക്കുമല്ലേ പതിവ്. എന്നാൽ ഫോൺ ഓഫാക്കുന്നത് മാൽവെയറുകളിൽ നിന്ന് രക്ഷ നൽകുമോ എന്നതിന് ഉത്തരം അതെ എന്നാണ്.
ഫോൺ പതിവായി റീബൂട്ട് ചെയ്യണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ദിവസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ റീസ്റ്റാർട്ട് ചെയ്യുന്നത് ഫോണിന് കൂടുതൽ സേഫ്റ്റി നൽകും.
അതായത്, അറിയാതെ ഏതെങ്കിലും ആപ്പിൽ മാൽവെയർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഓണാക്കിയാൽ മാഷവെയറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന കണക്ഷൻ വിച്ഛേദിക്കാൻ സാധിക്കും.
അതായത്, ഓട്ടോമാറ്റിക്കലി ക്രമീകരിക്കപ്പെടാത്ത എല്ലാ ആപ്പുകളിലെയും മാൽവെയറിനെ തടയാനുള്ള മികച്ച ആശയമാണിതെന്ന് പറയാം. ഇങ്ങനെ വരുമ്പോൾ ഫോണിലെ ആക്സസ് ഹാക്കർമാർക്ക് ലഭിക്കില്ല.
എന്നാലും ഓർക്കുക, ഓട്ടോമാറ്റിക്കലി പ്രവർത്തിക്കുന്ന ആപ്ലിക്കേഷനാണെങ്കിൽ ഫോൺ സ്റ്റാർട്ട് ചെയ്യുമ്പോൾ മുതൽ അതിലെ മാൽവെയറും പ്രവർത്തിക്കാൻ തുടങ്ങും.
ഒരുപക്ഷേ ഏത് ആപ്ലിക്കേഷനാണ് ഓട്ടോമാറ്റിക്കലി ആക്സസ് ഓണായിരിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങൾക്ക് വലിയ ധാരണ ഉണ്ടായിരിക്കില്ല. ആൻഡ്രോയിഡ് ഫോൺ റീസ്റ്റാർട്ട് ചെയ്‌താൽ ഉടൻ ലോഞ്ച് ചെയ്യുന്ന ആപ്പുകൾ ഏതൊക്കെയെന്ന് മനസിലാക്കാൻ, ഡെവലപ്പർ മോഡ് പ്രവർത്തനക്ഷമമാക്കുക.
ഫോണിൽ പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളും ക്ലോസ് ചെയ്യുക.
ശേഷം ഡെവലപ്പർ മോഡ് മെനുവിൽ നിന്ന് നിങ്ങളുടെ ഫോൺ റീബൂട്ട് ചെയ്യുക. റണ്ണിങ് സർവീസസിൽ ക്ലിക്ക് ചെയ്യുക. ഈ സമയത്ത് പ്രവർത്തിക്കാൻ പാടില്ലാത്ത ആപ്പുകൾ പരിശോധിക്കുക.
കൂടാതെ, റീസ്റ്റാർട്ട് ചെയ്യുന്ന സമയത്ത് കാൽക്കുലേറ്റർ പോലുള്ള ആപ്പുകൾ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും നോക്കുക.
ഫോൺ ഷട്ട് ഡൗൺ ചെയ്യുന്നത് കൊണ്ട് വേറെയുമുണ്ട് ഒട്ടനവധി ഉപയോഗങ്ങൾ. ദിവസേന ഫോൺ റീസ്റ്റാർട്ട് ചെയ്താൽ മെമ്മറി ലീക്കുകൾ ഇല്ലാതാക്കി കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും. ഒരു ആപ്പിന് പ്രവർത്തിക്കാൻ ഒരു നിശ്ചിത അളവ് മെമ്മറി ആവശ്യമായി വരുമ്പോഴാണ് മെമ്മറി ലീക്ക് ഉണ്ടാകുന്നത്.
ഫോണിന്റെ പെർഫോമൻസ് മന്ദഗതിയിലാക്കാനും ഇത് കാരണമാകും.
ഇതിന് പുറമെ ഫോണിന്റെ ബാറ്ററി അധികമായി വിനിയോഗിക്കപ്പെടാനും ഇത് കാരണമാകുന്നു. ഫോൺ സ്വിച്ച് ചെയ്യുമ്പോഴാകട്ടെ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളും ഡിലീറ്റ് ആവുകയും, ബാറ്ററിയിൽ നിന്ന് ചാർജ് നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.
ഇങ്ങനെ ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോൾ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് പറയുന്നത്. ഇത് നെറ്റ്‌വർക്ക് വഴി കയറുന്ന വൈറസുകളിൽ നിന്ന് സുരക്ഷ ഒരുക്കും.
നിങ്ങളുടെ ഫോൺ ഷട്ട് ഡൗൺ ചെയ്യുന്നത് മെമ്മറി ലീക്കുകൾ ഇല്ലാതാക്കി കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും. ഒരു ആപ്പിന് പ്രവർത്തിക്കാൻ ഒരു നിശ്ചിത അളവ് മെമ്മറി ആവശ്യമായി വരുമ്പോൾ മെമ്മറി ലീക്ക് സംഭവിക്കുന്നു.
മാൽവെയർ എപ്പോഴും ആക്രമിക്കുന്നത് ആൻഡ്രോയിഡ് ഫോണിനെയാണ് എന്ന് പറയാനാകില്ല. നിങ്ങളുടെ ലാപ്ടോപ്പും സൈബർ കുറ്റകൃത്യങ്ങളുടെ ഇരയായേക്കാം. അതായത്, നെറ്റ്‌വർക്കിനെ ബാധിച്ചുകൊണ്ട് ലാപ്ടോപ്പിലേക്കും മാൽവെയർ എത്താൻ സാധ്യതയുണ്ട്.
ഇതിനെതിരെ പ്രവർത്തിക്കുന്ന ഒരു ആന്റിവൈറസ് സജ്ജീകരണം ഫോണിലുണ്ട് എന്നത് ഉറപ്പാക്കുക.