കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

മുഖേനെ Anju M U | അപ്‌ഡേറ്റ്‌ ചെയ്തു Jan 13 2023
കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ആദ്യം ബജറ്റ്

ഒരു പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടി നിങ്ങളുടെ ബജറ്റ് നിർണയിക്കുക എന്നതാണ്. വൻ തുകയിലും ചെറിയ ബജറ്റിലുമെല്ലാം നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.

അതിനാൽ നിങ്ങൾക്ക് എത്ര ചെലവാക്കാനാകും എന്ന് ബജറ്റ് മുൻ‌കൂട്ടി വാങ്ങുന്നതാണ് പ്രധാനം.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഫോണിന്റെ വലുപ്പം നോക്കാം

എവിടെയും കൊണ്ടുപോകാൻ കഴിയുന്ന ഒരു ചെറിയ ഫോണാണോ നിങ്ങൾക്ക് ആവശ്യമുള്ളത്? അതോ സിനിമകളും ഗെയിമുകളും വലിയ സ്ക്രീനിൽ ആസ്വദിക്കാൻ തക്കവണ്ണമുള്ള വലിയ സ്‌ക്രീനുള്ള ഒരു ഫോണാണോ ആവശ്യം? നിങ്ങൾക്ക് ദിവസേന ഉപയോഗത്തിന് ഏറ്റവും സൗകര്യപ്രദം ഏതെന്ന് നോക്കി ഫോണിന്റെ വലുപ്പത്തെ കുറിച്ച് ചിന്തിക്കുക.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഒരു നല്ല പ്രോസസർ ശ്രദ്ധിക്കുക

ഒരു സ്മാർട്ട്‌ഫോണിന്റെ പ്രോസസർ അതിന്റെ തലച്ചോറാണ്. അതായത്, ഫോണിന്റെ എല്ലാ സോഫ്റ്റ്‌വെയറുകളും ആപ്പുകളും പ്രവർത്തിപ്പിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഒരു നല്ല പ്രോസസർ നിങ്ങളുടെ ഫോൺ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും. 

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ക്യാമറ കാര്യമാക്കണം

ഇന്ന് പലരും ഫോണുകൾ ഉപയോഗിക്കുന്നത് പ്രധാനമായും ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനാണ്. സ്‌മാർട്ട്‌ഫോണിലെ ക്യാമറ ഇത്രയധികം പ്രാധാന്യമുള്ളതിനാലാണ് ഇന്ന് മിക്കവരും യൂട്യൂബ് വ്ളോഗിങ്ങിലേക്കും മറ്റും താൽപ്പര്യം പ്രകടിപ്പിക്കുന്നതും.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഒന്നിലധികം ലെൻസുകൾ, ഉയർന്ന മെഗാപിക്സൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടെ, നല്ല ക്യാമറയുള്ള ഫോൺ തെരഞ്ഞെടുക്കുക.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ബാറ്ററി ലൈഫ് മുഖ്യം

ദൈർഘ്യമേറിയ ബാറ്ററി ലൈഫുള്ള ഒരു സ്മാർട്ട്‌ഫോൺ പ്രധാനമാണ്. പ്രത്യേകിച്ചും നിങ്ങൾ നീണ്ട യാത്രയിലോ ട്രെയിനിൽ നാട്ടിലേക്ക് പോവുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ നിരന്തരം റീചാർജ് ചെയ്യാൻ സാധിച്ചെന്ന് വരില്ല. അതിനാൽ തന്നെ മികച്ച ബാറ്ററി ശേഷിയുള്ള ഫോണാണ് ആവശ്യം. അതുപോലെ തന്നെ ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ് തുടങ്ങിയ ഫീച്ചറുകളും അനിവാര്യമാണ്.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

സ്‌റ്റോറേജ് കപ്പാസിറ്റി ശ്രദ്ധിക്കുക

നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്‌മാർട്ട്‌ഫോണിന് നിങ്ങളുടെ എല്ലാ ആപ്പുകളും ഫോട്ടോകളും മറ്റ് മീഡിയകളും ഉൾക്കൊള്ളാൻ ആവശ്യമായ സ്‌റ്റോറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. 

