വിലകെട്ടാൽ ഞെട്ടും " 12999 രൂപയ്ക്കു " 8 മെഗാ പിക്സൽ ക്യാമറയോടുകൂടി .നോക്കിയ പ്രേമികൾക്ക് ഇത് ഒരു സന്തോഷ വാർത്ത തന്നെ .നമ്മുടെ താരരാജാവ് ജൂലൈ 7 നു ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചന .ഇത്തവണ രണ്ടും കൽപിച്ചാണ് നോക്കിയ എത്തുന്നത് .8 മെഗാപിക്സൽ ക്യാമറയിൽ തന്നെയാണ് തുടക്കം .അന്ട്രോയിട് v6.0 (Marshmallow) ൽ ആണു ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
5.5 ഇഞ്ച് hd ഡിസ്പ്ലേ ,3000 mAH, Li-Ionബാറ്ററി എന്നിങ്ങനെ മികച്ച എല്ലാ സവിശേഷതകലോടും കൂടിയായിരിക്കും ഇത്തവണ നോക്കിയ വിപണി കീഴടക്കാൻ എത്തുന്നത് .32 ജിബി മെമ്മറി സ്റ്റൊറെജ്,അത് മെമ്മറി കാർഡ് വഴി 128 വരെ വർധിപ്പിക്കാവുന്ന തരത്തിൽ ആയിരിക്കും .
ഇതിന്റെ ഏറ്റവും വലിയ പ്രേതെകത ഇതിന്റെ ക്യാമറ തന്നെ .8 മെഗാപിക്സലിൽ LED ഫ്ലാഷോട് കൂടിയാണ് ഇത് എത്തുന്നത് .നോക്കിയയുടെ വൻ തിരിച്ചുവരവായിരിക്കും സി 1 ൽ ലൂടെ .വലിയ വിലയും ഇതിനില്ല എന്നത് ഒരു സവിശേഷത തന്നെ .
Pink, White, Grey, Gold എന്നി കളറുകളിൽ ഇത് ലഭ്യമാകും .പക്ഷെ ഫ്രന്റ് ക്യാമറയെകുറിച്ച് കിട്ടിയ വിവരം എന്നത് ഇത് വെറും 5 മെഗാപിക്സൽ ആയിരിക്കും എന്നതാണ് .ലോകത്തിൽ ഏറ്റവും കൂടുതൽ നോക്കിയ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ ആണ് .ഏതായാലും നമുക്ക് ജൂലൈ വരെ കാത്തിരിക്കാം നമ്മുടെ സ്വന്തം നോക്കിയയിക്കായി .