ഒപ്പോയുടെ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ക്യാമെറകൾ തന്നെയാണ് .ഒപ്പോയുടെ ഇനി വിപണിയിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന മോഡലുകളിൽ ഒന്നാണ് Oppo R11S.
ഇതിന്റെ പ്രധാന സവിശേഷതയും ഇതിന്റെ ക്യാമറയും ഡിസ്‌പ്ലേയുമാണ് .ഇത് നവംബർ 2 മുതൽ ചൈന വിപണിയിൽ എത്തുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Oppo R11S.പതിവുപോലെതന്നെ ക്യാമെറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ പുതിയ മോഡലും വിപണിയിൽ എത്തുന്നത് .
ഇതിനോടൊപ്പം മത്സരിക്കാൻ വൺ പ്ലസിന്റെ 5T തയ്യാറെടുക്കുകയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .
1080x2160 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .
ഇതിന്റെ ക്യാമെറകൾ തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷത .20 മെഗാപിക്സലിന്റെ കൂടാതെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് ഇതിനുള്ളത് . 3200mAh ന്റെ നോൺ റീമൂവബിൾ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .Android 7.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
CNY 3,699 ആണ് ഇതിന്റെ ചൈന വിപണിയിലെ വില .ഇന്ത്യൻ വിപണിയിൽ ഏകദേശം 35000 രൂപവരും .നവംബർ 2 മുതൽ ഇത് ചൈന വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .
വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .വൺ പ്ലസ് 5 നു ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന മോഡലാണ് 5ടി .ചൈന വിപണിയിൽ പ്രീ ഓർഡറുകൾ നടക്കുന്നുണ്ട് .ഇതിന്റെ പുറത്തുവിട്ടിരിക്കുന്നത് സവിശേഷതകൾ മനസിലാക്കാം .
6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .
20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത്
.ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല .പക്ഷെ ഇതിന്റെ പ്രീ ഓർഡർ ചൈന വിപണിയിൽ ആരംഭിച്ചുകഴിഞ്ഞു .
ഈ രണ്ടു മോഡലുകളുമാണ് ഇനി വിപണിയിൽ പുറത്തിറങ്ങാൻ ഇരിക്കുന്നത് .നിങ്ങൾക്ക് തിരഞ്ഞെടുക്കാം .ഇതിൽ ഏതു മോഡലിന്റെ സവിശേഷതകളാണ് മികച്ചു നിൽക്കുന്നത് എന്ന് .