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

നിങ്ങൾക്ക് ഫോണിൽ കൂടുതൽ സ്റ്റോറേജ് ആവശ്യമാണെന്ന് കരുതുന്നുണ്ടെങ്കിൽ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉള്ള ഒരു ഫോൺ നോക്കുക. അതിനാൽ നിങ്ങൾക്ക് എളുപ്പത്തിൽ സ്റ്റോറേജ് ശേഷി വർധിപ്പിക്കാൻ കഴിയും.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഇനി 2023ൽ വാങ്ങാവുന്ന ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം. പുതിയ മോഡലുകൾ ഏതൊക്കെയാണ് പുറത്തിറങ്ങിയതെന്നും വരാനിരിക്കുന്നത് എന്നതും ഇതിനായി പരിശോധിക്കേണ്ടതുണ്ട്. എന്നാൽ വരാനിരിക്കുന്ന ഫോണുകളുടെ ഫീച്ചറുകൾ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുക പ്രയാസകരമാണ്. എങ്കിലും, ഒരു നല്ല ചോയിസ് എടുക്കാൻ തന്നെ ശ്രമിക്കുക. 

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഇത്തരത്തിൽ ഏത് പ്രോസസറാണ് മികച്ചതെന്നും, എങ്ങനെയുള്ള ഡിസ്പ്ലേയാണ് ആകർഷണീയമായതെന്നും തുടങ്ങി നിരവധി ഘടകങ്ങൾ പരിശോധിക്കേണ്ടതാണ്...

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

പ്രോസസർ: വേഗതയേറിയതും ശക്തവുമായ പ്രോസസറുള്ള ഒരു സ്മാർട്ട്‌ഫോണിന് ഗെയിമിങ്, മൾട്ടിടാസ്‌കിങ് എന്നിങ്ങനെയുള്ള ജോലികൾ കൂടുതൽ സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ അല്ലെങ്കിൽ മീഡിയടെക് ഡൈമൻസിറ്റി പ്രോസസറുള്ള മോഡലുകൾ ഏറ്റവും മികച്ച പ്രോസസറുകളാണ്.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഡിസ്പ്ലേ: ഒരു സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകമാണ് ഡിസ്പ്ലേ. കാരണം നിങ്ങൾ ഫോണുമായി സംവദിക്കുന്ന പ്രാഥമിക മാർഗമാണിത്. ഉയർന്ന റെസല്യൂഷൻ ഡിസ്പ്ലേ ഉള്ള ഒരു സ്മാർട്ട്ഫോണാണ് എപ്പോഴും ചോയിസിൽ വരേണ്ടത്.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

വ്യക്തതയോടെ എല്ലാം കാണുന്നതിന് 1080p അല്ലെങ്കിൽ ക്വാഡ് എച്ച്ഡി റെസല്യൂഷൻ പോലുള്ള ഡിസ്പ്ലേ നല്ലതാണ്. ഡിസ്‌പ്ലേയുടെ വലുപ്പവും ഒതുക്കവുമെല്ലാം ഇതിനായി പരിഗണിക്കേണ്ടതുണ്ട്.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ക്യാമറ

സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് ക്യാമറ. വ്യക്തവും വിശദവുമായ ചിത്രങ്ങൾ പകർത്താൻ ഉയർന്ന നിലവാരമുള്ള ക്യാമറകളുള്ള മോഡലുകൾ നോക്കുക. ഒന്നിലധികം ലെൻസുകൾ അല്ലെങ്കിൽ low-light പ്രകടനം നടത്തുന്ന ഫീച്ചറുകൾ മികച്ചതാണ്. ഇതിൽ തന്നെ ഫോണിന്റെ ഫ്രണ്ട് ക്യാമറയും പിൻക്യാമറയുമെല്ലാം എത്ര മെഗാപിക്സൽ എന്നതും ശ്രദ്ധിക്കുക.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ബാറ്ററി ലൈഫ്

