കഴിഞ്ഞ കുറെകാലങ്ങളായി ടെലികോം രംഗത്ത് എതിരാളികൾ ഇല്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു കമ്പനിയാണ് ജിയോ .മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള ജിയോ തന്നെയാണ് ഇപ്പോളും മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ഇതാ ജിയോയെ വെല്ലുവാൻ പുതിയ സർവീസുകൾ ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ .കുറഞ്ഞ ചിലവിൽ കൂടുതൽ ഇന്റർനെറ്റ് ലഭ്യമാകുന്ന വൈഫൈ ഡബ്ബ എന്ന സർവീസുകളാണ് ഉടൻ എത്തുന്നത് .

ബംഗളൂരുവിൽ നിന്നുമാണ് വൈഫൈ ഡബ്ബ എന്ന കമ്പനി എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം 1 ജിബിയുടെ ഡാറ്റ നൽകുന്നത് 1 രൂപയ്ക്കാണ് .
ജിയോയ്ക്ക് മാത്രമല്ല എല്ലാ ടെലികോം കമ്പനികൾക്കും വൈഫൈ ദാബ എന്ന സർവീസുകൾ ഒരു എതിരാളി തന്നെയാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .വൈഫൈ റൗട്ടറുകൾ വഴിയാണ് ഉപഭോതാക്കൾക്ക് ഈ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നത് .
കൂടാതെ ഇന്റർനെറ്റുകൾക്ക് മികച്ച സ്പീഡ് ലഭിക്കുന്നതിനായി സൂപ്പർനോഡ്സ് എന്ന സംവിധാനവും ഉപയോഗിച്ചിരിക്കുന്നു .നിലവിൽ ബംഗുളൂരുവിൽ മാത്രമാണ് ഈ സംവിധാനങ്ങൾ ആരംഭിക്കുന്നത് .അതിനു ശേഷം മാത്രമാണ് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുകയുള്ളു .
ജിയോയുടെ നിലവിൽ ലഭിക്കുന്ന ഓഫറുകൾ ഇതാ
ജിയോയുടെ നിലവിൽ ലഭിക്കുന്ന 2020 എന്ന ഓഫറുകൾ ആണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത് .2020 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകൾ ഇനി മുതൽ 2,121 രൂപയാണ് നൽകേണ്ടത് .
അതായത് 101 രൂപയുടെ വർദ്ധനവാണ് ഈ റീച്ചാർജുകളിൽ ഇപ്പോൾ അനുഭവപ്പെടുന്നത് .എന്നാൽ നിരക്കുകളിൽ ഉള്ള മാറ്റങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത് .മറ്റു ആനുകൂല്യങ്ങളിൽ ഒന്നും തന്നെ മാറ്റങ്ങൾ സംഭവിച്ചട്ടില്ല .
ജിയോയുടെ 2121 ഓഫറുകൾ
ജിയോയുടെ ഈ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5GBയുടെ ഡാറ്റ കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും അതുപോലെ തന്നെ മറ്റു കണക്ഷനുകളിലേക്കു 12000 മിനുറ്റുമാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
മുഴുവനായി ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 504 ജിബിയുടെ ഡാറ്റയാണ് .336 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .
ജിയോയുടെ പുതിയ ഓഫറുകൾ
ജിയോയുടെ ഓൾ ഇൻ വൺ പ്ലാനുകളിൽ പുതിയ രണ്ടു ഓഫറുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ചെറിയ ചിലവിൽ ലഭ്യമാകുന്ന രണ്ടു ഓഫറുകളാണിത് .49 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 69 രൂപയുടെ റീച്ചാർജുകളിലും ലഭ്യമാകുന്ന രണ്ടു പുതിയ ഓഫറുകളാണിത് .