അങ്ങനെ ഒടുവിൽ Nextbit റോബിൻ വിപണിയിൽ എത്തി .ഒരുപാടു സവിശേഷതകളോടെ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വില 19999 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
സവിശേഷതകൾ
ഡിസ്പ്ലേ : 5.2 ഇഞ്ച് സ്ക്രീൻ
റെസലൂഷൻ : 1920 X 1080
SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 808
റാം : 3 ജിബി ആന്തരിക
സംഭരണം: 32GB / 100GB ഓൺലൈൻ മൈക്രോഎസ്ഡി പിന്തുണ ഇല്ല
റിയർ ക്യാമറ : 13
ഫ്രണ്ട് ക്യാമറ: 5MP
ബാറ്ററി: 2680mAh
ഒഎസ് : ആൻഡ്രോയിഡ് 6.0
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ പിൻ ക്യാമറ 13 മെഗാ പിക്സലും ,മുൻ ക്യാമറ 5 മെഗാ പിക്സലും ആണ് .HTC സ്മാർട്ട് ഫോണുകളുടെ ക്യാമറയെ താരതമ്യം ചെയ്യുമ്പോൾ 19999 രൂപയ്ക്കു വളരെ കുറഞ്ഞ ഒരു നിലവാരത്തിലുള്ള ക്യാമറകൾ ആണ് ഇതിനുള്ളത് .15000 രൂപയ്ക്കു 8 മെഗാ പിക്സൽ മുൻ ക്യാമറകൾ ഉള്ള സ്മാർട്ട് ഫോണുകൾ HTC ൽ ഇപ്പോൾ ലഭ്യമാകുന്ന സമയത്ത് .
ഇതിന്റെ രൂപകൽപന വളരെ മികച്ചതാണ് .കാണുമ്പോൾ തന്നെ ആകർഷണമായ ഒരു ബോഡി മെറ്റൽ പാനലുകൾ ആണ് ഇതിനുള്ളത് .
ഇനി ഇതിന്റെ ബാറ്ററിയെ കുറിച്ച് പറയുവാണെങ്കിൽ മോശമായ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .19999 രൂപ വിലയുള്ള സ്മാർട്ട് ഫോണിൽ വെറും 2650 mAh ബാറ്ററി ലൈഫ് മാത്രമ്മേ ഉള്ളു .