മുഖേനെ Team Digit | അപ്‌ഡേറ്റ് ചെയ്തു Apr 27 2017
ഈ ഓഫറുകളെപ്പറ്റി അഭിപ്രായം ?സാധാരണക്കാരനു ഇങ്ങനെയുള്ള ഓഫറുകൾ താങ്ങുവോ ?
ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ വലിയ റീചാർജിൽ ഉള്ള ഓഫറുകളുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത് .9999 രൂപയുടെ റീച്ചാർജിൽ ആണ് തുടങ്ങുന്നത് .
നോൺ പ്രൈം ഉപഭോതാക്കൾക്ക് 9999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 750 ജിബിയുടെ 4ജിൻ ഡാറ്റ .ഇതിന്റെ വാലിഡിറ്റി 365 ദിവസത്തേക്കാണ്
അത് കൂടാതെ തന്നെ 4999 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ജിയോ പുറത്തിറക്കിയിരിക്കുന്നു .4999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു 350 ജിബിയുടെ 4ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 180 ദിവസത്തേക്കാണ് .
ഇപ്പോൾ BSNL വളരെ ലാഭകരമായ മറ്റൊരു ഒഫ്ഫെർകൂടി പുറത്തിറക്കിയിരിക്കുന്നു .
333 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 270 രൂപയുടെ 3ജി ഡാറ്റ .
90 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .നിലവിൽ ജിയോയെ കടത്തി ഇപ്പോൾ BSNL തന്നെയാണ് മുന്നിൽ എത്തിയിരിക്കുന്നത് .
ജിയോയുടെ ധനാ ധൻ ഓഫറുകളെകാട്ടിലും BSNL ന്റെ ഈ പുതിയ ഓഫറുകൾ മുന്നിട്ടു നിൽക്കുന്നു .
ജിയോ 84 ദിവസത്തെ വാലിഡിറ്റിയിൽ 84 ജിബി നല്കുമ്പോൾ BSNL 90 ദിവസത്തെ വാലിഡിറ്റിയിൽ 270 ജിബിയുടെ ഡാറ്റ നല്കുന്നു .