എയർടെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ ,വോയിസ് ഓഫറുകളുമായിട്ട് എത്തിയിരിക്കുകയാണ് .ഇവിടെ ഇപ്പോൾ എയർടെൽ നൽകുന്നത് 199 രൂപയുടെ റീച്ചാർജിൽ ഉള്ള ഓഫറുകളാണ് .
നമുക്ക് ഈ ഓഫറുകളും കൂടാതെ ജിയോയുടെ ഓഫറുകളും ,വൊഡാഫോൺ ,BSNL ന്റെ പുതിയ ഓഫറുകളുമായി ഒരു താരതമ്മ്യം ചെയ്യാവുന്നതാണ് .എന്നാൽ ഇപ്പോൾ ഒരു ടെലികോം കമ്പനികളും അൺലിമിറ്റഡ് നൽകുന്നില്ല എന്നത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
ഉദാഹരണത്തിന് ജിയോ ഇപ്പോൾ അൺലിമിറ്റഡ് നൽകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ് .
എയർടെലിന്റെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .199 രൂപയുടെ പായ്ക്കുകളാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .
199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ചെയ്യുവാൻ സാധിക്കുന്നു .1 ജിബി 2ജി ,3ജി ,4ജി ഉപഭോതാക്കൾക്കും ലഭ്യമാകുന്നതാണ് .
ഇതിൽ ഒരുപാടു നിബന്ധനകൾ ആണുള്ളത് .199 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ എന്ന ക്യാപ്ഷൻ ആണ് ഈ ഓഫറുകളിൽ എയർടെൽ ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ ദിവസേന 300 മിനുട്ട് മാത്രമേ സൗജന്യ കോളുകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളു .
അങ്ങനെ വരുമ്പോൾ 1200 മിനിട്ടു ആഴ്ചയിൽ സൗജന്യ കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .
അതുകൂടാതെ പുതിയ എയർടെൽ ഉപഭോതാക്കൾക്ക് 178 രൂപയുടെ ഒരു പുതിയ പാക്കേജ് എയർടെൽ പുറത്തിറക്കിയിരിക്കുന്നു .
ജിയോയുടെ 149 രൂപയുടെ പ്ലാനിൽ 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് ലഭിക്കുന്നത് .എയർടെൽ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ ഇതിനോടകംതന്നെ ലഭിച്ചുകഴിഞിരിക്കുന്നു .
ജിയോ 4ജി ഫീച്ചർ ഫോണുകൾക്ക് പിന്നാലെ ജിയോ അൺലിമിറ്റഡിനും പരിധിവരുന്നു . ജിയോ അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് നൽകിയിരുന്നത് .
എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഉപഭോതാക്കൾക്ക് 300 മിനുട്ട് മാത്രമേ ദിവസേന ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.ജിയോയുടെ പുതിയ Terms and Conditions ഇതിനോടകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു .
ഇത്തവണ BSNL എത്തിയിരിക്കുന്നത് 249 രൂപയുടെ റീച്ചാർജിലാണ് .ജിയോ എഫക്ടിൽ തന്നെയാണ് ഇപ്പോളും മറ്റു ടെലികോം കമ്പനികൾ .BSNL ന്റെ ഈ പുതിയ ഡാറ്റ പാക്ക് തീർച്ചയായും BSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത തന്നെയാണ് .
249 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 1 ജിബിയുടെ ഡാറ്റയാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നത് .
അതായത് 28 ജിബിയുടെ ഡാറ്റ 249 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു എന്നതാണ് .BSNL അവരുടെ ഈ പുതിയ പ്ലാൻ ഒഫീഷ്യൽ ട്വിറ്റർ ചെയ്തതാണ് .