നോക്കിയ ലൂമിയയുടെ മികച്ച 5 സ്മാർട്ട് ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം
4.5 ഇഞ്ച് FWVGA ക്ലിയർ ബ്ലാക്ക് IPS ഡിസ്‌പ്ലേ, 1.2GHz ക്വാഡ്‌കോര്‍ സ്‌നാപ് ഡ്രാഗൺ 4.0 പ്രൊസസർ എന്നിവയാണ് വിന്‍ഡോസ് ഫോൺ സവിശേഷതകൾ .
കൂടാതെ 5MP റിയർ ക്യാമറ, 512MB റാം, 8GB റോം, SD കാർഡ് സ്ലോട്ട്, 3G, 1830 mAh ബാറ്ററി എന്നിവയും സവിശേഷതകളായി വരുന്നു.ഓറഞ്ച്, യെല്ലോ, ബ്ലാക്ക്, വൈറ്റ്, ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും
4.7 ഇഞ്ച് വലിപ്പമുള്ള ഫോണിന്റെ ഡിസ്പ്ലേയുടെ റെസൊലൂഷൻ 480×800 പിക്സലാണ്. ഡിസ്പ്ലേ വലുപ്പം കൂടിയെങ്കിലും റെസലൂഷൻ അടക്കമുള്ള കാര്യങ്ങളിൽ കാര്യമായ വ്യത്യാസമില്ല. എന്‍ട്രി ലെവൽ ഫോണ്‍ ആയത് കാരണം റാമിന്റെ കാര്യത്തിൽ നോക്കിയ നല്ല പോലെ പിശുക്കിയിട്ടുണ്ട്. റാം ആകെ 512 എംബി മാത്രമേയുള്ളൂ. 1.2 GHz ഡ്യുയല്‍ കോർ പ്രൊസസ്സറും ഒരു കുറവ് തന്നെയാണ്. 8ജിബിയാണ് ഇന്റേർണൽ സ്റ്റോറേജ്. എന്നാൽ ഇത് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 64 ജിബിവരെ ഉയർത്താൻ സാധിക്കും. എല്‍ഇഡി ഫ്ലാഷോട് കൂടിയ 5 മെഗാപിക്സല്‍ പിന്‍ ക്യാമറയും വിജിഎ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. 2000mAh ബാറ്ററി ആണ് ഫോണിൽ ഉള്ളത്.
അഞ്ചിഞ്ച് സ്‌ക്രീൻ വലുപ്പമുള്ള മോഡലാണിത്. കാമറയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ നില്‍ക്കും. 20 മെഗാപിക്‌സലാണ് ഇതിന്റെ കാമറ. 1.2 മെഗാപിക്‌സലാണ് മുൻ കാമറ. 2.2 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോർ പ്രോസസർ . 23 ജിബി ഇൻബില്‍റ്റ് മെമ്മറിയുമുണ്ട്.
വിന്‍ഡോസ് ഫോൺ 8 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന 4.5 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയ്ക്ക് 1280 x 768 പിക്സൽ റെസലൂഷനും 334 പിപിഐ പിക്സൽ സെന്‍സിറ്റിയുമുണ്ട്. അമൊലീഡ് ക്ലിയർബ്ലാക്ക് ഡിസ്പ്ലേ ഏറെ തെളിമയുള്ള ദൃശ്യങ്ങൾ നല്‍കും. 1.5 ഗിഗാഹെട്സിന്റെ ഡ്യുവല്‍കോർ പ്രോസസ്സറുള്ള വിന്‍ഡോസ് ഫോണിനു ഒരു ജിബിയാണ് റാം കപ്പാസിറ്റി. 16 ജിബി ഇന്റേണൽ മെമ്മറിയുണ്ട്.8.7 മെഗാപിക്സലിന്റെ പ്യൂർ വ്യൂ ക്യാമറയാണ് പിന്‍ഭാഗത്ത്. എതിരാളികളുടേതിനേക്കാള്‍ മികച്ച ക്ലാരിറ്റി നല്‍കാൻ ഇതിനാകും. കാൾ സീസ് (Carl Zeiss) ലെന്‍സ്, ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ ക്യാമറയുടെ മറ്റു പ്രത്യേകതകൾ . ഫുള്‍ എച്ച്ഡി വീഡിയോ റെക്കോഡിങ് ഇതിൽ സാധ്യമാണ്. 1.3 മെഗാപിക്സലിന്റേതാണ് മുൻ ക്യാമറ.
720 x 1280 പിക്‌സെൽ റെസൊല്യഷനോട് കൂടിയ 6ഇഞ്ചിന്റെ ഐ.പി.എസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഇതിന്റേത്. ഡിസ്‌പ്ലേയുടെ പിക്‌സെൽ ഡെൻസിറ്റി 245ppi ആണ്.1ജി.ബി റാമിനോട് കൂടിയ 1.7ജി.എച്ച്.സെഡ് ഡ്യുവൽ കോർ ക്വാല്‍കം സ്‌നാപ്ഡ്രാഗൻ എസ് ഫോർ പ്രൊസസർ ആണ് ഇതിൽ അവതരിപ്പിക്കുന്നത്. നോക്കിയ ക്യാമറ ആപ് സവിശേഷതയുള്ള എല്‍.ഇ.ഡി ഫ്‌ലാഷിനോട് കൂടിയ 5 മെഗാപിക്‌സെൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 3400 mAhന്റെ ബാറ്ററിയാണ് നോക്കി ലൂമിയ 1320ലേത്. വൈ-ഫൈ, ബ്ലൂടൂത്ത്, ത്രീ-ജി, യു.എസ്.ബി 2.0 എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങൾ .