ഓപ്പോളുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഓപ്പോ F3 .ഒപ്പോയുടെ F 3 യുടെ തന്നെ ഒരു പിൻഗാമിയാണ് ഈ പുതിയ മോഡൽ .സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പൂത്തിറക്കിയതാണ് ഈ മോഡലുകൾ .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .വൈഡ് ആംഗിൾ ലേൻസ് ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .
ഇരട്ടി ഫൺ
ഓപ്പോളുടെ സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകി പുറത്തിറക്കിയ മോഡലുകളിൽ ഒന്നാണ് F3 .16 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസോടുകൂടിയ ഡബ്ബിൾ വ്യൂ മുൻ ക്യാമറകളാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷതകൾ .അത് കൂടാതെ തന്നെ ഗ്രൂപ്പ് പിക്ച്ചറുകൾ എടുക്കുവാൻ ഇതിന്റെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറകളും ഉണ്ട് .പിന്നെ ഇതിന്റെ സെൽഫി ക്യാമറകൾക്ക് ഒരുപാടു പുതിയ സെറ്റിങ്ങ്സുകൾ ഉണ്ട് .അത് കൂടാതെ വൈഡ് ആംഗിൾ ലെൻസുകൾ ഉപയോഗിച്ച് മനോഹരമായ ഫോട്ടോകൾ മികച്ച ക്ലാരിറ്റിയിൽ എടുക്കുവാൻ സാധിക്കുന്നു .
ഡിസൈൻ
ഇനി ഇതിന്റെ രൂപകല്പനയെക്കുറിച്ചു മനസിലാക്കാം .മെറ്റാലിക്ക് ബോഡിയിലാണ് ഇത് നിർമിച്ചിരിക്കുന്നത് .2.5D ഗ്ലാസിൽ നിർമിച്ചിരിക്കുന്ന ഈ ഉപ്പയുടെ പുതിയ സ്മാർട്ട് ഫോൺ രൂപകല്പനയിൽത്തന്നെ മികച്ചുനിൽക്കുന്നു .നമ്മുടെ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന മോഡലുകളാണ് ഒപ്പോയുടെ F3 .അതിമനോഹരമായ ഡിസ്പ്ലേയാണ് ഇതിനുള്ളത് .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു മറ്റു കൂട്ടുന്നത് .വളരെ സ്റ്റൈലിഷ് രൂപത്തിലുള്ള ഡിസൈൻ ആണ് ഇതിനുള്ളത് .ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപെടുന്ന മോഡലുകളാണ് ഒപ്പോയുടെ ഏറ്റവും പുതിയ F 3 .
മികച്ച ഡിസ്പ്ലേ
ഓപ്പോളുടെ F3യുടെ ഡിസ്പ്ലേ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് .ഒപ്പോയുടെ F3 പ്ലസ്സിനു 6 ഇഞ്ചിന്റെ ഡിസ്‌പ്ലേയായിരുന്നു ഉള്ളത് .എന്നാൽ ഉപ്പയുടെ F3 യ്ക്ക് 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .1920x1080 ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .അതുകൂടാതെ തന്നെ ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനു വേണ്ടി കോർണിങ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചിരിക്കുന്നു .ഇത് നിങ്ങളുടെ സ്മാർട്ട് ഫോണിനെ പോറൽപോലെയുള്ളതിൽ നിന്നും സംരക്ഷിക്കുന്നു .ഇത് ഏറ്റവും പുതിയ ഗൊറില്ല ഗ്ലാസ് ആണ് .
മികച്ച സവിശേഷതകൾ
ഒപ്പോയുടെ F3 യുടെ കൂടുതൽ സവിശേഷതകൾ പറയുകയാണെങ്കിൽ MediaTek’s octa-core MT6750Tപ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അത് കൂടാതെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ on Android Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഡിസ്‌പ്ലേയ്ക്ക് താഴെയാണ് ഇതിന്റെ സോളിഡ് ഹോം ബട്ടൺ സ്ഥാപിച്ചിരിക്കുന്നത് .അതുകൂടാതെ തന്നെ ഫിംഗർ പ്രിന്റ്റ് സെൻസറും ഇതിനുണ്ട് .അത് കൂടാതെ ഇതിനു 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഉണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു . 3200mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
രണ്ടു സിമ്മുകൾ & മെമ്മറി കാർഡ് സ്ലോട്ട്
ഒപ്പോയുടെ ഈ സ്മാർട്ട് ഫോൺ ഡ്യൂവൽ സിം ഉപയോഗക്കാവുന്നതാണ് .ഹൈബ്രിഡ് സിമ്മുകൾ ആണ് ഇതിൽ ഉപയിഗിക്കാൻ സാധിക്കുന്നത് .ഇത് കൂടാതെ തന്നെ മൈക്രോ എസ് ഡി കാർഡും ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .128 ജിബിവരെയാണ് ഇതിന്റെ കപ്പാസിറ്റി .ഒരേ സമയം തന്നെ രണ്ടു സിമ്മുകളും അതുപോലെതന്നെ മെമ്മറി കാർഡും ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .
ഒരേ സമയം രണ്ട്
ഇതിൽ ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഉദാഹരണത്തിന് വാട്ട്സ് ആപ്പ് പോലെയുള്ള ആപ്ലികേഷൻ തന്നെ നിങ്ങൾ രണ്ടു സിമ്മുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നു .അതിനു വേണ്ടി ഓപ്പോ പുതിയൊരു ആപ്ലികേഷൻ തന്നെ കണ്ടുപിടിച്ചിരിക്കുന്നു .ഈ സ്മാർട്ട് ഫോണിൽ ഏറ്റവും എടുത്തുപറയേണ്ടതും ഈ സവിശേഷതകൾ തന്നെയാണ് .ഇനി നിങ്ങൾക്ക് രണ്ടു വാട്ട്സ് ആപ്പ് ഒരേ സമയം ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .