ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Aug 20 2020
ഓൾഡ്‌  ഈസ്‌  ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

നോക്കിയയുടെ സ്മാർട്ട്‌ ഫോണുകൾ എന്നും ഒരു തരംഗം തന്നെയായിരുന്നു .നോക്കിയ N70 ,N 95,N73,E63 അങ്ങനെ സ്മാർട്ട്‌ ഫോണുകൾ .ഇവിടെ നോക്കിയാ സ്മാർട്ട്‌ ഫോണുകളെ കുറിച്ച് ഒരു ചെറിയ അവലോകനം നിങ്ങൾക്കായി .http://www.todayindiadeals.com  നിന്നും നിങ്ങൾക്ക് ഈ സ്മാർട്ട്‌ ഫോണുകൾ സ്വന്തമാക്കാം .

 

 

ഓൾഡ്‌  ഈസ്‌  ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

നോക്കിയ N 72

2005 കാലഘട്ടത്തിൽ ആണു ഈ ഫോൺ നോകിയ പുറത്തിറക്കിയത് .ഒരുകാലത്ത് പുലിതന്നെയയിരുന്നു .2 മെഗപിക്സെൽ ക്യാമറ ,3d ജാവ ഗെയിംസ് ,എന്നിങ്ങനെ എല്ലാ സവിശേഷതകളോട് കൂടി നോകിയ പുറത്തിറക്കിയ സ്മാർട്ട്‌ ഫോൺ ആയിരുന്നു ഇത് .

 

ഓൾഡ്‌  ഈസ്‌  ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

നോക്കിയ N 73

2006 ആദ്യം ആണ് നോക്കിയയുടെ ഈ കരുത്തുറ്റ സ്മാർട്ട്‌ ഫോൺ ഇന്ത്യൻ വിപണിയിൽ ഇറക്കിയത് .വൻ വിജയം തന്നെയായിരുന്നു ഇത് .മികച്ച പെർഫോമൻസ് ഇതിന്റെ ഒരു പ്രേതെകതയായിരുന്നു .N സീരിസ് ലെ ഒരു മികച്ച സ്മാർട്ട്‌ ഫോൺ കൂടിയായിരുന്നു നോക്കിയ N 73 .

 

ഓൾഡ്‌  ഈസ്‌  ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

നോകിയ 6630

2004 ജൂൺ മാസത്തിൽ ആണു നോക്കിയയുടെ മറ്റൊരു ഫോൺ പുറത്തിറക്കിയത് .നോക്കിയ 6630 ,വേണ്ടത്ര വിജയം കൈവരിക്കാൻ ഈ നോക്കിയ ഫോണിനു കഴിഞ്ഞിരുന്നില്ല .അതിനു കാരണം അതിന്റെ വില തന്നെയായിരുന്നു .തുടക്കത്തിൽ ഏതാണ്ട് 20000 രൂപയ്ക്കു മുകളിൽ ആയിരുന്നു ഇതിന്റെ വില .അതുകൊണ്ടു തന്നെ ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഇതിനു സാധിച്ചില്ല .

 

ഓൾഡ്‌  ഈസ്‌  ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

നോക്കിയ 3600

2002 ൽ പുറത്തിറക്കിയ മറ്റൊരു നോക്കിയ ഫോൺ ആയിരുന്നു 3600 .ആദ്യകാലത്ത് നോക്കിയയുടെ ക്യാമറ പുലി തന്നെയായിരുന്നു ഈ ഫോൺ .മികച്ച ഒരു സ്മാർട്ട്‌ ഫോൺ തന്നെയായിരുന്നു ഇതും .വൻ വിജയം കൈവരിക്കാൻ സാധിചില്ലെങ്ങിലും മാന്യമായി ഇന്ത്യൻ വിപണി കൈവരിക്കാൻ ഈ സ്മാർട്ട്‌ ഫോണിനു സാധിച്ചു .

 

ഓൾഡ്‌  ഈസ്‌  ഗോൾഡ്‌ നോക്കിയ സ്മാർട്ട്‌ ഫോണുകൾ

നോക്കിയ E 63

ഒരുകാലത്ത് നോക്കിയയുടെ രാജാവ് എന്ന് തന്നെ വിശേഷിക്കപെട്ട ഒരു സ്മാർട്ട്‌ ഫോൺ ആയിരുന്നു E 63 .ബിസിനസ്‌കാർക്ക് പ്രേയോജനമാവിധം പുറത്തിറക്കിയ ഈ സ്മാർട്ട്‌ ഫോൺ ഒരു വൻ വിജയം തന്നെയായിരുന്നു .ഇന്റർനെറ്റ്‌ അസാധ്യമായി കൈകാര്യം ചെയ്യാൻ സാധിക്കുനതായിരുന്നു ഈ നോക്കിയ സ്മാർട്ട്‌ ഫോൺ .മികച്ച ക്യാമറയും ,3d ഗെയുമുകളും ഇതിൽ എടുതുപറയെണ്ടിയിരിക്കുന്നു .