ദീർഘകാല ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോൺ വളരെ സൗകര്യപ്രദമായിരിക്കും. പ്രത്യേകിച്ചും നിങ്ങൾ പതിവായി യാത്ര ചെയ്യുന്നവർ കൂടിയാണെങ്കിൽ. കുറഞ്ഞത് 4,000mAh ബാറ്ററി കപ്പാസിറ്റിയുള്ള മോഡലുകൾ തെരഞ്ഞെടുക്കുക. ഫാസ്റ്റ് ചാർജിനെയും ബാറ്ററി ലൈഫ് വർധിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും പവർ-സേവിങ് ഫീച്ചറുകളേയും ഉപകരണം പിന്തുണയ്ക്കുന്നുണ്ടോ എന്നതും പരിഗണിക്കുക.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

സ്‌റ്റോറേജ്

നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്‌മാർട്ട്‌ഫോണിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് ആവശ്യമായ സ്‌റ്റോറേജ് ഉണ്ടെന്ന് ഉറപ്പാക്കുക. മ്യൂസിക് ഫയലുകൾ, ഫോട്ടോകൾ, ആപ്പുകൾ എന്നിവ ചേർക്കുന്നതിന് കുറഞ്ഞത് 64GB സ്റ്റോറേജുള്ള ഒരു മോഡലാണ് നല്ലത്. ചില സ്മാർട്ട്ഫോണുകളിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനാകും. ഇതിന് സംവിധാനം ഉണ്ടോ എന്നതും പരിശോധിക്കുക.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

വില

ബജറ്റ് വളരെ നിർണായകമാണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. വിലയ്‌ക്ക് ഏറ്റവും മികച്ച മൂല്യം നൽകുന്ന ഒരു സ്‌മാർട്ട്‌ഫോൺ തന്നെ വാങ്ങുക. കൂടുതൽ ചെലവേറിയ മോഡലുകൾ ഉയർന്ന നിലവാരമുള്ള ഫീച്ചറുകൾ ഉള്ളവയായിരിക്കും. 

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ബ്രാൻഡ് 

ബ്രാൻഡിന്റെ പ്രശസ്തി പരിഗണിച്ച് ഫോൺ വാങ്ങുക. ഉയർന്ന നിലവാരമുള്ള ഫോൺ നിർമാതാക്കളുടെ ഉപകരണം കഴിവതും തെരഞ്ഞെടുക്കുക.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

ഇതിൽ തന്നെ ഈ വർഷം വരുന്ന ചില മികച്ച മോഡലുകൾ ഏതെല്ലാമെന്ന് അറിയാം.

ക്യാമറയിലും ഡിസൈനിലും ശ്രദ്ധേയമായ അപ്ഡേഷനുമായി വരുന്ന സാംസങ് ഗാലക്സി എസ് 23 സ്മാർട്ഫോൺ വിപണി കാത്തിരിക്കുന്ന ഏറ്റവും കിടിലൻ ഫോണാണ്.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

 ഗൂഗിൾ പിക്സൽ 7ന്റെ ഏറ്റവും വില കുറഞ്ഞ ഗൂഗിൾ പിക്സൽ എയുടെ ലോഞ്ചും ഈ വർഷമാണ്.

ഇതിന് പുറമെ, കമ്പനിയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോയും 2023ൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

കിടിലൻ ഫോണുകൾ നോക്കി വാങ്ങൂ, 2023ലെ അപ്ഡേറ്റുകളും ശ്രദ്ധിക്കൂ…

സാംസങ് ഗാലക്സി A53 5G, സാംസങ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ് 5, വൺപ്ലസ് 11 5G എന്നീ ആൻഡ്രോയിഡ് ഫോണുകളും, ആപ്പിളിന്റെ ഐഫോൺ 15യും വിപണി കാത്തിരിക്കുന്ന അത്യുഗ്രൻ ഫോണുകളാണ്.