2017 ന്റെ അവസാനത്തിൽ കുറെ ഓഫറുകൾ ടെലികോം കമ്പനികൾ പുറത്തിറക്കുകയുണ്ടായി .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ജിയോ പുറത്തിറക്കിയ ഓഫറുകൾ തന്നെയാണ് .തൊട്ടുപിന്നാലെ വൊഡാഫോണും ,എയർട്ടലും ഉണ്ട് .അത്തരത്തിൽ 2017 ന്റെ അവസാനത്തിലും 2018 ന്റെ ആദ്യവും പുറത്തിറക്കിയ കുറച്ചു ഓഫറുകൾ .
ജിയോയുടെ ഓഫറുകൾ പറയുകയാണെകിൽ 199 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1.2GBയുടെ 4ജി ഡാറ്റയും ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .
ജിയോയുടെ പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .ഏകദേശം 30ജിബിയ്ക്ക് മുകളിൽ ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .
എന്നാൽ വൊഡാഫോൺ 198 രൂപയ്ക്ക് നൽകുന്നത് ദിവസേന 1ജിബിയുടെ ഡാറ്റ 28 ദിവസത്തേക്കാണ് .അതായത് 28 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .
എയർടെൽ
ഇത് എയർടെൽ നേരത്തെപുറത്തിറക്കിയ ഒരു ഓഫർ തന്നെയായിരുന്നു .ഇപ്പോൾ ഇതിന്റെ ഡാറ്റ കൂടുതൽ നല്കുന്നു എന്നുമാത്രം .
799 രൂപയുടെ റീച്ചാർജിലാണ് ഉപഭോതാക്കൾക്ക് ദിവസേന 3.5ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .
ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .എന്നാൽ നേരത്തെ ഈ പായ്ക്കുകളിൽ ദിവസേന 1 ജിബിയുടെ ഡാറ്റമാത്രമായിരുന്നു ലഭിച്ചിരുന്നത് .
ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .98 ജിബി ഇതിൽ മുഴുവനായി ലഭിക്കുന്നതാണ് .
എന്നാൽ ജിയോ 509 രൂപയുടെ റീച്ചാർജിലാണ് 98 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്നത് .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 49 ദിവസത്തേക്കാണ് .എന്തുകൊണ്ടും മികച്ചത് ജിയോ ഓഫറുകൾ തന്നെയാണ് .
അടുത്തതായി ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ റീച്ചാർജുകളിലാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ദിവസേന 2ജിബിയുടെ 4ജി വീതം 28 ദിവസത്തേക്ക് .
അതായത് 56 ജിബി 4 ജി ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .
ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുവാൻ ജിയോയുടെ മൈ ജിയോ ആപ്ലികേഷൻ സന്ദർശിക്കാവുന്നതാണ് .
എയർടെൽ പുറത്തിറക്കിയ 93 രൂപയുടെ ഒരു പ്ലാൻ ആണ് ഇതിൽ എടുത്തുപറയേണ്ടത് .എന്നാൽ; ജിയോ 98 രൂപയ്ക്ക് കഴിഞ്ഞ വർഷം പ്രൈം മെമ്പറുകൾക്ക് കൊടുത്തിരുന്ന അതെ ഓഫർ തന്നെയാണ് നിലവിൽ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .
എന്നാൽ ഇതിൽ മികച്ചു നിൽക്കുന്നത് ജിയോ തന്നെയാണ് .എയർടെൽ പത്ത് ദിവസത്തേക്കാണ് ഈ പ്ലാന്‍ വാലിഡിറ്റി.ജിയോയുടെ 98 രൂപയുടെ പ്ലാനുമായി മത്സരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇത്.
എയര്‍ടെല്ലിന്റെ 93 രൂപ പ്ലാനില്‍ എഫ്‌യുപി ഇല്ലാതെ റോമിംഗ് കോളുകള്‍ ഉള്‍പ്പെടെ അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാം.
ഇതിനോടൊപ്പം 100എസ്എംഎസ് പ്രതി ദിനം 1ജിബി ഡാറ്റ എന്നിവയും നല്‍കുന്നു.എന്നാൽ ജിയോയുടെ 98 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് രണ്ടു ആഴ്ചത്തെ വാലിഡിറ്റിയാണ് .
അതുകൂടാതെ ജിയോയിൽ ജിയോടിവി, ജിയോസിനിമ, ജിയോമ്യൂസിക് എന്നിവയും കൂടാതെ എയർടെൽ നല്കുന്നത് എയര്‍ടെല്‍ ടിവി, മ്യൂസിക് സ്ട്രീമിംഗ് എന്നി സേവനങ്ങളുമാണ് .
അടുത്തതായി 2018 ൽ നമ്മൾ ഏറെ കാത്തിരിക്കുന്നത് BSNL 3ജി സർവീസുകളാണ് .കേരളത്തിലാണ് BSNL പുതിയ സർവീസുകൾ തുടങ്ങുന്നത് എന്നാണ് സൂചനകൾ .അപ്പോൾ BSNL 2018 ൽ കൂടുതൽ 3ജി ഓഫറുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം .