നോക്കിയ 2016 ഡ്യൂവൽ സിം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 21 2016
നോക്കിയ 2016 ഡ്യൂവൽ സിം

നോക്കിയയുടെ പുതിയതും ചെറിയ ചിലവിൽ വാങ്ങിക്കാവുന്നതും ആയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .നോക്കിയ 216 ഡ്യൂവൽ എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.പക്ഷെ ഇത് മൈക്രോസോഫ്റ്റിന്റെ കൂടെ ചേർന്നാണ് പുറത്തിറക്കിയിരിക്കുന്നത് .

നോക്കിയ 2016 ഡ്യൂവൽ സിം

മൈക്രോസോഫ്റ്റിന്റെ കൂടെ പുറത്തിറക്കുന്ന അവസാനത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് . 2.4ഇഞ്ച് കളർ LCD ഡിസ്പ്ലേ ആണ് ഇതിനുള്ളത് .320 x 240 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നത് .

നോക്കിയ 2016 ഡ്യൂവൽ സിം

ഇതിനു vga ക്യാമറകളാണുള്ളത് . 16MBയുടെ റാം,32 ജിബി വരെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ട് .1,020mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .അതായത് ഏകദേശം 32 മണിക്കൂർ വരെ ഇതിന്റെ ബാറ്ററി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നതാണ്‌ .

 

നോക്കിയ 2016 ഡ്യൂവൽ സിം

2G,Bluetooth,FM എന്നി സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില ഏകദേശം 2400 രൂപക്കടുത്തു വരും .

 

നോക്കിയ 2016 ഡ്യൂവൽ സിം

മൂന്നുതരത്തിലുള്ള നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നു .വൈറ്റ് ,ബ്ലാക്ക് ,പിന്നെ മിന്റ് .